ഗവ. എച്ച് എസ് ബീനാച്ചി/പഠനയാത്ര
പ്രകൃതിപഠനക്യാമ്പ് സൈലന്റ് വാലി
പ്രകൃതിയെ അടുത്തറിയാനും പരിചയപ്പെടുന്നതിനും വേണ്ടി സൈലൻറ് വാലിയിൽ ലഭിച്ച ക്യാമ്പ് കുട്ടികൾക്കും അധ്യാപകർക്കും പുതിയ ഒരു അനുഭവമായി മാറി. നിരവധി വിദ്യാലയങ്ങളിൽ നിന്ന് അറുനൂറിലധികം സ്കൂളുകൾ അപേക്ഷിച്ച പഠന ക്യാമ്പിന് കുറച്ചു വിദ്യാലയങ്ങൾക്കു മാത്രമാണ് അവസരം ലഭിച്ചത്. നമ്മുടെ വിദ്യാലയത്തിനും ക്യാമ്പിലേക്ക് സെലക്ഷൻ കിട്ടിയെന്ന് മികവാർന്ന കാര്യമായിരുന്നു കെഎസ്ആർടിസി ബസ്സിൽ ബസ്സിൽ 40 കുട്ടികളും 5 അധ്യാപകരും ആണ് ക്യാമ്പിൽ പങ്കെടുത്ത ഡിസംബർ 22 മുതൽ 24 വരെ മണ്ണാർക്കാട് വെച്ച് പരിസ്ഥിതി ക്യാമ്പ് നടന്നു
ആർബറേറിയം സന്ദർശിക്കൽ
മാതൃഭൂമി ആലുവയിൽ പെരിയാറിന്റെ തീരത്ത് 1.30 ഏക്കറിൽ നട്ടുവളർത്തുന്ന ആർബറേറിയം ബീനാച്ചി സ്ക്കൂളിലെ വിദ്യാർഥികൾ സന്ദർശിക്കൂകയും ഇലഞ്ഞിവൃക്ഷത്തൈനടുകുയും ചെയ്തു. വിവിധ ഇനങ്ങളിൽ പെട്ട വൃക്ഷങ്ങളെ പരിചയപ്പെടുവാമും അവയുടെ പ്രാധാന്യം മനസിലാക്കുവാനും സാധിച്ചു. തീരഞ്ഞെടുത്ത 10 കുട്ടികളും 4 അധ്യാപകരും പഠനയാത്രയിൽ പങ്കെടുത്തു.
കഴുകൻ സംരക്ഷണ ദിനം (മുത്തങ്ങ പ്രകൃതിപഠന ക്യാമ്പ്)
മുത്തങ്ങ ആനപ്പന്തിയിൽ ചിത്രങ്ങൾ വരച്ചും, അധിനിവേശ സസ്യങ്ങളെ നശിപ്പിച്ചും, കഴുകന്മാരെ വീക്ഷിച്ചും, സ്കൂളിലെ വിദ്യാർഥികൾ ലോക കഴുകൻ ദിനം ആചരിച്ചു. ചുട്ടികഴുകൻ, കാതില്ലാകഴുകൻ, തോട്ടികഴുകൻ, തവിട്ടുകഴുകൻ, കരിങ്കഴുകൻ oതുടങ്ങിയ അഞ്ചിനം കഴുകന്മാർ വന്യജീവിസങ്കേതത്തിൽ ഉണ്ട്. കേരളത്തിൽ ഇന്നും കഴുകന്മാർ അവശേഷിക്കുന്ന ഏക വന്യജീവി സങ്കേതമാണ് മുത്തങ്ങ. വനം വകുപ്പിൻറെ സംയുക്താഭിമുഖ്യത്തിലായിരുന്നു വനം സന്ദർശിച്ചു നേരിട്ട് പഠിക്കാൻ ആവശ്യമായ പരിപാടി സംഘടിപ്പിച്ചത്. അധിനിവേശ സസ്യങ്ങളായ മഞ്ഞക്കൊന്ന, കമ്മ്യൂണിസ്റ്റ് പച്ച, അരിപൂവ്, എന്നിവ നീക്കം ചെയ്തു. വൈൽഡ് ലൈഫ് വാർഡൻ എന. ടി . സാജൻ ഉദ്ഘാടനം ചെയ്തു.
തിരുന്നെല്ലി പ്രകൃതി പഠനക്യാമ്പ്
2017-18 അധ്യയനവർഷം തിരുന്നെല്ലി യിൽ വെച്ച് നടന്ന പ്രകൃതി പഠനക്യാമ്പിൽ വിദ്യാർഥികളും അധ്യാപകരും പങ്കെടുത്തു.
കാർഷികസർവ്വകലാശാല
budding and grafting പഠനത്തെക്കുറിച്ച് മനസിലാക്കുന്നതിനുവേണ്ടി അമ്പലവയൽ കാർഷിക സർവ്വകലാശാലയിലേക്ക് 31 കുട്ടികളും അധ്യാപകരും പഠനയാത്ര നടത്തി.