സെന്റ്. മേരീസ് സി. യു. പി. എസ്.. ചിയ്യാരം/പഠനപ്രവർത്തനങ്ങൾ/2018-2019
2018-19
പി ടി എ
ശക്തമായ ഒരു പിടിഎ ഏതൊരു സ്കൂളിനും മുതൽക്കൂട്ട് ആണല്ലോ. ഈ വർഷത്തെ പിടിഎ ജനറൽ ബോഡി യോഗം ജൂലൈ നാലാം തീയതി നടന്നു. സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് എന്നും എന്നും താങ്ങായിരുന്നു കഴിഞ്ഞവർഷത്തെ പിടിഎ അംഗങ്ങൾക്ക് നന്ദി പറഞ്ഞു. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾ എല്ലാവിധ പിന്തുണയും നൽകാം എന്ന് ഉറപ്പുനൽകി.
മലയാളത്തിളക്കം
ഈ അധ്യയനവർഷം 8 ദിവസമായി നടത്തിയ മലയാളത്തിളക്കം ക്ലാസ്സ് കുട്ടികൾക്ക് വേറിട്ട പഠനാനുഭവം ആയിരുന്നു. കുട്ടികൾ ഓരോ ദിവസവും വലിയ താല്പര്യത്തോടെ ഗൃഹപാഠങ്ങൾ ചെയ്തു വന്നിരുന്നു. മലയാളം വായിക്കാനും എഴുതാനും ബുദ്ധിമുട്ട് നേരിടുന്ന കുട്ടികൾക്ക് ഇത് വളരെ പ്രയോജനകരമായി.
ഹലോ ഇംഗ്ലീഷ്
പൊതു വിദ്യാലയങ്ങളിൽ ഇംഗ്ലീഷ് പഠനം സുഗമമാക്കുന്നതിന് വേണ്ടിയുള്ള ഒരു പരിപാടിയാണ് ഹലോ ഇംഗ്ലീഷ്. കളികൾ സ്കിറ്റ് റൈംസ് സംഭാഷണങ്ങൾ എന്നിവയിലൂടെ ഇംഗ്ലീഷ് ഭാഷാ നൈപുണി വളർത്തുന്ന ഒരു പ്രോഗ്രാം വിദ്യാർഥികളിൽ ഇംഗ്ലീഷിലുള്ള ആഭിമുഖ്യം വളർത്തുന്നതിന് സഹായകമായി.
ഭവന സന്ദർശനം
വീടുകളിലെ പഠനാന്തരീക്ഷം അറിയുന്നതിനും അവരുടെ പ്രശ്നങ്ങൾ നേരിട്ട് കണ്ടു മാതാപിതാക്കളിൽനിന്ന് അന്വേഷിച്ച് അറിയുന്നതിനും ആയി അധ്യാപകർ തങ്ങളുടെ ക്ലാസിലെ കുട്ടികളുടെ വീടുകൾ സന്ദർശിക്കുന്നു.കുട്ടികൾക്കും മാതാപിതാക്കൾക്കും ഇതുവഴി അധ്യാപകരോട് അടുത്ത ഇടപെടുന്നതിനും വിഷമങ്ങൾ പങ്കുവയ്ക്കുന്നതിനും സാധിക്കുന്നു.
ജൈവവൈവിധ്യ ഉദ്യാനം
സ്കൂളിലെ എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പു വരുത്തിയാണ് സ്കൂളിൽ ഉദ്യാനം നട്ടുവളർത്തുന്നത്. സ്കൂളിൽ പരിസ്ഥിതി സംരക്ഷണ ബോധം കുട്ടികളിൽ വളർത്തുകയാണ് ലക്ഷ്യം. അതിനായി ഒരു കുട്ടിയും കൊണ്ടുവന്ന വൃക്ഷത്തൈകൾ വിദ്യാലയം ഗണത്തിൽ നട്ടുപിടിപ്പിച്ചു.
സ്മാർട്ട് ക്ലാസ് റൂം
സ്മാർട്ട് ക്ലാസ് റൂമുകൾ ആക്കുന്നതിന്റെ ഭാഗമായി എല്ലാ ക്ലാസ് റൂമുകളിലും മോണിറ്ററുകൾ സ്ഥാപിച്ചു. Kite, മറ്റ് അഭ്യുദയകാംക്ഷികൾ എന്നിവരുടെ സഹകരണത്തോടെ ലഭിച്ച ഇന്റർ ആക്ടീവ് ബോർഡും ലാപ്ടോപ്പുകളും പ്രൊജക്ടറുകളുംസ്മാർട്ട് ക്ലാസ് റൂം മുകളിലേക്ക് ഉപകരിച്ചു. ചെറിയ കുട്ടികളെ ആകർഷിക്കുന്നതിനായി വർണ്ണാഭമായ ചുമർചിത്രങ്ങൾ ക്ലാസ്സുകളിൽ ചിത്രീകരിച്ചു.
കായികം
പാഠ്യപദ്ധതിക്ക് പുറമേ കുട്ടികളുടെ കായിക ആരോഗ്യവും മുന്നിൽകണ്ടുകൊണ്ട് കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം നമ്മുടെ സ്കൂളിൽ നൽകിവരുന്നുണ്ട്. സ്കൂളിൽ സ്പോർട്സ് ഡേ നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു.
ഗൈഡ്സ്
ഈ വർഷം 15 കുട്ടികൾ പുതുതായി ഗൈഡിങ് സംഘടനയിൽ ചേർന്നു. സ്കൂളിൽ നടത്താറുള്ള എല്ലാ ദിനാചരണങ്ങളും( ഓഗസ്റ്റ് 15 ഒക്ടോബർ 2....) വെഡിങ് അംഗങ്ങളുടെ സജീവമായ സാന്നിധ്യം ഉണ്ടാകാറുണ്ട്. ജില്ലാ തലത്തിൽ സംഘടിപ്പിക്കുന്ന മത്സരങ്ങളിലും ഞങ്ങളുടെ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുത്തു വരുന്നു. ഗ്രേഡിങ്ങിൽ അദ്വിതീയ തൃതീയ എക്സാം മുകളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തു.
യുവജനോത്സവം
സ്കൂൾ യുവജനോത്സവം ഉഷാറായി നടന്നു. രണ്ടുദിവസങ്ങളിലായി 12 ഇനങ്ങളിൽ മത്സരങ്ങൾ നടന്നു. മത്സരവിജയികളെ സമ്മാനങ്ങൾ നൽകിഅനുമോദിച്ചു. കലാതിലകം കലാപ്രതിഭ എന്നിവരെ കണ്ടെത്തി അനുമോദിച്ചു. കുട്ടികളിലെ കലാവാസനകൾ വളർത്തുന്നതിന് യുവജനോത്സവം വളരെ സഹായിച്ചു
സ്കൂൾ വാർഷികം
ഈ വർഷത്തെ സ്കൂൾ വാർഷികം കുട്ടികളുടെ കലാപരിപാടികളാലും സമ്മാനങ്ങളാലും വളരെ ഗംഭീരമായി തന്നെ ആഘോഷിച്ചു. പ്രധാന അധ്യാപിക ഈ വർഷത്തെ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പി ടി എ യുടെയും ഒ എസ് എ യുടെയും സജീവ സാന്നിധ്യം പരിപാടിയിൽ ഉടനീളം ഉണ്ടായിരുന്നു.