കൂടുത‍‍‍ൽ വായനയ്ക്ക്

20:47, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nsshseara46040 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചരിത്രം

എൻ. കെ. ഗോപാലകൃഷ്ണൻ പുതുക്കുടിയാണ് സ്കൂളിലെ ആദ്യത്തെ വിദ്യാർത്ഥി. 1978 മാർച്ചിൽ സ്കൂളിൻറെ രജത ജൂബിലി ആഖോഷങ്ങൾ നടന്നു. ഗ്രാമത്തിലെ കുട്ടികൾക്ക് അഞ്ചാം ക്ലാസ്സ് മുതൽ എസ്. എസ്. എൽ. സി. വരെയുള്ള വിദ്യാഭ്യാസം അധിക ദൂരയാത്ര കൂടാതെ അടുത്ത് തന്നെ പഠിക്കുവാനുള്ള അവസരം നൽകുകയും തലമുറകളിൽ നിന്ന് തലമുറകളിലേക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകുകയുമാണ്‌ ഈ സരസ്വതീ ക്ഷേത്രം.

കുട്ടനാട്ടിൽ കൂടി ഒഴുകിയിരുന്ന അഞ്ചു നദികളിലൂടെ (മൂവാറ്റുപുഴ, മീനച്ചിൽ, മണിമല, അച്ചൻകോവിൽ, പമ്പ ) എത്തിയിരുന്ന എക്കലും, ചെളിയും തടഞ്ഞു നിന്ന് അടിഞ്ഞുകൂടി, സദാ ജല സാമീപ്യത്താൽ (ഈർപ്പം - നനവ് ) നിറഞ്ഞിരുന്നതുമായ ഈ ചെളി പ്രദേശം ഈറൻ നിലം അഥവാ ഈരംനിലം എന്നറിയപ്പെടുകയും കാലാന്തരത്തിൽ ഈര എന്നായി പരിണമിക്കുകയും ചെയ്തു എന്നാണ് ദേശ നാമത്തെ കുറിച്ചുള്ള ഒരു കേൾവി. ചതുപ്പുനിലങ്ങളിൽ ധാരാളമായി വളരുന്ന 'ഈ ര' എന്ന ഒരിനം നീണ്ട പുല്ലുകൾ ധാരാളമായി വളരുന്നതിനാൽ 'ഈരങ്ങൾ നിറഞ്ഞ ദേശം 'ഈരയായി അറിയപ്പെടുകയും ചെയ്തു.

"https://schoolwiki.in/index.php?title=കൂടുത‍‍‍ൽ_വായനയ്ക്ക്&oldid=1456713" എന്ന താളിൽനിന്ന് ശേഖരിച്ചത്