ഗവ.എൽ.പി.എസ്.ചേരമാൻതുരുത്ത്/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ദ്വീപിലെ സ്ത്രീകൾക്കുകൂടി വിദ്യാഭ്യാസം ലഭ്യമാക്കുക എന്നാ ഉദ്ദേശത്തോടെ കൊല്ലവർഷം 1095 -ൽ പ്രാദേശത്തെ പൗരമുഖ്യരായ കിഴക്കേതൈവിളാകത്തു മൈദീൻപിച്ച ,കടവിൽ മുഹമ്മദ് ഹബീബ്, കൊച്ചുതുരുത്തിയിൽബാവ,വടക്കേതൈവിളാകത്തു സൈദ്മുഹമ്മദ്, പുത്തൻവീട്ടിൽ എസ് .എ .എം അലിസാഹിബ് എന്നിവരുൾപ്പെട്ട ഒരു സമിതി രൂപീകരിച്ചു കൊല്ലവർഷം 1096 ൽ 12 സെന്റ് ഭൂമിയിൽ പ്രൈവറ്റ് മേഖലയിൽ സ്ഥാപിതമായ പ്രൈമറി സ്കൂൾ ആണ് ഇത് . ചിറയിൻകീഴ് സ്വദേശി ആയിരുന്ന വി ശിവശങ്കരപിള്ള ആയിരുന്നു ആദ്യ പ്രഥമ അധ്യാപകൻ .അബ്ദുൽമജീദ് ആയിരുന്നു ആദ്യ വിദ്യാർത്ഥി .1122 ഇടവം 5 ന് സർക്കാർ സ്കൂൾ ഏറ്റടുത്തതോടുകൂടി 38 സെന്റ് സ്ഥലം കൂടി കൂട്ടിച്ചേർക്കപ്പെട്ടു .
അഡ്വ .എം എ ഹസ്സൻ ,ഡോ .എസ് ഖലീൽ ,ഡോ .അബ്ദുൽ ഗഫാർ ,ഡെപ്യൂട്ടി ഡയറക്ടർ സുനിൽ ഹസ്സൻ ,ഡോ സലിൽ ഹസ്സൻ ,ഫോറെസ്റ് ഡിപ്പാർട്മെന്റ് അബൂബക്കർ ,ട്രാൻസ്പോർട് ഓഫീസർ എ എം ഉമ്മർ ,രെജിസ്ട്രേഷൻ ഡിപ്പാർട്മെന്റ് കിഫിലി ,എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റ് പി എം സലിം ,മുൻഷി അബ്ദുൾറൗഫ് തുടങ്ങിയ പ്രഗത്ഭർ പൂർവ്വവിദ്യർത്ഥികൾ ആണ് .
പ്രഥമാധ്യാപിക കെ സി രമ ഉൾപ്പടെ 4 അധ്യാപകരും 99 വിദ്യാർത്ഥികളും തുടക്കത്തിൽ ഇവിടെ ഉണ്ടായിരുന്നു .