സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/സ്കൗട്ട്&ഗൈഡ്സ്
കല്ലോടി സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂളിൽ സ്കൗട്ട് ആന്റ് ഗൈഡ് പ്രസ്ഥാനത്തിന്റെ GM - ആയി നജീബ് സർ ഉം , GC-മാരായി - ജിഷ ടീച്ചറും, സി. ഷീനയും പ്രവർത്തിക്കുന്നു.
8, 9, 10 ക്ലാസുകളിലായി ദ്വിതീയ സോപാൻ, ത്രിതീയ സോപാൻ, രാജ്യ പുരസ്ക്കാർ നിലവാരത്തിലുള്ള 102 കുട്ടികളാണ് ഈ പ്രസ്ഥാനത്തിൽ അംഗങ്ങളായി ഉള്ളത്. കുട്ടികൾ പലവിധ പ്രവർത്തനങ്ങൾ ഈ പ്രസ്ഥാനത്തിലൂടെ ചെയ്യുന്നു.
കോവിഡ് 19 ആരംഭിച്ച വർഷം ഒരു കുട്ടി 50 മാസ്ക്ക് വീതം തൈയ്ച്ച് എല്ലാം കളക്ട് ചെയ്ത് DHQ വിൽ എത്തിച്ചു. ഹെലികോപ്റ്റർ അപകടത്തിൽ മരണമടഞ്ഞ സംയുകത കരസേനാ മേധാവിയുടെയും സഹപ്രവർത്തകരുടെയും മരണത്തിൽ അനുശോചിച്ച് മൗനജാത നടത്തി. സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് സ്വാതന്ത്ര്യ ദിനസന്ദേശം നടത്തി.
ഉപയോഗ ശൂന്യമായപ്ലാസ്റ്റിക്ക് ശേഖരിച്ച് അവ ഉപയോഗിച്ച് വിവിധ തരം കരകൗശല വസ്തുക്കൾ നിർമ്മിച്ചു.




19/01/2022 ന് യൂണിറ്റ്തല ഏകദിന ക്യാമ്പ് നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് H B പ്രതീപ് മാസ്റ്റർ ഉത്ഘാടനം ചെയ്തു. ക്യാമ്പിൽ ദ്വിതീയ സോപാൻ, ത്രിതീയ സോപാൻ, രാജ്യ പുരസ്ക്കാർ തലങ്ങളിലുള്ള 70 കുട്ടികൾ പങ്കെടുത്തു. കുട്ടികൾക്ക് പഠിക്കേണ്ട ഭാഗവുമായി ബന്ധപ്പെട്ട ക്ലാസുകൾ ബഹു. ജോസ് പുന്നക്കുഴി സർ, സതീഷ് ബാബു സർ , സി. ഷിംന , സൂഫിയാൻ സർ എന്നിവർ നയിച്ചു.
