ജി.എച്ച്.എസ്.എസ്. പുല്ലങ്കോട് /ഗണിത ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

നേട്ടങ്ങള്‍ 2006-2007 ല്‍ വണ്ടൂര്‍ വി.എം. സി ബോയ്സ് ഹൈസ്ക്കൂളില്‍ വെച്ച് നടന്ന വിദ്യാഭ്യാസ ജില്ല ഗണിതശാസ്ത്ര മേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് പുല്ലങ്കോട് ഹൈസ്ക്കൂളിനായിരുന്നു.

2007-2008 ചുങ്കത്തറ എം. പി. എം ഹൈസ്ക്കൂളില്‍ വെച്ച് നടന്ന വിദ്യാഭ്യാസ ജില്ല ഗണിതശാസ്ത്ര മേളയിലും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി.

2008-2009 ല്‍ മേലാറ്റൂര്‍ ആര്‍. എം ഹൈസ്ക്കൂളില്‍ വെച്ച് നടന്ന വിദ്യാഭ്യാസ ജില്ല ഗണിതശാസ്ത്ര മേളയില്‍ രണ്ടാം സ്ഥാനവും നേടി. 2009-2010 ല്‍ വാണിയമ്പലം ഗവ: ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ വെച്ച് നടന്ന പ്രഥമ ഉപജില്ല ഗണിതശാസ്ത്ര മേളയില്‍ 104 പോയിന്റോടെ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി.പങ്കെടുത്ത 13 ഇനങ്ങളിലും ജില്ലതല മത്സരങ്ങളിലേയ്ക്ക് യോഗ്യത നേടി.റവന്യൂ ജില്ലതലത്തില്‍ ഗ്രൂപ്പ് പ്രോജക്ടിന് ഒന്നാം സ്ഥാനവും സിംഗിള്‍ പ്രോജക്ടിന് രണ്ടാം സ്ഥാനവും നേടി.

2006 മുതല്‍ സംസ്ഥാന ഗണിതശാസ്ത്രമേളയില്‍ പങ്കെടുത്ത കുട്ടികളുടെ പേരും പങ്കെടുത്ത ഇനവും താഴെ ചേര്‍ക്കുന്നു.

വര്‍ഷം പങ്കെടുത്ത കുട്ടിയുടെ പേര് പങ്കെടുത്ത ഇനം
2006 അരുണ്‍ സ്റ്റില്‍ മോഡല്‍
2007 നിമിത മുരളി & ഹര്‍ഷ ഹെന്‍റി ഗ്രൂപ്പ് പ്രോജക്ട്
2008 അശ്വനി പവിത്രന്‍ അദര്‍ ചാര്‍ട്ട്
2009 ആതിര ബെന്നി & ഫിദ 1ഗ്രൂപ്പ് പ്രോജക്ട്
2009 അനഘ എ.എ സിംഗിള്‍ പ്രോജക്ട്
2016 ദേവാനന്ദ്. എം 1അപ്ലൈ‍ഡ് കണ്‍സ്ട്രക്ഷന്‍

തൃശ്ശൂരില്‍ വെച്ച് നടന്ന സംസ്ഥാന ഗണിതശാസ്ത്ര മേളയില്‍ സിംഗിള്‍ പ്രോജക്ടിന് A.A അനഘ A ഗ്രേഡോടെ ഒന്നാം സ്ഥാനവും ഗ്രൂപ്പ് പ്രോജക്ടിന് ആതിരബെന്നി & ഫിദ. E എന്നിവര്‍ A ഗ്രേഡും നേടി.

അനഘ-ആതിരബെന്നി-ഫിദ
(സംസ്ഥാനഗണിതശാസ്ത്രമേള വിജയികള്‍)
,
ഒരു ഫയല്‍ ചിത്രം.

സ്ക്കൂള്‍ തല പ്രവര്‍ത്തനങ്ങള്‍

ഗണിതശാസ്ത്ര അധ്യാപികമാരായ പി.ജെ. ബസ്സി , പി. ഉഷ എന്നിവര്‍ ഗണിതശാസ്ത്ര ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

ഓരോ ആഴ്ചയും ഗണിതക്ലബിന്റെ നോട്ടീസ് ബോര്‍ഡില്‍ യു. പി വിഭാഗത്തിനും ഹൈസ്ക്കൂള്‍ വിഭാഗത്തിനും പ്രത്യേകം ചോദ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും അവയുടെ ഉത്തരം സ്റ്റാഫ് റൂമില്‍ സ്ഥാപിച്ചിട്ടുള്ള ക്വിസ് ബോക്സില്‍ ഇടുന്നു. ശരിയായ ഉത്തരം നല്‍കിയ കുട്ടികള്‍ക്ക് സമ്മാനവും നല്‍കുന്നു.

ജൂലൈ 21 ന് ചാന്ദ്രദിനത്തിനോടനുബന്ധിച്ച് ഗണിതശാസ്ത്ര ക്ലബിന്റെ നേതൃത്വത്തില്‍ നടത്തിയ ചാന്ദ്രവാരം പരിപാടിയില്‍ താഴെ പറയുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തി. 1.സെമിനാര്‍ : ചാന്ദ്രദൗത്യവും ഗണിതശാസ്ത്രവും-ടി. വി. ബെന്നി 2.സെമിനാറും സി.ഡി പ്രദര്‍ശനവും : ചാന്ദ്രദൗത്യങ്ങളിലൂടെ - ഷൗക്കത്തലി. വി 3.ക്വിസ് മത്സരം


സെപ്തംബര്‍ മാസത്തില്‍ ഗണിതശാസ്ത്ര ക്ലബിലെ അംഗങ്ങള്‍ക്കായി ഘനരൂപങ്ങളുടെ നിര്‍മ്മിതിയുമായി ബന്ധപ്പെട്ട് ഒരു ശില്പശാല നടത്തി.