കിഴക്കന്‍ ഏറനാടിന്റെ സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ മേഖലകളില്‍ അറിവിന്റെ രജതരേഖകള്‍ ചാര്‍ത്തിയ പ്രശ്സ്ത വിദ്യാലയമാണ് ജി.എച്ച്.എസ്.എസ്. പാണ്ടിക്കാട്.

ജി.എച്ച്.എസ്.എസ്. പാണ്ടിക്കാട്
വിലാസം
പാണ്ടിക്കാട്

മലപ്പുറം ജില്ല
സ്ഥാപിതം21 - 07 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-12-201618027



ചരിത്രം

പാണ്ടിക്കാടിന്റെ ഹൃദയഭാഗത്ത് ശ്രീ.കറുകമണ്ണ ഗോവിന്ദന്‍ മൂസ്സദ് സൗജന്യമായി നല്‍കിയ 10.5 ഏക്കര്‍ സ്ഥലത്ത് 1957 ജൂലൈ 21ന് അന്നത്തെ മലബാര്‍ ഡിസ്ട്രിക്ട് ചെയര്‍മാനായിരുന്ന ശ്രീ.പി.ടി. ഭാസ്കരപ്പണിക്കര്‍ ഉദ്ഘാടനം ചെയ്തു. വളരെ ചുരുങ്ങിയ സൗകര്യങ്ങളോടെ പ്രവര്‍ത്തനമാരംഭിച്ച ഈ കലാലയം ഇന്ന് പാണ്ടിക്കാടിന്റെയും പരിസരപ്രദേശത്തേയും ഏതാണ്ട് മുവ്വായിരത്തോളം കുട്ടികളുടെ വിദ്യാകേന്ദ്രമായി മാറിയിരിക്കുന്നു. 1997-ല്‍ ഹയര്‍ സെക്കന്ററി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

10.5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 16 കെട്ടിടങ്ങളിലായി 46 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ഐ.ടി.ക്ലബ്

മാനേജ്മെന്റ്

സര്‍ക്കാര്‍ വിദ്യാലയം

സ്റ്റേറ്റ് കലോല്‍സവം പ്രതിഭകള്‍

പാണ്ടിക്കാട് ജി.എച്ച്.എസ്.എസ്. ലെ കുട്ടികള്‍ കോഴിക്കോട് നടന്ന സ്റ്റേറ്റ് കലോല്‍സവത്തില്‍ സംഘനൃത്തത്തില്‍ എ ഗ്രേഡും ഒന്നാം സ്ഥാനവും കരസ്ഥവാക്കി.മലയാളം ഉപന്യാസത്തിലും മികച്ച നേട്ടം കരസ്ഥമാക്കി.



 

വഴികാട്ടി

{{#multimaps: 11.102637, 76.234805, | width=400px | zoom=13 }}