ജി.എച്ച്.എസ്. കരിപ്പൂർ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പും  നാഷണൽ ഇന്നവേഷൻ ഫൗണ്ടേഷനും ചേർന്ന് ദേശീയ തലത്തിൽ ആറാം ക്ലാസ്  മുതൽ പത്താം ക്ലാസു വരെയുള്ള കുട്ടികളിലെ നൂതന ആശയങ്ങൾക്ക്  പ്രോത്സാഹനംനൽകാനേർപ്പെടുത്തിയിട്ടുള്ള ഇൻസ്പയർ അവാർഡ്  കരിപ്പൂര് സ്കൂളിലെ രണ്ടു കൂട്ടുകാർക്ക് ലഭിച്ചു.Accelerator Rescue System For Electric Scooters  ('ഇലക്ട്രിക്  ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുമ്പോൾതനിയെ ഓഫാകുകയും സൂചന ശബ്ദം കേൾപിക്കുകയുംചെയ്യുന്നതിനു സെൻസറുകളും പ്രോഗ്രാം ചെയ്ത  ബോർഡും' എന്ന ആശയം)എന്ന ആശയത്തിൽ എട്ടാം ക്ലാസുകാരനായ അനസിജ് എം എസ് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ Simple Water Pumping System(വൈദ്യുതി ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ  അല്ലെങ്കിൽ വൈദ്യുതിയില്ലാത്ത അത്യാവശ്യസന്ദർഭങ്ങളിൽ ആഴത്തിലുള്ള  ജലത്തെ മുകളിലെത്തിക്കാൻ സഹായിക്കുന്ന ഒരു ആശയം)എന്ന ആശയത്തിനു  എട്ടാംക്ലാസുകാരനായ ആരോമൽ എം എസ് ന് സെലക്ഷൻ ലഭിച്ചു.
NMMS സ്കോളർഷിപ്പ്  2020-കരിപ്പൂര് ഗവ.ഹൈസ്കൂളിലെ  വിഷ്ണു എം ന് NMMS സ്കോളർഷിപ്പ്   ലഭിച്ചു.
കരിപ്പൂര് ഗവ ഹൈസ്കൂളിലെ അനസിജ് എം എസ് ന്റെ പ്രോജക്ട് (അലൈൻമെന്റ് എറർ നോട്ടിഫിക്കേഷൻ സിസ്റ്റം) നാഷണൽ ചിൽഡ്രൻ സ് സയൻസ് കോൺഗ്രസിൽ സംസ്ഥാന തലത്തിൽ അവതരണത്തിന് തെരഞ്ഞെടുത്തു.
2020 വർഷത്തെ ഇൻസ്പയർ അവാർഡിന്  http://www.inspireawards-dst.gov.in/ ഞങ്ങളുടെ സ്കൂളിൽ നിന്നും മൂന്ന് വിദ്യാർത്ഥികളുടെ ആശയങ്ങൾ തെരഞ്ഞെടുത്തു.അത് പൂർത്തിയാക്കുന്നതിനായി ഓരോ പ്രോജക്ടിനും  പതിനായിരം രൂപയും ലഭിച്ചു. അൾട്രാവയലറ്റ് വികിരണങ്ങൾ ഉപയോഗിച്ച് പ്രതലങ്ങളെ വൃത്തിയാക്കാനുപയോഗിക്കുന്ന Arduino പ്രോജക്ടിന് സൂരജ് എസ് ആർ,കോവിഡ് പ്രതിരോധസംവിധാനം.കോളിംഗ്ബെല്ലിനോട് അനുബന്ധമായി മാസ്ക്,ഹാന്റ് വാഷ്,സാനിറ്റൈസർ, ഇവ കൂടിചേർന്ന ഒരു പ്രിവന്റീവ് ബെൽ സംവിധാനമ൧രുക്കിയതിന് ആനന്ദ് ലാൽ ബി ,Alignment Error Notification System എന്ന  സംവിധാനം വഴി ഇരുചക്രവാഹനങ്ങളിൽ പ്രത്യേകിച്ച് ബൈക്കുകളിലെ ചക്രങ്ങളിലെ അലൈൻമെന്റിനുണ്ടാകുന്ന വ്യത്യാസം ശബ്ദ വ്യത്യാസത്തിലൂടെ തിരിച്ചറിയാൻ കഴിയുന്നു. ഈ പ്രോജക്ട് ആശയമൊരുക്കിയ അനസിജ് എം എസ് എന്നിവരെയാണ് തെരഞ്ഞെടുത്തത്.
ENT MATHS CHANNEL ന്റെ ഓണക്കാല ഗണിതപ്പൂക്കള മത്സരത്തിൽ ഞങ്ങളുടെ സ്കൂളിലെ എട്ടാംക്ലാസുകാരനായ ഷാരോൺ ജെ സതീഷിനു  ഒന്നാം സ്ഥാനം.
ഈ വർഷത്തെ എൽ എസ് യു എസ് എസ് പരീക്ഷയിൽ എൽ എസ് എസ് വിഭാഗത്തിൽ ഞങ്ങളുടെ സ്കൂളിലെ അഭിരാമി ലാലിനും,യു എസ് എസ്  ൽ വിഷ്ണു എം നും സെലക്ഷൻ ലഭിച്ചു.
2021 എസ് എസ് എൽ സി പരീക്ഷയിൽ 26 പേർക്ക് ഫുൾ A+.
2020 എസ് എസ് എൽ സി  9 പേർക്ക് ഫുൾ A+.
പ്രോഗ്രാം ഇൻ സോഷ്യൽ സയൻസ്-സ്റ്റെപ്‌സ് 2019 സംസ്ഥാനത്തെ ആറാം ക്ലാസ് വിദ്യാർത്ഥികൾക്കായുള്ള സ്റ്റുഡന്റ്‌സ് ടാലന്റ് എൻറിച്ച്‌മെന്റ് പ്രോഗ്രാം ഇൻ സോഷ്യൽ സയൻസ്-സ്റ്റെപ്‌സ് 2019 ഉപജില്ലാ പരീക്ഷയിൽ ഞങ്ങളുടെ സ്കൂളിലെ അനസിജ് എം എസ് ഒന്നാം സ്ഥാനവും നിയജാനകി നാലാംസ്ഥാനവും കരസ്ഥമാക്കി. സാമൂഹിക ശാസ്ത്രവിഷയങ്ങളിലും സാമൂഹികപഠനത്തിലും
 വിദഗ്ധ പരിശീലനം നൽകുന്ന പൊതുവിദ്യാഭ്യാസവകുപ്പിന്റെ പരിപാടിയാണിത്.

തിരുവനന്തപുരം ജില്ലാതല ലിറ്റിൽകൈറ്റ്സ് ക്യമ്പിൽ നിന്നും അനിമേഷൻ വിഭാഗത്തിൽ സംസ്ഥാനതലത്തിലേക്ക് ഞങ്ങളുടെ സ്കൂളിലെ കൃഷ്ണദേവ് കെ എം തെരഞ്ഞെടുക്കപ്പെട്ടു


നെടുമങ്ങാട് സബ്ജില്ല സ്കൂൾ ശാസ്ത്രമേളയിൽ  ഐ റ്റി  വിഭാഗം ഓവറോൾ  തുടർച്ചയായ എട്ടാം വർഷവും കരിപ്പൂര് ഗവ.ഹൈസ്കൂളിന്.യു പി വിഭാഗം ഐ റ്റി മേള ഓവറോളും കരിപ്പൂര് സ്കൂളിനാണ്. സ്ക്രാച്ച് പ്രോഗ്രാമിംഗ്, ഐ റ്റി പ്രശ്നോത്തരി ,വെബ്പേജ്ഡിസൈനിംഗ്, മലയാളം ടൈപ്പിംഗ്, സ്ലൈഡ്പ്രസന്റേഷൻ, എന്നീ ഇനങ്ങളിൽ സമ്മാനം നേടിക്കൊണ്ടാണ് അവർ എട്ടാം വർഷവും ഓവറാൾ നേടിയത്.

കഥ, ഉപന്യാസം എന്നീ ഇനങ്ങളിൽ സബ്ജില്ലാ കലോത്സവത്തിൽ സജിന എസ് ഒന്നാം സമ്മാനം നേടി.