ഗവ.എച്ച് എസ്. എസ്.മുപ്പത്തടം

Schoolwiki സംരംഭത്തിൽ നിന്ന്
11:27, 2 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25057M (സംവാദം | സംഭാവനകൾ) (data adding)
ഗവ.എച്ച് എസ്. എസ്.മുപ്പത്തടം
വിലാസം
മുപ്പത്തടം

എറണാകുളം‌ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം‌
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീ,ഷ്
അവസാനം തിരുത്തിയത്
02-12-201625057M




എറണാകുളം‌ ജില്ലയിലെ കടുങ്ങല്ലൂര്‍ പ‌ഞ്ചായത്തില്‍ മുപ്പത്തടത്തിലാണ് ഗവണ്‍മെന്‍റ് ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ മുപ്പത്തടം എന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഈ പ‌ഞ്ചായത്തിലെ ഏറ്റവും പഴക്കമേറിയ സ്ക്കൂളുകളില്‍ ഒന്നാണ്.

ചരിത്രം

എറണാകുളം ജില്ലയിലെ മുപ്പത്തടം പ്രദേശങ്ങളിലെ വിദ്യാഭ്യാസപരമായി ഉണ്ടായിരുന്ന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് 1917 -ല്‍ അനുവദിക്കപ്പെട്ട L.P സ്ക്കൂളാണിത്. പിന്നീട് നാട്ടുകാരുടെ അശാന്ത പരിശൃമ ഫലമായി 1962 - ല്‍ U.P. 1990 സ്ക്കൂളായും, പിന്നീട് 1980 -ല്‍ ഹൈസ്ക്കൂളായും ഉയര്‍ത്തപ്പെട്ടത്. 2004 -ല്‍ അന്നതെത P.T.A യുടെപരിശൃമ ഫലമായി ഹയര്‍ സെക്കണ്ടറി വിഭാഗംകൂടി പ്രവര്‍ത്തനമാരംഭിച്ചു. ഈ വിദ്യാലയത്തിന്റെ വളര്‍ച്ചക്ക് നല്ലവരായ നാട്ടുകാരുടേയും, സാമുഹ്യ രാഷ്ടീയസാംസ്കാരിക നായകന്മാരുടേയും സഹകരണം എടുത്തുപറയേണ്ടതാണ്. ഈ സ്ക്കൂളിന്റെ പുരോഗതിക്കു നിസ്വാര്‍ത്ഥ സേവനം ചെയ്തിട്ടുള്ള ശ്രീ. ശിവശരപ്പിള്ള, ഷംസുദ്ധീന്‍, U.N. ഭാസ്കരമേനോന്‍,കുമാരപിള്ള തുടങ്ങിയ നല്ലവരായ നാട്ടുകാരുടെ സഹകരണം എടുത്തുപറയേണ്ടതാണ്.


ഭൗതികസൗകര്യങ്ങള്‍

26 സെന്‍റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 6 കെട്ടിടങ്ങളിലെ ഏകദേശം 41 ക്ലാസ് മുറികളിലായി ഹൈസ്ക്കൂള്‍ വിഭാഗത്തിലെ 26 ഡിവിഷനുകളും, ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ 6 ബാച്ചുകളും പ്രവര്‍ത്തിച്ചുവരുന്നു. രണ്ട് വിഭാഗങ്ങള്‍ക്കും പ്രത്യേകം കംപ്യൂട്ടര്‍ ലാബുകളും ബ്രോഡ്ബ്രാന്‍റ് ഇന്‍റര്‍നെറ്റ് സൌകര്യങ്ങളും ഇവിടെയുണ്ട്. വിശാലമായ കളിസ്ഥലവും അസംബ്ളിഹാളും സ്ക്കൂളിനായുണ്ട്.ശ്രീ. A.M. യുസഫ് M.L.A യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച മള്‍ട്ടിമീഡിയ റൂമും,വിപുലമായ കംപ്യുട്ടര്‍ ലാബും,C.D ലൈബ്ററിയും, സ്ക്കൂളിനായുണ്ട്. വായനശാലയില് വിപുലമായ പുസ്തകശേഖരണവും ,Victors ചാനലിലൂടെ ഉള്ള പഠനവും, സ്ക്കൂളിനായുണ്ട്. ഈ സ്ക്കൂള് ആലുവ നിയോജക മണ്ഡലത്തിലെ ICT മാതൃക സ്ക്കൂള് ആയി ഈ വര്​​​​​​ഷം തെര‍‍ഞ്ഞെടുത്തു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഹെല്‍ത്ത് വിദ്യാഭ്യാസം
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • സ്കൂള്‍ ഫിലീം ക്ലബ്ബ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

1976 - 1978 കെ. ചന്രമതി അമ്മ
1978 - 1980 കെ. ചെല്ലപ്പന്‍ നായര്‍
1980 - 1982 അന്നമ്മ ഫിലിപ്പ്
1982 - 1983 എം.ജെ. ജേക്കബ്
1983 - 1983 നളിനി.എ
1983 - 1984 ബി.കെ. ഇന്ദിരാബായ്
1984 - 1988 എം. അവറാന്‍
1988 - 1990 പി.കെ. മുഹമ്മദ്കുട്ടി
1990 - 1991 കെ. രത്നമ്മ
1991 - 1994 സി.പി. തങ്കം
1994 - 1996 എന്‍.ജെ. മത്തായി
1996 - 1997 പി.സൌദാമിനി
1997 - 1998 എം. രാധാമണി
1998 - 1999 കെ. റുഖിയ
1999 - 2001 ബി. രാജേന്രന്‍
2001 - 2006 പി. കെ അംബിക
2006 - 2008 സി. പി അബൂബക്കര്‍
2008- 2009 പി.എ യാസ്മിന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

സ്കൂള്‍ ശതാബ്ദി ആഘോഷങ്ങള്‍

മുപ്പത്ത്ടം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിന് നൂറൂ വയസ്സു തികയുന്നു.ഒരു നൂറ്റാണ്ടു മുമ്പു സാധാരണക്കാര്‍ക്ക് ആറിവും അക്ഷരവും അന്യമായിരുന്ന കാലത്ത് കരിങ്ങണംകോടത്ത് നാരായണന്‍ നായര്‍ എന്ന മനുഷ്യസ്നേഹിയാണ് ഈ മഹാ വിദ്യാലയത്തിന് തുടക്കംകുറിച്ചത് തൂട്ര്‍ന്ന് അദ്ദേഹമത് സര്‍ക്കാരിനു കൈമാറി.ക്രാന്തദര്‍ശികളായ നമ്മുടെ പൂര്‍വ്വസൂരികള്‍ സ്വന്തം കുടുംബകാര്യം പോലെ നിതാന്ത പരിശ്രമം കൊണ്ട് ഈ അക്ഷരമാലയെ വളര്‍ത്തി. വിഭാഗീയതകള്‍ മറന്ന് ഒരേ മനസ്സോടെയുള്ള നിരന്തരപ്രയത്നം കൊണ്ട് പടിപടിയായി ഉയര്‍ന്ന് ഇപ്പോള്‍ ഹയര്‍ സെക്കന്ററി വരെ എത്തിനില്ക്കുന്നു. നമുക്കഭിമാനിക്കാം

പൊതുസര്‍ക്കാര്‍ വിദ്യാലയത്തിന്റെ എല്ലാ പരിമിതികളേയും അതിജീവിച്ച് നമ്മുടെ സ്കൂള്‍ പഠനമികവിന്റെയും വിജയത്തിന്റെയും പാരമ്പര്യം സുസ്ഥിരമാക്കുന്നു. ഇവിടെ നിന്ന് അക്ഷരമുത്തുകള്‍ ഉള്‍ച്ചിമിഴില്‍ നിറച്ച് ജീവിതത്തിന്റെ ഉന്നത സോപാനങ്ങള്‍ നടന്നുകയറിയ ആയിരങ്ങളെ ഓര്‍ത്ത് നമുക്ക് സന്തോഷിക്കാം.ഒരു സംവത്സരം നീണ്ടുനില്‍ക്കുന്ന ശതാബ്ദി മഹോത്സവത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സാഹിത്യ ശാസ്ത്ര ചരിത്ര സെമിനാറുകള്‍, പഠന ക്ലാസ്സുകള്‍ , കലാമത്സരങ്ങള്‍ , പൂര്‍വ്വ വിദ്യാര്‍ത്ഥി - അദ്ധ്യാപക സംഗമങ്ങള്‍, പ്രദര്‍ശനങ്ങള്‍ , സ്കൂളിന്റെ പാഠ്യ- പാഠ്യേതര സാഹചര്യങ്ങളെ മെച്ചപ്പെടുത്തല്‍ തുടങ്ങി അനേകം പരിപാടികള്‍ ഒരു വര്‍ഷത്തിനിടയില്‍ നടത്തേണ്ടതായുണ്ട്.==<font===

ആഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം==നവംബര്‍ 11 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ന് ബഹു. കേരള മുഖ്യമന്ത്രി ==ശ്രീ. പിണറായി വിജയന്‍ നിര്‍വഹിച്ചു.

വഴികാട്ടി

<googlemap version="0.9" lat="11.114554" lon="75.891366" zoom="18" width="400" height="400" selector="no"> 11.071469, 76.077017, MMET HS Melmuri 11.111874, 75.890808, Chelari , Kerala 11.114611, 75.891477 </googlemap>