ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സൗകര്യങ്ങൾ/കെട്ടിടങ്ങൾ
കുട്ടികൾക്ക് മികച്ച പഠനാന്തരീക്ഷം ഒരുക്കുന്നതിനായി അത്യന്താധുനിക സൗകര്യങ്ങളോടുകൂടിയ അതായത് സ്മാർട്ട് ക്ലാസ് മുറികൾ, ഓഫീസ് റൂം ,സ്റ്റാഫ് റൂം , ലാബുകൾ ,ലൈബ്രറി , അടുക്കളയും ഡൈനിങ് ഏരിയയും ശൗചാലയങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഒരു മൂന്നുനില കെട്ടിടം, ഇരുനില കെട്ടിടം എന്നിവ സ്‌കൂൾ ഗേറ്റ് തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ എതിർദിശകളിൽ ആയി കാണാൻ സാധിക്കുന്നു .19 സ്മാർട്ട് ക്ലാസ് മുറികൾ ഇവിടെ പ്രവർത്തിച്ചുവരുന്നു .നാലുവശവും അടച്ചുറപ്പുള്ള ചുറ്റു മതിലും ഗേറ്റും വിദ്യാലയത്തിന് കാവൽ ആകുന്നു .അല്പം താഴേക്ക് ചെല്ലുമ്പോൾ മൂന്ന് കോടി രൂപ മുടക്കി നിർമ്മിച്ച മൂന്നുനില കെട്ടിടം തലയുയർത്തി നിൽക്കുന്നത് കാണാം .പണി അന്തിമഘട്ടത്തിലേക്ക് കടക്കുന്നു .10 ക്ലാസ് മുറികളും ലൈബ്രറി ,സയൻസ് ലാബ്, കംപ്യൂട്ടർ ലാബുകൾ ഉൾപ്പെടുന്ന മൂന്ന് വലിയ ഹാളുകളും ഈ പുത്തൻ കെട്ടിടത്തിന്റെ പ്രത്യേകതയാണ് .എല്ലാ കെട്ടിടങ്ങളും സ്ഥലസൗകര്യം ഉള്ളതും ഭംഗിയായി വായുസഞ്ചാരമുള്ളതും, വൈദ്യുതീകരിച്ചതും ആണ് ഇവിടെ ബിൽഡിംഗ് ആസ് എ ലേണിങ് എയ്ഡ് എന്ന തന്ത്രം സ്വീകരിച്ചിട്ടുണ്ട് . എല്ലാ ഭൗതിക ഘടകങ്ങളും പഠനോപകരണങ്ങൾ ആയി മാറുന്നു .മേൽക്കൂര ,ജനാല ,തറ ചുവരുകൾ ഇവയെല്ലാം പഠന ഉറവിടമായി മാറുന്നു .എൽ പി വിഭാഗം കെട്ടിടം പ്രധാനകെട്ടിടത്തിൽ നിന്നും അൽപം അകലെയായി സ്ഥിതിചെയ്യുന്നു .റോഡിനു മറുഭാഗത്ത് ആയി അല്പം അകത്തേക്ക് മാറി കുഞ്ഞു കുട്ടികൾക്കായുള്ള വിദ്യാലയ മന്ദിരം ഉണ്ട് .ഒന്നാം തരം മുതൽ നാലാം തരം വരെയുള്ള ക്ലാസുകൾ ഇവിടെ പ്രവർത്തിക്കുന്നു .മനോഹരമായ ചിത്രങ്ങളും ,പാർക്കും പൂന്തോട്ടവും ,ചെറുകുളവും കണ്ണിനും കരളിനും ആനന്ദമേകുന്ന കാഴ്ചയാണ് .ഈ വിദ്യാലയ അന്തരീക്ഷം ഹരിതാഭമാണ്. ആധുനിക സൗകര്യമുള്ള 4 സ്മാർട്ട് മുറികൾ ഉൾപ്പെടെ 19 ക്ലാസ് മുറികൾ ഇവിടെ ഉണ്ട് .ശാസ്ത്ര ലാബ് ,ലൈബ്രറി സ്പോർട്സ് മുറികൾ , 5 യൂണിറ്റുകളുള്ള ശുചിമുറികൾ ഇവഎൽ പി കെട്ടിടത്തിന്റെ സവിശേഷതകളാണ് .മേൽക്കൂരയുള്ള സ്‌കൂൾ ഓഡിറ്റോറിയം ,കുഞ്ഞുകുട്ടികളുടെ പ്രകടനങ്ങൾക്കും ഗ്രൂപ്പ് അവതരണങ്ങൾക്കും , അസംബ്ലി നടത്തിപ്പിനും സൗകര്യമൊരുക്കുന്നു .ബിൽഡിങ് ആസ് എ ലേർണിംഗ് എയിഡ് എന്ന ആശയം ഇവിടെയും പ്രാവർത്തികമാക്കിയിരിക്കുന്നു .