എച്ച് എഫ് എൽ പി എസ് പുത്തൻചിറ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭാരത ചരിത്രത്തെക്കുറിച്ച് പരാമർശിക്കുമ്പോൾ ചരിത്രകാരന്മാർ ഏറെ പ്രധാന്യത്തോടെ പരാമർശിക്കുന്ന ഒരിക്കലും പുതുമ നഷ്ടപ്പെടാത്ത  പഞ്ചാക്ഷരങ്ങളാണ്  പുത്തൻചിറ.5520 ഏക്കർ വിസ്തീർണ്ണമുള്ള ഈ പ്രദേശം മഹോദയപുരം കുലശേഖരപുരം എന്ന പേരുകളിലെല്ലാം  അറിയപ്പെടുന്ന കൊടുങ്ങല്ലൂരിന്റെ  ഭാഗമായിരുന്നു. അക്കാലത്ത് കൊടുങ്ങല്ലൂർ അറിയപ്പെടുന്ന വാണിജ്യകേന്ദ്രവും തുറമുഖമായിരുന്നു. നദീതീരങ്ങളിലാണ്  പുരാതന സംസ്കാരങ്ങൾ  രൂപം കൊണ്ടത് . പുത്തൻചിറക്കും ഈ പൈതൃകത്തിന്റെ   പങ്ക് അവകാശപ്പെടാം .

എ ഡി 1341 ലെ വെള്ളപ്പൊക്കത്തിൽ കൊടുങ്ങല്ലൂർ തുറമുഖത്തിന് ആഴം കുറയുകയും  വൻകിട കപ്പലുകൾക്ക് അടുക്കുവാൻ കഴിയാതാവുകയും ഈ സൗകര്യങ്ങൾ കൊച്ചിക്ക് ലഭ്യമാവുകയും  ചെയ്തു. എ ഡി  1750 കാലഘട്ടത്തിൽ പുത്തൻചിറ കൊച്ചി രാജ്യത്തിന് കീഴിൽ മാപ്രാണം നാട്ടിൽ ഉൾപ്പെട്ട പ്രദേശമായിരുന്നു .വെളോസ്  നമ്പ്യാർ  എന്ന ഇടപ്രഭുവായിരുന്നു  ഭരണാധികാരി. അദ്ദേഹം സാമൂതിരി  പക്ഷത്തേക്ക് കൂറുമാറി കൊച്ചിക്കെതിരെ യുദ്ധം  ചെയ്യാൻ കൂട്ടുനിന്നു. 1756 - 1761 കാലഘട്ടങ്ങളിൽ സാമൂതിരിയുമായുള്ള  യുദ്ധത്തിൽ കൊച്ചിയെ സഹായിച്ച തിരുവിതാംകൂർ ദളവ അയ്യപ്പൻ മാർത്താണ്ഡപിള്ളക്ക് സന്തോഷസൂചകമായി വെളോസ്  നബ്യാരിൽനിന്ന്   തിരിച്ചുപിടിച്ച പുത്തൻചിറ ഗ്രാമത്തെ  നൽകി. അദ്ദേഹം അത് തിരുവിതാകൂറിനു  നൽകി .അങ്ങനെ  പുത്തൻചിറ തിരുവിതാംകൂറിന്റെ ഭാഗമായി.കേരളസംസ്ഥാനത്തിന്റെ  രൂപീകരണം വരെ പുത്തൻചിറ തിരുവിതാംകൂറിൽ തുടർന്നു .

ചരിത്രത്തിന്റെ  പഴമക്കൊപ്പം വിശുദ്ധിയുടെ പരിമളം പരത്തുവാൻ 1876 ഏപ്രിൽ 26ന് വിശുദ്ധ മറിയം ത്രേസ്യ ഭൂജാതയായി കുടുംബ പ്രേക്ഷിതത്വം മുഖ്യവ്രതമായി സ്വീകരിച്ച വിശുദ്ധ മറിയം ത്രേസ്യ 1914  മെയ് 14 ന് ഹോളി ഫാമിലി സന്യാസി സമൂഹം സ്ഥാപിച്ചു. അക്ഷരജ്ഞാനം അന്ധവിശ്വാസങ്ങളെയും ,ദുരാചാരങ്ങളെയും ഇല്ലായ്മ ചെയ്ത് കുടുംബങ്ങളെ ദൈവവിശ്വാസത്തിലും   ദൈവഭയത്തിലും വളർത്തുവാൻ ഏറെ ആവശ്യമാണെന്നു  മനസ്സിലാക്കി .അതിന്റെ ഫലമായി   ഹോളി ഫാമിലി എൽ. പി .സ്കൂൾ   ഈ സന്യാസി സമൂഹത്തിന്റെ  വിദ്യാശ്രേണിയിലെ  പ്രഥമ പുത്രിയായി. ദൈവ അറിവ് മനുഷ്യനെ  യഥാർത്ഥ മനുഷ്യനും ഒരുപടികൂടി കടന്ന് ദൈവമനുഷ്യനാക്കും  എന്ന്  വിശുദ്ധ മറിയം ത്രേസ്യ തിരിച്ചറിഞ്ഞു .