ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/സയൻസ് ക്ലബ്ബ്
സയൻസിനോട് ആഭിമുഖ്യമുളള കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് സയൻസ് ക്ലബ് സജീവമായി പ്രവർത്തിക്കുന്നു. സ്കൂൾതല ശാസ്ത്ര പ്രദർശനം നടത്തുകയും, വിജയികളെ ഉപജില്ലാ തല മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു. ധാരാളം കുട്ടികൾ ഉപജില്ലാതലത്തിൽ വിജയികളായിട്ടുണ്ട്. ദിനാചരണങ്ങൾ കൃത്യമായി നടത്തുന്നു. ക്വിസ് മത്സരങ്ങൾ, പോസ്റ്റർ രചന തുടങ്ങിയ മത്സരങ്ങളിൽ കുട്ടികൾ താത്പര്യപൂർവ്വം പങ്കെടുക്കുന്നു. അടൽ ടിങ്കറിംഗ് ലാബിന്റെ പ്രവർത്തനങ്ങൾ സയൻസ് ക്ലബിന്റെ പ്രവർത്തനങ്ങളുമായി ചേർത്ത് നടത്തപ്പെടുമ്പോൾ കൂടുതൽ പരിശീലനം നേടുന്നതിന് കുട്ടികൾക്ക് അവസരം ലഭിക്കുന്നു.