അദ്ധ്യാപകർ തയ്യാറാക്കി ആലപിച്ച പ്രവേശന ഗാനത്തോടെ

Schoolwiki സംരംഭത്തിൽ നിന്ന്
09:36, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32005 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കേരളഭ‍ൂവിൽ വിദ്യാക്ഷേത്രത്തിൽ

അക്ഷര മന്ത്രങ്ങൾ ഉയര‍ുന്നു.

ഗ‍ുര‍ുവരനര‍ുള‍ുന്ന വിദ്യകളേക‍ുവാൻ

വിദ്യാലയങ്ങൾ ത‍ുറന്ന‍ുവല്ലോ...


ചെമ്മലമറ്റം വിദ്യാലയത്തിലേക്ക് സ്വാഗതം

എൽ. എഫ്.എച്ച്. എസിൻ തിര‍ുമ‍ുറ്റത്തേക്ക് സ്വാഗതം

ചെമ്മലമറ്റം വിദ്യാലയത്തിലേക്ക് സ്വാഗതം

എൽ. എഫ്.എച്ച്. എസിൻ ക‍ുര‍‍ുന്ന‍ുകളേവർക്ക‍ും സ്വാഗതം


ഈ മഹാവ്യാധിയിൽ ഉലഞ്ഞൊരീജീവിതം

നേർവഴിയേക‍ുവാൻ ത‍ുറന്ന‍ുവല്ലോ(2)

ഗ‍ുര‍ുവിൻ‍മ‍ുഖത്ത‍ുന്നറിവ‍ു നേടാൻ

വിദ്യാലയവാതിൽ തുറന്നുവല്ലോ

ഗ‍ുര‍ുവിൻ‍മ‍ുഖത്ത‍ുന്നറിവ‍ു നേടാൻ

ഈ വിദ്യാലയം ഉണർന്ന‍ുവല്ലോ...


ചെമ്മലമറ്റം വിദ്യാലയത്തിലേക്ക് സ്വാഗതം

എൽ. എഫ്.എച്ച്. എസിൻ തിര‍ുമ‍ുറ്റത്തേക്ക് സ്വാഗതം

ചെമ്മലമറ്റം വിദ്യാലയത്തിലേക്ക് സ്വാഗതം

എൽ. എഫ്.എച്ച്. എസിൻ ക‍ുര‍‍ുന്ന‍ുകളേവർക്ക‍ും സ്വാഗതം


നല്ലൊര‍ു നാളേക്ക് ഉത്തമ ഗ‍ുര‍ുവിനാൽ

ശിഷ്യർക്ക‍ു പകര‍ും ജ്ഞാനാമൃതം(2)

മനസ്സാലട‍ുത്ത‍ും, അകന്നിര‍ുന്ന‍ും

പ‍ുത‍ു ജ്ഞാന പീയ‍ൂഷം സ്വന്തമാക്കാം.


ചെമ്മലമറ്റം വിദ്യാലയത്തിലേക്ക് സ്വാഗതം

എൽ. എഫ്.എച്ച്. എസിൻ തിര‍ുമ‍ുറ്റത്തേക്ക് സ്വാഗതം

ചെമ്മലമറ്റം വിദ്യാലയത്തിലേക്ക് സ്വാഗതം

എൽ. എഫ്.എച്ച്. എസിൻ ക‍ുര‍‍ുന്ന‍ുകളേവർക്ക‍ും സ്വാഗതം


അദ്ധ്യാപകനായ ശ്രീ. സിന‍ു ജോസഫ് രചിച്ച്, മ്യൂസിക് റ്റീച്ചർ ശ്രീ. ഫ്രാൻസിസ് ജോസഫ് ഈണം നല്കി അദ്ധ്യാപക അനദ്ധ്യാപക പ്രതിനിധികൾ ചേർന്ന് ആലപിച്ച പ്രവേശനോത്സവ ഗാനം കേൾക്കുന്നതിനും ആസ്വദിക്കുന്നതിനുമായി താഴെ നല്കിയിട്ടുളള ലിങ്കിൽ പ്രവേശിക്കുക.

https://youtu.be/zF4UPiQRKXs