ഹെൽത്ത് ക്ലബ്ബ്.
കോവിഡ് ബോധവൽക്കരണം - കോവിഡ് ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന ഓൺലൈൻ കോവിഡ് ബോധവൽക്കരണ പ്രവർത്തനങ്ങൾ മാതൃകയായി. കോവിഡ് ബോധവൽക്കരണ നാടകങ്ങൾ, നൃത്തം, കോവിഡ് ബോധവല്ഡക്കരണ ഗാനം, മാതൃകപരമായ പോസ്റ്ററുകൾ തയ്യാറാക്കി. കോവിഡ് ബോധവൽക്കരണത്തിന്റെ ഭാഗമായി ഓരോ ദിവസവും നടത്തി വരുന്ന പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടികൾ 12000 രൂപ സമാഹരിച്ച് പ്രദേശത്തെ കോവിഡ് ബാധിതർക്ക് സഹായങ്ങൾ എത്തിച്ചു.
കരുതാം കടക്കരപ്പള്ളിയെ എന്ന കോവിഡ് ബോധവൽകരണ പരിപാടിയിൽ മാജിക് ഷോ, ഷോട്ട് ഫിലിം, അഭിനയം, റേഡിയോ ജോക്കി, പോസ്റ്റർ പ്രദർശനം തുടങ്ങിയ വ്യത്യസ്തമായ മാതൃക പ്രവർത്തനങ്ങൾ നടത്തിയ സ്ക്കൂൾ പ്രധാനമന്ത്രിയുമായ നാലാം ക്ലാസ് വിദ്യാർത്ഥി ആദിശങ്കറിനെ വീട്ടിലെത്തി മന്ത്രി പി. പ്രസാദ് ആദരിച്ചു.