ജി.എച്ച്.എസ്.എസ് നാവായിക്കുളം/അക്ഷരവൃക്ഷം/വ്യാജവാർത്ത വ്യാപനം

Schoolwiki സംരംഭത്തിൽ നിന്ന്
14:52, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ) (Sheebasunilraj എന്ന ഉപയോക്താവ് ജി.എച്ച്.എസ്. നാവായിക്കുളം/അക്ഷരവൃക്ഷം/വ്യാജവാർത്ത വ്യാപനം എന്ന താൾ ജി.എച്ച്.എസ്.എസ് നാവായിക്കുളം/അക്ഷരവൃക്ഷം/വ്യാജവാർത്ത വ്യാപനം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വ്യാജവാർത്ത വ്യാപനം

അക്ഷയ് പ്ലസ്ടു വിദ്യാർഥിയാണ്. പത്താംക്ലാസിൽ ഉന്നത വിജയം നേടിയതിനാൽ അവന്റെ അച്ഛൻ ഒരു ഫോൺ സമ്മാനമായി അവനു നൽകി. പക്ഷേ അവൻ ഫോൺ അമിതമായി ഉപയോഗിക്കാൻ തുടങ്ങി കൂടാതെ വ്യാജവാർത്തകൾ വിശ്വസിക്കാൻ തുടങ്ങി. കൊറോണ യെ കുറിച്ചുള്ള വ്യാജവാർത്തകൾ പ്രചരിക്കുന്ന കാലമായിരുന്നു. വ്യാജമാണെന്ന് അറിയാമായിരുന്നിട്ടും അതു മനസ്സിലാക്കാതെ അവൻ ആ വാർത്തകൾ അയച്ചു കൊടുത്തു. അത് വ്യാജമാണെന്ന് മനസ്സിലാക്കിയ കൂട്ടുകാർക്ക് തെറ്റാണെന്ന് അവനോട് പറയുന്നു. പക്ഷേ അവർ പറഞ്ഞത് കേൾക്കാൻ ഉള്ള സന്മനസ്സ്അവൻ കാണിച്ചില്ല. വ്യാജവാർത്തകൾ വിശ്വസിച്ചു ഒടുവിൽ അവൻ തെറ്റുകളിലേക്ക് കടന്നുചെന്നു. യാഥാർത്ഥ്യമായ വാർത്തകൾ കാണാതെ അവൻ സോഷ്യൽ മീഡിയയെ വളരെയധികം വിശ്വസിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിച്ചു. ഒടുവിൽ സർക്കാർ നിയമങ്ങൾ ലംഘിച്ച് അവൻ വീട്ടിൽ നിന്ന് വെളിയിലേക്ക് പോകുന്നു. മാസ്ക്ന്റെ ഉപയോഗം അവൻ ലംഘിക്കുന്നു. ഒടുവിൽ കോവിഡ് 19 എന്ന വൈറസ് രോഗം അവനെ പിടിപെട്ടു. എന്ത് ചെയ്യണമെന്ന് അറിയാതെ അവൻ തകർന്നുപോയി. രോഗിയായ അവനെ കാണാനോ രോഗമുക്തി ആയോ എന്ന് അറിയാൻ പോലും അവന്റെ കൂട്ടുകാർ വന്നില്ല. അവരുടെ വാക്കുകൾ ചെവിക്കൊള്ളാതെ ആണ് അവൻ പോയത്. അവസാനം അവനുവേണ്ടി പ്രാർത്ഥനയോടെ അവന്റെ വീട്ടുകാർ മാത്രം. ഒടുവിൽ രോഗമുക്തനായി അവൻ മാറി. ചെയ്ത തെറ്റ് മനസ്സിലാക്കി വ്യാജ വാർത്തയും യഥാർത്ഥ വാർത്തയും മനസ്സിലാക്കാൻ ശ്രമിച്ചു. സർക്കാർ നിയമങ്ങൾ അനുസരിച്ച് ലോക്ഡൗൺ കാലം സ്വന്തം വീട്ടിൽ തന്നെ കഴിഞ്ഞു യഥാർത്ഥ വാർത്തകൾ മനസ്സിലാക്കി ആരോഗ്യത്തോടെ ഇരിക്കും എന്നും പ്രതിരോധിക്കുമെന്ന നിശ്ചയം

അനുപ്രിയ എ. പി
9G ജി.എച്ച്.എസ്.എസ്. നാവായിക്കുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കഥ