ജി.യു. പി. എസ്. കടമ്പഴിപ്പുറം/ഗണിത ക്ലബ്ബ്
ശാസ്ത്രങ്ങളുടെ റാണിയാണ് ഗണിതം എന്നും അതിമധുരമാണ് ഗണിതം എന്നും കുട്ടികളിൽ എത്തിക്കുന്നതിനു പ്രധാന പങ്ക് വഹിക്കുന്നത് ഗണിതശാസ്ത്ര ക്ലബ്ബുകളാണ്. ഗണിത ക്ലബ് സ്കൂളിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. ഗണിതത്തെ പേടിയോടെ കാണുന്ന കുട്ടികളെ പോലും ഗണിത താല്പര്യം ഉള്ള കുട്ടികളാക്കി വളർത്താൻ ക്ലബ് പ്രത്യേകം പരിപാടികൾ ആസൂത്രണം ചെയ്യുന്നു.
ലക്ഷ്യം
* കുട്ടികളിൽ ഗണിതത്തോടുള്ള ഇഷ്ടവും താല്പര്യവും വളർത്തുക.
* ദൈനം ദിന ജീവിതവു മായി ഗണിതത്തെ ബന്ധിപ്പിക്കുക.
* കുട്ടികളുടെ യുക്തി ചിന്ത വളർത്തുക.
* ഓരോ വിദ്യാർത്ഥിയേയും ഗണിത ബോധമുള്ളവരാക്കി മാറ്റുക.
നേട്ടങ്ങൾ
കുട്ടികളുടെ പ്രായത്തിനും പഠന നിലവാരത്തിനും അനുയോജ്യമായ പ്രവർത്തനങ്ങൾ നടത്തുന്നതിലൂടെ ഓരോ കുട്ടിയും ഗണിതത്തോടു താല്പര്യം
ഉള്ളവരായി മാറി.(ഗണിത കേളികൾ, ഗണിത മോഡൽ നിർമ്മാണം, ഗണിത പാറ്റേൺ, ഗണിത നാട കങ്ങൾ,.......)
ഗണിത്തോത്സവത്തിൽ സ്കൂളിലെ മികച്ച കുട്ടികളെ പങ്കെടുപ്പിച്ചു.
പ്രവർത്തനങ്ങൾ
* ഗണിത ലാബ്
* ഗണിത ശില്പ ശാല
* ഗണിത മേള
* ദിനാചരണങ്ങൾ
* ഗണിത ക്വിസ്
* ഗണിത മാസിക