എം. എ. ആർ. എം. ജി. വി. എച്ച്. എസ്സ്. എസ്സ്. ശാന്തിപുരം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ചരിത്രം
തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ പട്ടണത്തിന് 5 km വടക്കായി ശ്രീനാരായണപുരം പഞ്ചായത്തിൽ MARM GVHSS സ്ഥിതി ചെയ്യുന്നു .പഞ്ചായത്തിന്റെ കിഴക്കേ ഭാഗത്തു മുൻപ് പനങ്ങാട് പള്ളിനട എന്ന പേരിൽ അറിയപ്പെട്ടിരുന്നതും പിന്നീട് പരേതനായ മുൻ പഞ്ചായത്തു പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായ കെ.കെ മുഹമ്മദ് സാഹിബിന്റെ അശ്രാന്ത പരിശ്രമ ഫലമായി ശാന്തിപുരം എന്ന് മാറ്റി നാമകരണം നാമകരണം ചെയ്ത പ്രദേശത്താണ് ഈ വിദ്യാലം സ്ഥിതി ചെയ്യുന്നത് .
1921 ൽ അന്നത്തെ ഭരണ കർത്താക്കളായ ബ്രിട്ടീഷ് ഗവണ്മെന്റ് ആണ് ഈ വിദ്യാലയം തുടങ്ങാൻ അനുമതി നൽകിയത് .തുടക്കത്തിൽ ഈ സ്കൂളിന്റെ പേര് മാപ്പിള എൽ .പി .എസ് പനങ്ങാട് എന്നായിരുന്നു.ആദ്യം ഒന്ന് മുതൽ അഞ്ച് വരെയാണ് ഇവിടെ ഉണ്ടായിരുന്നത്.1956 ൽ അന്നത്തെ ഇരിഞ്ഞാലക്കുട ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആയിരുന്ന എ.കെ അബ്ദുല്ല മാസ്റ്ററുടെ താല്പര്യ പ്രകാരം അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു .1980 - 81 കാലഘട്ടത്തിലാണ് സ്കൂൾ ഹൈസ്കൂൾ തലത്തിലേക്ക് ഉയർന്നത്.1984 ൽ ഇവിടെ നിന്നും ആദ്യ എസ് എസ് എൽ സി ബാച്ച് പഠനം പൂർത്തിയാക്കി ഇറങ്ങി.1986 - 87 അധ്യയന വര്ഷം ഈ വിദ്യാലയം നാട്ടുകാരനും ധീരദേശാഭിമാനിയും സ്വാന്തന്ത്ര സമര പോരളിയുമായ മുഹമ്മദ് അബ്ദു റഹ്മാൻ സാഹിബിന്റെ പേരിൽ പുനർനാമകരണം ചെയ്യപ്പെട്ടു.1995 ൽ ഈ സ്ഥാപനം വൊക്കേഷണൽ ഹയർ സെക്കണ്ടറി ഉയർത്തപ്പെട്ടു.2004 -2005 വർഷത്തിലാണ് ഇവിടെ എച്ച് എച്ച് എസ് അനുവദിച്ചത് .
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
- നേർക്കാഴ്ച
മാനേജ്മെന്റ്
ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കൻ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോൾ ഡേവിഡ് തോട്ടത്തിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ തോമസ് കുരുവിളയുമാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1905 - 13 | റവ. ടി. മാവു |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | മാണിക്യം പിള്ള |
1929 - 41 | കെ.പി. വറീദ് |
1941 - 42 | കെ. ജെസുമാൻ |
1942 - 51 | ജോൺ പാവമണി |
1951 - 55 | ക്രിസ്റ്റി ഗബ്രിയേൽ |
1955- 58 | പി.സി. മാത്യു |
1958 - 61 | ഏണസ്റ്റ് ലേബൻ |
1961 - 72 | ജെ.ഡബ്ലിയു. സാമുവേൽ |
1972 - 83 | കെ.എ. ഗൗരിക്കുട്ടി |
1983 - 87 | അന്നമ്മ കുരുവിള |
1987 - 88 | എ. മാലിനി |
1989 - 90 | എ.പി. ശ്രീനിവാസൻ |
1990 - 92 | സി. ജോസഫ് |
1992-01 | സുധീഷ് നിക്കോളാസ് |
2001 - 02 | ജെ. ഗോപിനാഥ് |
2002- 04 | ലളിത ജോൺ |
2004- 05 | വൽസ ജോർജ് |
2005 - 08 | സുധീഷ് നിക്കോളാസ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുവാനുള്ള മാർഗങ്ങൾ
കൊടുങ്ങല്ലൂർ ടൗണിൽ നിന്നും ഏകദേശം 5 കി .മീ വടക്ക്.
19/10.26246/76.17821
- തൃശ്ശൂർ' ജില്ലയിലെ കൊടുങ്ങല്ലൂര് താലൂക്കിൽ ശ്രീ നാരായണപുരം പഞ്ചായത്തിൽ ശ്രീനാരായണപുരം വില്ലേജിൽ എം.എ. ആർ. എം. ജി. വി. എച്ച്. എസ്സ്. എസ്സ്. ശാന്തിപുരം സ്ഥിതി ചെയ്യുന്നു.
==