ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സൗകര്യങ്ങൾ/കുടിവെള്ള സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:11, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42021 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുടിവെള്ള സൗകര്യങ്ങൾ

കുട്ടികളിലെ ശരിയായ ആരോഗ്യത്തിന് അവശ്യ ഘടകമായ ശുദ്ധജലലഭ്യത എല്ലാ കുട്ടികൾക്കും ഉറപ്പാക്കുന്നു. ഗവൺമെൻറ് ഹൈസ്‌കൂൾ അവനവഞ്ചേരിയിലെ പ്രധാന കുടിവെള്ള സ്രോതസ്സുകൾ കിണർ, പബ്ലിക് വാട്ടർ കണക്ഷൻ, ബോർവെൽ എന്നിവയാണ്. ഇവ മൂന്നു സ്രോതസ്സുകളും ഉള്ളതുകൊണ്ട് തന്നെ എല്ലാ കാലത്തും ജലലഭ്യത ഉറപ്പാക്കുന്നു. 6 വാട്ടർ പ്യൂരിഫയറുകൾ സ്‌കൂളിലുണ്ട്. കുട്ടികൾ ജലം പാഴാക്കാതിരിക്കാനും സംഭരിക്കാനും പ്രവർത്തനങ്ങളിൽ വ്യാപൃതരാണ്. കിണറിനരികെ മഴക്കുഴികൾ മഴക്കാലത്തെടുക്കുന്നു. ഇവിടെ ഭൂമിയുടെ കിടപ്പ് ചരിഞ്ഞതാകയാൽ മഴക്കുഴികൾ വെള്ളം ഭൂമിയിലേക്ക് ഊർന്നിറങ്ങാൻ സഹായിക്കുന്നു.