ജി.എച്ച്.എസ്. കരിപ്പൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:53, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42040 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2019 സോഷ്യൽ സയൻസ്-സ്റ്റെപ്‌സ് പരീക്ഷയിൽ...

സംസ്ഥാനത്തെ ആറാം ക്ലാസ് വിദ്യാർത്ഥികൾക്കായുള്ള സ്റ്റുഡന്റ്‌സ് ടാലന്റ് എൻറിച്ച്‌മെന്റ് പ്രോഗ്രാം ഇൻ സോഷ്യൽ സയൻസ്-സ്റ്റെപ്‌സ് 2019 ഉപജില്ലാ പരീക്ഷയിൽ ഞങ്ങളുടെ സ്കൂളിലെ അനസിജ് എം എസ് ഒന്നാം സ്ഥാനവും നിയജാനകി നാലാംസ്ഥാനവും കരസ്ഥമാക്കി. സാമൂഹിക ശാസ്ത്രവിഷയങ്ങളിലും സാമൂഹികപഠനത്തിലും വിദഗ്ധ പരിശീലനം നൽകുന്ന പൊതുവിദ്യാഭ്യാസവകുപ്പിന്റെ പരിപാടിയാണിത്.

നവോത്ഥാനമാസാചരണം ...

ചിങ്ങം നവോത്ഥാനമാസമായി ആചരിക്കൽ

കരപ്പൂര് ഗവ.ഹൈസ്കൂളിൽ SS ക്ലബ്ബിന്റെ നേതൃത്വത്തിൽ ചിങ്ങമാസം നവോത്ഥനമാസമായി ആചരിക്കുന്നതിനു തുടക്കം കുറിച്ചു. കുട്ടികൾ തയ്യാറാക്കിയ മലയാളം നവോത്ഥാന കലണ്ടർ പ്രകാശനം ചെയ്തു.കുട്ടികൾ തയ്യാറാക്കിയ നവോത്ഥാനപ്പതിപ്പുകൾ പ്രകാശനം ചെയ്തുകൊണ്ട് എഴുത്തുകാരനായ പാലോട് ദിവാകരൻ 'നവോത്ഥാനം കേരളത്തിൽ 'എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. സ്കൂൾ ലിറ്റിൽകൈറ്റ്സ് കരിപ്പൂര് ഖാദിബോർഡ് യൂണിറ്റിനെ കുറിച്ച് ചെയ്ത ഡോക്യുമെന്ററി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.റ്റി ആർ സുരേഷ് കുമാർ പ്രദർശിപ്പിച്ചു.വൃക്ഷത്തൈകൾ നട്ടു.ഇനിയുള്ള ദിവസങ്ങളിൽ കേരളത്തിലെ നവോത്ഥാനനായകരേയും അവരുടെ പ്രവർത്തനങ്ങളേയും കുറിച്ചുള്ള അറിവുകൾ കുട്ടികളിലെത്തിക്കുക എന്നതാണ് ലക്ഷ്യമാക്കുന്നത്.ഹെഡ്മിസ്ട്രസ് അനിത വി എസ് , പി റ്റി എ പ്രസിഡന്റ് ആർ ഗ്ലിസ്റ്റസ് ,സ്റ്റാഫ് സെക്രട്ടറി വി എസ് പുഷ്പരാജ്, രാജേഷ് ,ഷീജാബീഗം ,എന്നിവർ പങ്കെടുത്തു.

യുദ്ധവിരുദ്ധദിനാചരണം-2019 ആഗസ്റ്റ് 6

സഡാക്കുവിനെ അറിഞ്ഞും സ്നേഹപ്രാവൊരുക്കിയും യുദ്ധവിരുദ്ധദിനാചരണം

സഡാക്കുവിനെ അറിഞ്ഞും സ്നേഹപ്രാവൊരുക്കിയും കരിപ്പൂര് ഗവ.ഹൈസ്കൂളിൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനാചരണം നടന്നു.കുട്ടികൾ സഡാക്കു കൊക്കുകൾ നിർമിച്ചു.സഡാക്കുവിന്റെ ജീവിതകഥ അമിത അവതരിപ്പിച്ചു.ഹിരോഷിമനാഗസാക്കി ദുരന്തചരിത്രം അഹ് സ നസ്രീൻ അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ് അനിത വി എസ്, ഷീജാബീഗം എന്നിവർ വിദ്യാർത്ഥികൾക്ക് യുദ്ധവിരുദ്ധ സന്ദേശം നൽകി. ബിന്ദുശ്രീനിവാസ് സ്നേഹപ്രാവൊരുക്കി.യുദ്ധക്കെടുതികൾ വിഷയമായ സിനിമകൾ സ്കൂൾ ലിറ്റിൽകൈറ്റ്സിന്റെ നേതൃത്വത്തിൽ പ്രദർശിപ്പിച്ചു.മംഗളം റ്റീച്ചറുടെ യുദ്ധവിരുദ്ധകവിത കുട്ടികൾ ആലപിച്ചു.ആലപിച്ചു.യുദ്ധവിരുദ്ധപോസ്റ്ററുകൾ നിർമിച്ചു.മനോഹരൻ എൻ,, സുജ ഡി, എന്നീ അദ്ധ്യാപകർ നേതൃത്വം നൽകി.


യുദ്ധവിരുദ്ധദിനം

നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി യുദ്ധവിരുദ്ധദിനാചരണവും സ്കൂൾ ഗാന്ധിദർശൻ ഉദ്ഘാടനവും നടന്നു.സ്കൂൾ ഗാന്ധിദർശൻ കൺവീനറും അധ്യാപികയുമായ ബിന്ദുശ്രീനിവാസിന്റെ നേതൃത്വത്തിൽ കുട്ടികൾ സ്കൂളിൽ സ്നേഹപ്രാവൊരുക്കി. യുദ്ധവിരുദ്ധ പോസ്റ്റർ പ്രദർശനം നടന്നു.സോഷ്യസയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ യുദ്ധവും സംസ്കാരവും, ലോകമഹായുദ്ധങ്ങൾ, യുദ്ധവും കുട്ടികളും, യുദ്ധവിരുദ്ധമായ ഗാന്ധീയൻ ആശയങ്ങൾ, യുദ്ധവും ശാസ്ത്രവും എന്നീ വിഷയങ്ങളിൽ കുട്ടികൾ ക്ലാസെടുത്തു.


സ്കൂൾ ഗാന്ധിദർശൻ ഉദ്ഘാടനം ഗാന്ധിജിയുടെ സന്ദേശങ്ങൾ അവതരിപ്പിച്ചുകൊണ്ട് വലിയമല പൊലീസ് സ്റ്റേഷൻ സബ്ഇൻസ്പെക്ടർ അജേഷ് വി നിർവ്വഹിച്ചു.കൺവീനർ ബിന്ദുശ്രീനിവാസ് സ്കൂൾ ഗാന്ധിദർശൻ പരിപാടികളുടെ വിശദീകരണം നടത്തി. 'ഗാന്ധീയൻ ആദർശങ്ങളിന്ന്' എന്ന വിഷയത്തിൽ ഗോപികരവീന്ദ്രൻ പ്രഭാഷണം നടത്തി.വിദ്യാർത്ഥികളുടെ ദേശഭക്തി ഗാനാലാപനവും നടന്നു ഹെഡ്മിസ്ട്രസ് എം ജെ റസീന സംസാരിച്ചു.


സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിരവധി പരിപാടികൾ നടത്തുകയുണ്ടായി

  1. പുകവലി വിരുദ്ധ ദിനം
  2. സ്വാതന്ത്ര്യദിനം
  3. ഗാന്ധി ജയന്തി
  4. കേരള പിറവി
  5. ശിശുദിനം
  6. റിപ്പബ്ളിക്ക് ദിനം

12-6-2018 ൽ എസ്.എസ് ക്ലബിലെ അംഗങ്ങളെ തിരഞ്ഞെടുത്തു.8,9,10 ക്ലാസിൽനിന്നും 40 കുട്ടികൾ ക്ലബിൽ അംഗമായി.ക്ലബിന്റെ ആഭിമുഖ്യത്തിൽ ഒരു ക്വിസ് പ്രോഗ്രാം നടക്കുകയും അതിൽ വിജയികളായ 10C അഭിരാമിയെയും 9Cയിലെമുഹമ്മദ് ‍ഷായെയും തിരഞ്ഞെടുത്തു.തുടർന്ന് ക്ലബിന്റെ ആഭിമുഖ്യത്തിൽ എല്ലാ ക്ലാസുകളിലും എസ്.എസുമായി ബന്ധപ്പെട്ട ചാർട്ടുകൾ പ്രദർശിപ്പിക്കുകയുണ്ടായി