ജി.എച്ച്. എസ്. എസ് കുടയത്തൂർ/അംഗീകാരങ്ങൾ
ഇടുക്കി ജില്ലയിലെ മികച്ച രണ്ടാമത്തെ വിദ്യാലയത്തിനുള്ള ലിറ്റിൽ കൈറ്റ് പുരസ്‌കാരം പൊതു വിദ്യാഭ്യാസ മന്ത്രി പ്രൊ. ശ്രീ. രവിന്ദ്രനാഥിൽ നിന്നും ഏറ്റു വാങ്ങുന്നു
പി.ടി എ യുടെ അനുമോദനം
കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി ന്ധകൂളിലെ പി.ടി. എ യുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് അവാർഡ് നേടിയ കുട്ടികളെ അനുമോദിച്ചു. പി.ടി. എ പ്രസിഡൻറ് ശ്രീ. കൊന്താലം ഹസ്സൻ അധ്യക്ഷത വഹിച്ച യോഗം ഇളം ദേശം ബോക്ക് പഞ്ചായത്ത് പ്രസിഡൻറ് മർട്ടിൽ മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീമതി സി.വി. സുനിത ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുജ ഷാജി എന്നിവർ അവാർഡ് ജേതാക്കൾക്ക് മെമെന്റോ നൽകി.ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി ഷീബ ചന്ദ്രശേഖരപിള്ള കുടയത്തൂർ അഗ്രികൾച്ചറൽ ബാങ്ക് സെക്രട്ടറി അബ്ദുൾ നിസാർ എന്നിവർ പുതിയ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ കുട്ടികൾക്ക് ഐ.ഡി. കാർഡ് വിതരണം ചെയ്തു. മുൻപ്രിൻസിപ്പൽ റോയി ഫിലിപ്, കൈറ്റ് മിസ്ട്രസ് കൊച്ചു റാണി ജോയി എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രിൻസിപ്പാൾ S.D ഷീജ സ്വാഗതവും. HM in charge ഉഷാകുമാരി KP നന്ദിയും പറഞ്ഞു.
അമൃതബിന്ദുക്കൾ പൊഴിയുന്ന വഴികൾ
കടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ അമൃത ബിജു ചിത്രരചന , എബ്രോയ്ഡറി, ഡിജിറ്റൽ പെയിൻറിംഗ് എന്നിവയിലെല്ലാം മികവ് തെളിയിച്ചിട്ടുണ്ട്. നേർക്കാഴ്ച ചിത്രരചനയിൽ അമൃത സമ്മാനാർഹയായി .കണ്ണൂർ വച്ച് നടന്ന ശാസ്ത്ര മേളയിൽ പങ്കെടുക്കാൻ കഴിഞ്ഞു എന്നത് അഭിമാനകരരമാണ്.
ചിത്ര രചനയുടെ മാസ്മരിക ലോകത്തേയ്ക്ക് നമ്മെ എത്തിക്കുന്ന അമൃത ബിജുവിന്റെ ചിത്രങ്ങളിലേയ്ക്ക്.........
തകഴി ശിവശങ്കരപ്പിള്ളയുടെ രണ്ടിടങ്ങഴി എന്ന നോവലിലെ , പ്ലാവിലക്കഞ്ഞി എന്ന പാഠഭാഗത്തിന്റെ ചിത്രീകരണം അമൃത ബിജു വരച്ചത്
കുടയത്തൂർ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥി ജി. അഭിമന്യു നിർമ്മിച്ച പുല്ലു വെട്ടുന്ന യന്ത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സ്ക്കൂൾഭരണ ഘടന നിർമ്മാണം ഒന്നാം സ്ഥാനം
നൈതികം സ്ക്കൂൾഭരണ ഘടന നിർമ്മാണം ഒന്നാം സ്ഥാനം ഇളംദേശം ബ്ളോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി സുജ ഷാജിയിൽ നിന്ന് അധ്യാപിക മേഴ്സി ഫിലിപ്പ് ട്രോഫി ഏറ്റു വാങ്ങുന്നു.