സെന്റ്. മേരീസ് സി. യു. പി. എസ്.. ചിയ്യാരം/ക്ലബ്ബുകൾ/2021-2022

15:01, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22454 (സംവാദം | സംഭാവനകൾ) (''''ക്ലബ്ബ് പ്രവർത്തനങ്ങൾ''' '''ഇംഗ്ലീഷ് ക്ലബ്''' '''...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ക്ലബ്ബ് പ്രവർത്തനങ്ങൾ

ഇംഗ്ലീഷ് ക്ലബ്

കൊറോണ മൂലം ഓൺലൈൻ വായനവാരം നടത്തി.വയന വാരത്തിൽ കുട്ടികൾ ധാരാളം പരിപാടികൾ ഇംഗ്ലീഷിൽ അവതരിപ്പിച്ചു.ഓരോ കുട്ടികളും ഇംഗ്ലീഷ് പുസ്തകങ്ങൾ വായിക്കുന്നതും ഇംഗ്ലീഷ് ന്യൂസ് പേപ്പർ വായിക്കുന്നതും ,പ്രസംഗം പറയുന്നതുമെല്ലാം വീഡിയോസ് അയച്ചു തന്നു..

സയൻസ് ക്ലബ്

സയൻസ് ക്ലബ് ഉദ്ഘാടനം ചെയ്യുകയും ശാസ്ത്ര ദിനത്തോടനുബന്ധിച്ച് മത്സരങ്ങൾ നടത്തുകയും വിജയികളായവർക്ക് സമ്മാനങ്ങൾ കൈമാറുകയും ചെയ്തു.ചാന്ദ്ര ദിനത്തോടനുബന്ധിച്ച് പോസ്റ്റർ മത്സരം നടത്തി.ഒപ്പം വിവിധ കുട്ടികൾ വീടുകളിൽ നടത്തിയ ശാസ്ത്രപരീക്ഷണങ്ങൾ വീഡിയോസ് ആയി അയച്ചു തരികയും ചെയ്തു.

സാമൂഹ്യശാസ്ത്രംക്ലബ്ബ്

എല്ലാ സോഷ്യൽ സയൻസ് അധ്യാപകരും സോഷ്യൽ സയൻസിൽ താല്പര്യമുള്ള കുട്ടികളെയും ക്ലബ്ബിൽ ഉൾപ്പെടുത്തി ക്ലബ് ഉദ്ഘാടനം ചെയ്തു. സോഷ്യൽ സയൻസ് ദിനാചരണവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങളും പോസ്റ്റർ മത്സരങ്ങളും നടത്തി.പ്രത്യേകിച്ച് ഹിരോഷിമ നാഗസാക്കി ദിനം സ്വാതന്ത്ര്യദിനം റിപ്പബ്ലിക് ഡേ തുടങ്ങിയ ദിനാചരണങ്ങളുമായി ബന്ധപ്പെടുത്തി മത്സരങ്ങൾ സംഘടിപ്പിച്ചു.

ശാസ്ത്രക്ലബ്ബ്

ശാസ്ത്ര ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പരീക്ഷണങ്ങൾ ഞങ്ങൾ നിരീക്ഷണങ്ങൾ കുറിപ്പുകൾ എന്നിവ തയ്യാറാക്കി.ഈ ക്ലബ്ബിൻറെ നേതൃത്വത്തിൽ ദിനാചരണങ്ങളുടെ ഭാഗമായി ധാരാളം മത്സരങ്ങളും ദിനാചരണങ്ങളുടെ ഭാഗമായി നടത്തുകയുണ്ടായി.

വായന ക്ലബ്

അക്ഷര കാർഡുകൾ ഉപയോഗിച്ച് വായന അഭ്യസിക്കുന്നതിനായി പരിശീലനം നൽകി.ഒപ്പം തന്നെ എന്നെ വായന കുട്ടികളിൽ വളർത്തുന്നതിന് ഉതകുന്ന പുസ്തകങ്ങൾ കൈമാറുകയും അവ വായിച്ച് വായന കുറിപ്പ് തയ്യാറാക്കാൻ കുട്ടികളോട് പറയുകയും ചെയ്തു.ഒപ്പംതന്നെ പബ്ലിക് ലൈബ്രറി യോട് ചേർന്ന് വായന കുറിപ്പ് മത്സരം നടത്തുകയും വിജയികളായവർക്ക് സമ്മാനങ്ങൾ കൈമാറുകയും ചെയ്തു.


ബാലസഭ

ബാല സഭയുടെ നേതൃത്വത്തിൽ ചിൽഡ്രൻസ് ഡേ ഓണം സെലിബ്രേഷൻ തുടങ്ങിയവയോട് അനുബന്ധിച്ച് വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു.ഓൺലൈൻ മത്സരങ്ങളും സംഘടിപ്പിച്ചു.

അമ്മ വായന

വായനയെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി അമ്മമാർക്കും പുസ്തകങ്ങൾ വായിക്കുവാനും വായിക്കുന്ന പുസ്തകത്തെ പരിചയപ്പെടുത്താനും അവസരമൊരുക്കി.അമ്മമാർ പുസ്തകങ്ങൾ വായിക്കുന്നതും പുസ്തകങ്ങളെ പരിചയപ്പെടുത്തുന്നതിനും ഉള്ള വീഡിയോസ് അയച്ചുതന്നു .

സ്പോർട്സ്

കുട്ടികളിൽ ശാരീരിക മാനസിക ആത്മീയ ഉണർവുണ്ടാക്കാൻ ചിട്ടയായ കായിക പരിശീലനങ്ങൾ സഹായിക്കുന്നു.കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ വീടുകളിൽ ഒറ്റപ്പെട്ടുപോയ വിദ്യാർഥികൾക്കുവേണ്ടി കോവിഡ മാനദണ്ഡങ്ങൾ പാലിച്ച് ഫുട്ബോൾ കോച്ചിങ് ക്ലാസുകൾ സംഘടിപ്പിച്ചു.മാനസിക പിരിമുറുക്കം അനുഭവിച്ചിരുന്ന കുട്ടികൾക്ക് ഏറെ ഉത്സാഹം പകരുന്നതായിരുന്നു ഈ കോച്ചിങ് ക്ലാസുകൾ .

സിഎംസി ചൈൽഡ് പ്രൊട്ടക്ഷൻ പോളിസി

സമഗ്ര വ്യക്തിത്വ രൂപീകരണം ആണ് വിദ്യാഭ്യാസത്തിൻറെ ലക്ഷ്യം.കുട്ടികളുടെ അധപതനം ഒരു രാജ്യത്തിൻറെ തന്നെ പതനമാണ് കാണിക്കുന്നത്.സാമൂഹ്യബോധവും മൂല്യങ്ങളുള്ള ആധുനിക തലമുറയെ വാർത്തെടുക്കാൻ നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണ്.കുട്ടികളെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുന്ന അതോടൊപ്പം ചൂഷണത്തിൽനിന്ന് വ്യക്തമാവുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചുവരുന്നു.കുട്ടികൾക്കെതിരെ ഉണ്ടാകാവുന്ന ചൂഷണങ്ങളെ കുറിച്ച് ബോധവൽക്കരണ ക്ലാസുകളും കൗൺസിലിങ്ങും നടത്തിവരുന്നു.ബാലാവകാശ നിയമങ്ങളെക്കുറിച്ച് മാതാപിതാക്കളെ ബോധവൽക്കരിക്കുകയും ചൂഷണത്തിന് വിധേയമാകുന്ന കുട്ടികളുടെ പ്രശ്നങ്ങൾക്ക് രഹസ്യസ്വഭാവം സൂക്ഷിക്കുകയും ചെയ്തു വരുന്നു.

ലാബ് പ്രവർത്തനങ്ങൾ

കൊറോണയുടെ വ്യാധി മൂലം വിദ്യാലയത്തിൽ എത്തിച്ചേരാൻ സാധ്യമല്ലാത്ത സാഹചര്യത്തിൽ പോലും ലാബ് പ്രവർത്തനങ്ങൾ സജീവമായി നടത്തുക എന്ന ലക്ഷ്യത്തോടുകൂടി കുട്ടികൾക്ക് എസ് ഐയുടെ സഹായത്തോടുകൂടി കിറ്റുകൾ നൽകുകയുണ്ടായി.മാത്രവുമല്ല ഓരോ പാഠഭാഗവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കുട്ടികളും മാതാപിതാക്കളും ചേർന്ന് വീടുകളിൽ ചെയ്ത ഫോട്ടോസ് അയച്ചു തന്നു .

ചാവറ എവുപ്രാസ്യ സ്കോളർഷിപ്പ്

ഈ വർഷത്തെ ചാവറ ഏവുപ്രാസ്യ സ്കോളർഷിപ്പ് ഞങ്ങളുടെ വിദ്യാലയത്തിലെ 6 വിദ്യാർഥികൾക്കായി വിതരണം ചെയ്തു.


പഠന കിറ്റ് വിതരണം

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടി അഭ്യുദയകാംക്ഷികളുടെ സഹായത്തോടെ എല്ലാ കുട്ടികൾക്കും പഠിക്കുവാനുള്ള പേന പുസ്തകം തുടങ്ങിയ സാമഗ്രികൾ വിതരണം ചെയ്തു.

ഹലോ ഇംഗ്ലീഷ്

ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ കോൺഫറൻസ് നൽകുന്നതിനും ഇംഗ്ലീഷ് ഭാഷയോടുള്ള സ്നേഹം വർദ്ധിപ്പിക്കുന്നതിനും ഭാഗമായി ഹലോ ഇംഗ്ലീഷ് എന്ന പദ്ധതിക്ക് രൂപം നൽകി.ഇത് കളികളിലൂടെയും കഥകളിലൂടെയും വളരെ ആകർഷകമായ വിധത്തിൽ കുട്ടികളിലേക്ക് എത്തിച്ചു.

മലയാളത്തിളക്കം

പുതിയ വിദ്യാഭ്യാസരീതിയുടെ ഫലമായി കുട്ടികളിൽ ഭാഷ ഇല്ലാതാകുന്നതിന്റെ പ്രശ്നം മനസ്സിലാക്കി ഭാഷ കൈകാര്യം ചെയ്യുന്നതിന് പിന്നോക്കം നിൽക്കുന്ന കുട്ടികളെ ഉൾക്കൊള്ളിച്ച് മലയാളത്തിളക്കം പദ്ധതി തുടങ്ങി.മാതൃഭാഷയെ കുട്ടികളിൽ എത്തിക്കുന്നതിനും വളരെ എളുപ്പമായ രീതിയിൽ കൈകാര്യം ചെയ്യുന്നതിന് വേണ്ടി ആകർഷകമായ വിധത്തിൽ ഇത് സജ്ജീകരിച്ചു.

സ്കൗട്ട് ആൻഡ് ഗൈഡ്സ്

കൊവിഡ് മഹാമാരി മൂലം സ്കൂൾ ഇല്ലാത്തതിനാൽ ഓൺലൈൻ മീറ്റിങ്ങുകളാണ് കൂടിയിരുന്നത്. ഈ വർഷം ഓൺലൈൻ ആയി ദ്വിതീയ പരീക്ഷ ഉണ്ടായിരുന്നു. ഞങ്ങളുടെ വിദ്യാലയത്തിൽ നിന്ന് പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും വിജയിച്ചു. നവംബർ മാസത്തിൽ വിദ്യാലയങ്ങൾ തുറന്നതിനാൽ നവംബർ 1 ഭാരത് സ്കൗട്ട് ഏന്റ് ഗൈഡ് ദിനം വിപുലമായി ആഘോഷിക്കാൻ സാധിച്ചു.