പഞ്ചായത്തു യു.പി.എസ് / തനതു പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:02, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41546HM (സംവാദം | സംഭാവനകൾ)
PEACE- Picture description
തൊഴിലധിഷ്ഠിത ശില്പശാല

PEACE Mylakkad Model

കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ ശേഷി വികസനം സാധ്യമാക്കുന്നതിനായി നിലവിലുള്ള ക്ലാസ്സ് റൂം പ്രവർത്തനങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു പ്രവർത്തന പാക്കേജ് രൂപപ്പെടുത്തി .ഇതിനായി എറണാകുളം ജില്ലയിലെ റോഷ്‌നി പ്രോജക്ടിന്റെ റിസോഴ്സ് ഗ്രൂപ്പിന്റെ വിഭവസഹായം ലഭ്യമാക്കി .കുട്ടികളുടെ നിലവിലെ അവസ്ഥ മനസിലാക്കുന്നതിനായി പ്രീ ടെസ്റ്റ് നടത്തി .Listening ,Speaking ,Reading ,Writing Skill മനസിലാക്കുന്ന തരത്തിലായിരുന്നു പ്രീ ടെസ്റ്റ് .അതിനുശേഷം 40 മണിക്കൂർ ദൈർഘ്യമുള്ള ഒരു പാക്കേജ് രൂപപ്പെടുത്തി .

PEACE-Drama
ഗണിത പസ്സിലുകളുടെ നിർമാണവും വിതരണവും വിജയിയെ കണ്ടെത്തലും

വിദ്യാലയത്തിലെ മുഴുവൻ കുട്ടികളെയും 6 ഗ്രൂപ്പാക്കി ഒരു ഗ്രൂപ്പിൽ രണ്ടു അദ്ധ്യാപകരുടെ സേവനം ഉറപ്പാക്കി basic discourse കളായ picture description ,Story retelling ,Adding more lines ,Diary writing ,News  report ,Drama തുടങ്ങിയ പ്രവർത്തനങ്ങളിലൂടെയാണ് ഞങ്ങൾ ലക്‌ഷ്യം കൈവരിച്ചത് .2018 -19 അധ്യയന വർഷത്തെ സംസ്ഥാനത്തെ മികവാർന്ന പ്രവർത്തങ്ങളിലൊന്നായി PEACE Mylakkad model നെ തിരഞ്ഞെടുത്തു .പ്രവർത്തി ദിനം നഷ്ടപ്പെടുത്താതെ അവധി സമയം കണ്ടെത്തിയാണ് ഈ പ്രവർത്തനം സാധ്യമാക്കിയത് എന്നതും ശ്രദ്ധേയമാണ് .

SIIM(Scheme for Introducing Interesting Mathematics)

SIIM എന്നത് ഒരു ഗണിത പരിപോഷണ പരിപാടിയാണ് .തൊഴിലധിസ്ഥിത ഗണിതം കുട്ടികൾക്ക് വേണ്ടി പ്രയോജനപ്പെടുത്തി അവയെ നിത്യ ജീവിതവുമായി ബന്ധപ്പെടുത്തുക .സമൂഹത്തെ കൂടി പങ്കാളിയാക്കി കൊണ്ട് ഗണിത പഠനം രസകരമാക്കുക .ഗണിത പസിലുകൾ നിർദ്ധാരണം ചെയ്യുന്നതിനുള്ള ശേഷി വർധിപ്പിക്കുക ,സ്വാഭാവിക അന്തരീക്ഷം സൃഷ്ടിച്ചു ഗണിതപഠനം ആയാസ രഹിതമാക്കുക എന്നതായിരുന്നു ഈ പരിപാടിയുടെ ലക്‌ഷ്യം .

മൂന്നു ഘട്ടങ്ങളായാണ് ഈ പ്രവർത്തനം സംഘടിപ്പിച്ചത് .

തൊഴിലധിഷ്ഠിത ശില്പശാല

മെട്രിക് മേള

ഗണിത പസ്സിലുകളുടെ നിർമാണവും വിതരണവും വിജയിയെ കണ്ടെത്തലും