എ.ജെ.ജോൺ എം.എച്ച്.എസ്സ്. ചാത്തങ്കോട്ടുനട/അക്ഷരവൃക്ഷം/സൗഹൃദം തിരിച്ചറിയാതെ പോയ മനുഷ്യകുലങ്ങൾ

സൗഹൃദം തിരിച്ചറിയാതെ പോയ മനുഷ്യകുലങ്ങൾ

പരിസ്ഥിതി മനുഷ്യനെ സ്വാധീനിക്കുന്നത് പ്രത്യേക ചില ഘടകങ്ങളിലൂടെയാണ് ഒന്നുകിൽ പരിസ്ഥിതിയെ ആഴത്തിൽ മനസ്സിലാക്കുന്നതിലൂടെയാണ് അല്ലെങ്കിൽ ജീവിതവുമായി അംഗീകരിക്കുന്നതിലൂടെയാണ്,അതൊരു കഴിവല്ല കലയാണ്. മനുഷ്യൻ ഭൂമിയിൽ ജനിച്ചതു മുതൽ ഓരോ സെക്കൻഡും പരിസ്ഥിതി അവനെ സ്വാധീനിച്ചുകൊണ്ടിരിക്കുകയാണ്.ഈ തിരിച്ചറിവ് പലപ്പോളും അവനുണ്ടാവുന്നില്ല എന്നുള്ളതാണ് വാസ്തവം. നമ്മുടെ ഓരോ ചലനവും തിരിച്ചറിയുന്ന പരിസ്ഥിതി നമ്മുടെ ജീവിതത്തിന്റെ ഭാഗമായിക്കൂടെന്നില്ലെല്ലോ.ആർക്കും മനസ്സിലാക്കാൻ കഴിയാതെപോയൊരു സുഹൃത്താവാം പരിസ്ഥിതി, അത് മനസ്സിലാക്കി ജീവിതം സാഷാത്കരിച്ചവരോട് പുച്ഛം തോന്നിയവരുമുണ്ട്.

ജൂൺ5ന് പരിസ്ഥിതി ദിനം ആചരിക്കുമ്പോൾ മരം നടണം, പരിസ്ഥിതിയെ സംരക്ഷിക്കണം എന്നൊക്കെ പറയുന്നവർക്ക് പോലും അറിയില്ലാരിക്കും പരിസ്ഥിതി എന്തെന്നോ അതിന്റെ മൂല്യമെന്തെന്നോ.ഇത്രയും പ്രാധാന്യമർഹിക്കുന്ന പരിസ്ഥിതി എന്തുകൊണ്ട്3തള്ളപ്പെട്ടു പോകുന്നു എന്നതാണ് ചിന്തിക്കേണ്ടത്. പരിസ്ഥിതിദിനം കഴിഞ്ഞാൽ പിന്നെ അതിനോടുള്ള മനുഷ്യന്റെ കടമ അവസാനിക്കുന്നില്ല ഓരോ മനുഷ്യനും അമൂല്യരത്നം പോലെ കൊണ്ടുനടക്കുന്ന ഒന്നവണം.

അദില ഫാത്തിമ
9 A എ.ജെ.ജോൺ എം.എച്ച്.എസ്സ്. ചാത്തങ്ങോട്ടുനട
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - ലേഖനം