സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

അരീക്കോട്ടെ നവോത്ഥാന സംരംഭങ്ങളിലും കേരളത്തിന്റെ പല പ്രദേശങ്ങളിലേക്കും അറിവിൻ കാഹളമായി പ്രവർത്തിച്ചവരാണ് ജംഇയ്യത്തുൽ മുജാഹിദീൻ സംഘം. ഒരു ‌‍ഡിവിഷനിൽ 39 വിദ്യാർത്ഥികളുമായി 1955-ൽ സ്ഥാപിതമായ സ്കൂളിൽ ഇന്ന് 7 ഇംഗ്ലീഷ് മീഡിയം ക്ലാസുകളടക്കം 36 ഡിവിഷനുകളിലായി 973 പെൺകുട്ടികളും 930 ആൺകുട്ടികളുമടക്കം 1903 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. അരീക്കോട്, കീഴുപറമ്പ്, ചീക്കോട്, ഊർങ്ങാട്ടിരി, കാവനൂർ, എടവണ്ണ പഞ്ചായത്തുകളിൽ നിന്നാണ് വിദ്യാർത്ഥികൾ ഇവിടേക്ക് പഠിക്കാനെത്തുന്നത്. സമൂഹത്തിൽ നിന്ന് അറിവു നുകരാനെത്തുന്ന ഏതു വിദ്യാർത്ഥിയേയും സ്കൂളിൽ ചേർത്തുകയാണ് പതിവ്. അദ്ധ്യാപകരുടെ നിയമനത്തിലോ വിദ്യാർത്ഥികളുടെ അഡ്മിഷനു വേണ്ടിയോ സംഘം കോഴ വാങ്ങുന്നില്ലെന്നതാണ് ഈ സ്ഥാപനത്തിന്റെ സവിശേഷത. അഡ്മിഷനെത്തുന്ന മുഴുവൻ വിദ്യാർത്ഥികളേയും യാഥൊരു സ്ക്രീനിങ്ങുമില്ലാതെ ചേർത്തിട്ടും റിസൾട്ട് ഒാരോ വർഷവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി. പരീക്ഷയിൽ 54 ഫുൾ എ പ്ലസും 39 ഒൻപത് എ പ്ലസും ഉൾപ്പെടെ 100% കുട്ടികളേയും വിജയിപ്പിച്ച് മലപ്പുറം റവന്യൂ ജില്ലയിൽ മികവോടെ നിൽക്കുന്നുണ്ടെന്നത് അഭിമാനാർഹമായ നേട്ടമാണ്. എസ്.ഒ.എച്ച്.എസ് അരീക്കോട്