കെ.ആർ.എച്ച് .എസ്.പാതിരിയാട്/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:04, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pravi8813 (സംവാദം | സംഭാവനകൾ) ('വിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്ര ചിന്തകൾ സജീ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്ര ചിന്തകൾ സജീവമാക്കാനും വിവിധ ദിനാചരണങ്ങളിലൂടെ കുട്ടികളിൽ ദേശീയബോധം, പ്രകൃതിസ്നേഹം, സാമൂഹ്യ ബോധം എന്നിവ വളർത്താൻ കഴിയുന്ന ക്ലബ്ബാണ് സോഷ്യൽ സയൻസ് ക്ലബ്ബ്. തലശ്ശേരി നോർത്ത് സബ് ജില്ല സോഷ്യൽ സയൻസ് ക്ലബ്ബ് സംഘടിപ്പിക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കുന്ന ക്ലാബ്ബാണ് നമ്മുടെ സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബ്. അത് പോലെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി തുടർച്ചയായി തലശ്ശേരി നോർത്ത് സബ് ജില്ലയിലെ മികച്ച സോഷ്യൽ സയൻസ് ക്ലബ്ബിനുള്ള അംഗീകാരവും ലഭിച്ചു വരുന്നു.  വാർത്താവായന  മത്സരം ആരംഭിച്ച വർഷങ്ങളിൽ മൂന്ന് തവണ സംസ്ഥാന തലത്തിൽ വരെ നമ്മുടെ ക്ലബിലെ കുട്ടികളെ  പങ്കെടുപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.