ജി.എച്ച്. എസ്അടിമാലി/വിദ്യാരംഗം‌

14:56, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29041 (സംവാദം | സംഭാവനകൾ) (' വിദ്യാരംഗം കലാസാഹിത്യവേദി കുട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
                               വിദ്യാരംഗം കലാസാഹിത്യവേദി
   കുട്ടികളുകളുടെ കലാപരമായ എല്ലാ പ്രവർത്തനങ്ങളിലും വിദ്യാരംഗം കലാസാഹിത്യവേദി കൈത്താങ്ങായി ഒപ്പം നിൽക്കുന്നു. സംസ്ഥാനതലത്തിൽ ശിൽപ്പശാലയിൽ പങ്കെടുക്കുന്നതിന് സ്കൂളിലെ മീര യാസർ എന്ന കുട്ടി അർഹത നേടിയിട്ടുണ്ട്. ചാക്യാർകൂത്ത് , ഓട്ടൻതുളളൽ തുടങ്ങിയ കലാരൂപങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തുവാൻ കലാകാരൻമാരെ സ്കൂളിൽ എത്തിക്കുകയും അവർ ആ കലാരൂപങ്ങൾ അവതരിപ്പിച്ച്  കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുവാൻ സമയം കണ്ടെത്തുകയും ചെയ്തു. 
    2021-22 അധ്യയനവർഷം കഥ , കവിത , പുസ്തകാസ്വാദനം , കാവ്യാലപനം , നാടൻപാട്ട് , അഭിനയം , ചിത്രരചന എന്നീ ഇനങ്ങൾ  സ്കൂൾതലത്തിൽ നടത്തി
മെച്ചപ്പെട്ടവ സബ് ജില്ലാതല മത്സരങ്ങളിലേക്ക് അയക്കുകയും ചെയ്തു. സബ് ജില്ലാതല മത്സരത്തിൽ ഗസൽ ധ്യാന സാബു (കഥാരചന) , മീനാക്ഷി ഏ കെ (കാവ്യാലാപനം ) ആമിസ് തമ്പി (ചിത്രരചന ) എന്നീ കുട്ടികൾ ജില്ലാതല മത്സരത്തിൽ അർഹത നേടി.
   ജില്ലാതലത്തിൽ തളിർ സ്കോളർഷിപ്പ് പരീക്ഷയിൽ ആമിസ് തമ്പി ആയിരം രൂപ ക്യാഷ് അവാർഡ് നേടുകയും സംസ്ഥാനതലത്തിൽ മത്സരിക്കുവാൻ യോഗ്യത നേടുകയും ചെയ്തു.