പഞ്ചായത്തു യു .പി. എസ്സ് / സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
19:11, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41546HM (സംവാദം | സംഭാവനകൾ) ('സയൻസ് ലാബ് ,ഗണിത ലാബ് ,സ്മാർട്ട് ക്ലാസ് റൂം ,ലൈ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സയൻസ് ലാബ് ,ഗണിത ലാബ് ,സ്മാർട്ട് ക്ലാസ് റൂം ,ലൈബ്രറി എന്നിവ കുട്ടികൾക്ക് പ്രയോജനപ്രദമായ രീതിയിൽ ഉപയോഗിച്ച് വരുന്നു .എല്ലാ ക്ലാസ് മുറികളിലും പൂർവ വിദ്യാർത്ഥികളുടെ സഹായത്തോടെ ഫാൻ ,വെളിച്ചം എന്നിവക്കുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് .മനസികോല്ലാസത്തിനു പ്രാധാന്യം നൽകികൊണ്ട് കളിസ്ഥലം ,കളി ഉപകരണങ്ങൾ എന്നിവ സജ്ജമാക്കിയിട്ടുണ്ട്

കുട്ടികളുടെ എണ്ണത്തിനനുസരിച്ചു ടോയ്‌ലറ്റ് ഉറപ്പാക്കിയിട്ടുണ്ട് .അഡാപ്റ്റഡ് ടോയ്‌ലറ്റ് ,ഇൻസിനേറ്റർ ,പെൺകുട്ടികൾക്കായി ഗേൾസ് ഫ്രണ്ട്‌ലി ടോയ്‍ലെറ്റുകൾ എന്നിവ ഉണ്ട് ..കുടിവെള്ളത്തിനായി കിണർ ,പൈപ്പ് ലൈൻ മൂന്ന് വാട്ടർ ടാങ്ക് എന്നിവ ക്രമീകരിച്ചിട്ടുണ്ട് കുട്ടികൾക്ക് ആവശ്യമായ ഫർണീചർ ,ക്ലാസ് ലൈബ്രറി എന്നിവ ക്രമീകരിച്ചിട്ടുണ്ട്. മാലിന്യ നിർമ്മാർജ്ജനത്തിനായി ബയോ ഗ്യാസ് പ്ലാന്റ് ,ബയോബിന്നുകൾ ,ശുചിത്വ മിഷന്റെ കളക്ടര്സ് @ സ്കൂൾ എന്നിവയിലൂടെ സ്കൂൾ മാലിന്യമുക്തമാക്കുന്നു .കുട്ടികൾക്ക് ഉച്ച ഭക്ഷണത്തോടൊപ്പം വിഷ രഹിത പച്ചക്കറികൾ ലഭ്യമാക്കുന്നതിനായി സ്കൂൾ അടുക്കളത്തോട്ടം പരിപാലിച്ചു പോരുന്നു .