GLPS AMBUKUTHY കൂടുതൽ വായിക്കുക

22:16, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smija (സംവാദം | സംഭാവനകൾ) ('കേരളത്തിലെ വയനാട് ജില്ലയിലെ ഒരു മലയാണ് അമ്പു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കേരളത്തിലെ വയനാട് ജില്ലയിലെ ഒരു മലയാണ് അമ്പുകുത്തി മല. എടക്കൽ ഗുഹകൾ അമ്പുകുത്തി മലയിൽ ഏകദേശം 1000മീറ്റർ ഉയരത്തിലായി ആണ് സ്ഥിതി ചെയ്യുന്നത്. ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രം ആണ് ഇവിടം.ഗുഹകളിൽ കൊത്തി ഉണ്ടാക്കിയ ചുമർ ലിഖിതങ്ങളും ചിത്രങ്ങളും കാണാം.മൂന്നു ഗുഹകളാണ് അമ്പുകുത്തി മലയിലുള്ളത്.ക്രിസ്തുവിന് മുമ്പ് 6000വർഷത്തോളം ഈ ഗുഹചിത്രങ്ങൾക് പഴക്കം ഉണ്ട്. വർഷങ്ങൾക് മുമ്പ് അമ്പുകുത്തി സ്കൂൾ പരിസരത്ത് നടത്തിയ ഖനനത്തിൽ നന്നങ്ങാടികൾ കണ്ടെത്തുകയും പിന്നീടങ്ങോട്ട് ഈ സ്ഥലം സംരക്ഷിച്ചു പോരുന്നതുമാണ്. നവീന ശീലയുഗകാലഘട്ടത്തിലെ മനുഷ്യന്റെ ചരിത്രം വിളിച്ചോതുന്ന ഈ പ്രദേശം ചരിത്രപരമായി ഏറെ പ്രാധാന്യം അർഹിക്കുന്നതാണ്.

"https://schoolwiki.in/index.php?title=GLPS_AMBUKUTHY_കൂടുതൽ_വായിക്കുക&oldid=1458632" എന്ന താളിൽനിന്ന് ശേഖരിച്ചത്