ജി.എ.എം എൽ.പി.എസ്,കായിക്കര/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
23:06, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 30425HM (സംവാദം | സംഭാവനകൾ) (30425HM എന്ന ഉപയോക്താവ് ജി.എം എൽ.പി.എസ്,കായിക്കര/അക്ഷരവൃക്ഷം/പരിസ്ഥിതി എന്ന താൾ ജി.എ.എം എൽ.പി.എസ്,കായിക്കര/അക്ഷരവൃക്ഷം/പരിസ്ഥിതി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി

എന്താണ് നമ്മുടെ പരിസ്ഥിതിക്ക് സംഭവിച്ചത് ?ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? ഇടവിട്ട് ഇടവിട്ട് അഥിതികളായി എത്തുന്ന പ്രളയവും ഭൂകമ്പവും പേമാരിയും കൊടും വരൾച്ചയുമെല്ലാം എന്തിന്റെ സൂചനയാണ് ? തന്നിലുണ്ടായ താളം തെറ്റലുകളെ ഇങ്ങനെ സൂചപ്പിക്കാനേ പ്രകൃതിക്കറിയൂ. അത് മനസ്സിലാക്കേണ്ടത് ആരാണ് ? നമ്മളല്ലേ ?നമ്മൾ മനുഷ്യർ .എന്നാൽ നമ്മൾ അത് മനസ്സിലാക്കുന്നുണ്ടോ ? .മനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ടോ ? വനനശീകരണം ,ജലമലിനീകരണം ,വായുമലിനീകരണം ,മണലൂറ്റൽ ,പ്ലാസ്റ്റിക്കുകളുടെ അമിതമായ ഉപയോഗം ഇങ്ങനെ പ്രകൃതിക്കുമേൽ നമ്മൾ നടത്തുന്ന കടന്നുകയറ്റങ്ങൾ പരിസ്ഥിതിയുടെ സന്തുലനാവസ്ഥയെ തകർക്കുമ്പോൾ തിരിച്ചടിക്കാതിരിക്കാൻ പ്രകൃതിക്കാവില്ല . അതാണ് പ്രളയവും ഭൂകമ്പവും പേമാരിയുമായി നമ്മൾ നേരിടേണ്ടി വരുന്നത് . അതോടോപ്പം തന്നെ മാനവരാശി ഇതിനു മുൻപ് കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത പുതിയതരം രോഗങ്ങളുടെ ഉദ്ഭവവും പ്രകൃതിയുടെ തന്നെ മറ്റൊരു തിരിച്ചടിയല്ലേ എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു . ഇനിയും നമ്മൾ മാറേണ്ടതുണ്ട് .നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാം . ജല സ്രോതസ്സുകളെ സംരക്ഷിക്കാം . പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കാം . ഒരു മരം മുറിക്കേണ്ടി വന്നാൽ പകരം മരങ്ങൾ നട്ടുപിടിപ്പിക്കാം . മണൽ വാരൽ അവസാനിപ്പിക്കാം . ഇങ്ങനെ ഓരോരുത്തരുന്ന തന്നാൽ കഴിയുന്ന വിധം ശ്രമിച്ചാൽ നമുക് നമ്മുടെ പരിസ്ഥിതിയെ തിരിച്ചു പിടിക്കാം . സ്വപ്ന സുന്ദരമായ ഒരു ഭൂമിയെ വാർത്തെടുക്കാം .

റോഷിനി ആർ
4 A എ എം ജി എൽ പി എസ് ,കായിക്കര
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - ലേഖനം