എച്ച് എസ് ചെന്ത്രാപ്പിന്നി/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

വളർച്ചയുടെ പടവുകൾ കയറിപ്പോകുന്ന ഏതൊരു വിദ്യാലയത്തിന്റെയും അവിഭാജ്യ ഘടകമാണ് നല്ലൊരു ലൈബ്രറി.1956ൽ വിദ്യാലയമാരംഭിച്ചപ്പോൾ മികച്ച പുസ്‌തകങ്ങളടങ്ങിയ

ലൈബ്രറിയും ഉണ്ടായിരുന്നു.കാലാകാലങ്ങളിൽ ലൈബ്രറിയുടെ ചുമതല വഹിച്ചിരുന്ന അധ്യാപകർ വിദ്യാർത്ഥികളിൽ വായനാശീലം ഊട്ടിയുറപ്പിക്കുന്നതിൽ നല്ലൊരു പങ്കുവഹിച്ചു പോന്നു.2019ൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വായനയുടെ വസന്തം 'പദ്ധതി പ്രകാരം 85000രൂപയുടെ പുസ്തകങ്ങൾ അനുവദിച്ചു കിട്ടിയത് സ്കൂൾ ലൈബ്രറി നവീകരണത്തിന് വഴിയൊരുക്കി. മാനേജ്മെന്റിന്റെയും 2020-21അധ്യയന വർഷം സ്കൂളിൽ നിന്നും വിരമിച്ച ഹെ‍ഡ് മാസ്റ്റർ പി ബി കൃഷ്ണകുമാർ, പി ബി സിനി ടീച്ചർ, എൻ എൽ ബീന ടീച്ചർ, ക്ലർക്ക് മനോജ്‌ ഡി വാഴപ്പിള്ളി എന്നിവരുടെയും നിർലോഭമായ സഹായ സഹകരണത്തിന്റെ ഫലമായി 2021 ജൂലൈ 20ന് നവീകരിച്ച ലൈബ്രറിയുടെ ഉത്ഘാടനം ബഹുമാനപ്പെട്ട മാനേജർ ഡോക്ടർ കെ കെ മോഹൻദാസ് നിർവഹിച്ചു.

ശാസ്ത്ര സാഹിത്യ വിഷയങ്ങളിൽ വിവിധ ഭാഷകളിൽ ഏകദേശം 7000 ൽ അധികം പുസ്തകങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.വിദ്യാർഥികളും അദ്ധ്യാപക അനധ്യാപകരും നന്നായി ലൈബ്രറി ഉപയോഗിച്ചു വരുന്നു. ലൈബ്രറിയുടെയും , വായനശാലയുടെയും ചുമതല വഹിക്കുന്നത് സംസ്കൃത അദ്ധ്യാപിക ടി ബി സതി ടീച്ചറാണ്.