സെന്റ് ജോസഫ് എച്ച് എസ്സ് പുലിക്കുറുമ്പ
ST JOSEPH'S HS PULIKURUMBA
സെന്റ് ജോസഫ് എച്ച് എസ്സ് പുലിക്കുറുമ്പ | |
---|---|
വിലാസം | |
പുലിക്കുരുമ്പ കണ്ണൂര്‍ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
അവസാനം തിരുത്തിയത് | |
01-12-2016 | 13053 |
കണ്ണൂര്‍ ജില്ലയിലെ നടുവില്‍ ഗ്രാമപഞ്ചായത്തില്‍ തളിപ്പറമ്പ് -കുടിയാന്മല മലയോരപാതയിലുള്ള പുലിക്കുരുമ്പ ഗ്രാമത്തില്‍ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.
ചരിത്രം
കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് താലൂക്കില്‍ നടുവില്‍ പഞ്ചായത്തില്‍പ്പെട്ട 9,10,11 വാര്‍ഡുകളില്‍പ്പെട്ട പ്രദേശമാണ് പുലിക്കുരുമ്പഗ്രാമം. പശ്ചിമഘട്ടമായ പൈതല്‍മലയുടെ സമീപത്തുള്ള പാലക്കയംതട്ട്, കോട്ടയംതട്ട്, മൈക്കാട് മലകള്‍ വടക്കും, അരങ്ങ്, കോഴിക്കുന്ന് മലകള്‍ കിഴക്കും, മണ്ടളം, മാമ്പളം മലകള്‍ പടിഞ്ഞാറും, കരയെത്തുംചാല്‍ മല തെക്കും സ്ഥിതി ചെയ്യുന്ന പുലിക്കുരുമ്പ ഗ്രാമം ഫലഭൂയിഷ്ഠമായ ഒരു കാര്‍ഷിക ഗ്രാമമാണ്. സെന്റ് ജോസഫ്സ് ഹൈസ്കൂള്‍ ഇവിടെ ഇപ്പോഴുള്ള ഏറ്റവും ഉയര്‍ന്ന വിദ്യാഭ്യാസ സ്ഥാപനമാണ്. 1983 ജൂണ്‍ മാസം ഒന്നാം തീയതി സെന്റ് ജോസഫ് സ് ഹൈസ്കൂള്‍ സ്ഥാപിതമായി. പുലിക്കുരുമ്പയിലെ ജനങ്ങളുടെ ചിരകാല അഭിലാഷമായിരുന്നു ഒരു ഹൈസ്കൂള്‍. യശ്ശഃശരീരനായ ബഹു. ഫാദര്‍ ജോസഫ് കൊട്ടുകാപ്പിള്ളില്‍ ആയിരുന്നു ആദ്യത്തെ മാനേജര്‍. പ്രഥമ പ്രധാന അധ്യാപകന്‍ ശ്രീ. കെ. എസ്. ജോസഫ് ആയിരുന്നു. തലശ്ശേരി അതിരൂപത കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്കൂളിന്റെ ഇപ്പോഴത്തെ ലോക്കല്‍ മാനേജര്‍ റവ. ഫാദര്‍ പോള്‍ മൂഞ്ഞേലില്‍ ആണ്.സ്കൂളിന്റെ ഇപ്പോഴത്തെ പ്രധാന അധ്യാപകന്‍ ശ്രീ.ജോയ് തോമസ് ആണ്. അര്‍പ്പണബുദ്ധിയുള്ള അധ്യാപകനും നിസ്വാര്‍ത്ഥരായ തദ്ദേശീയരും ഈ വിദ്യാലയത്തിന്റെ മുതല്‍കൂട്ടാണ്.
2008 ല്‍ രജത ജൂബിലി ആഘോഷിച്ച ഈ വിദ്യാലയത്തില്‍ നിന്ന് S S L C കഴിഞ്ഞ നിരവധി കുട്ടികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നു.
ഭൗതികസൗകര്യങ്ങള്‍
കണ്ണൂര്‍ ജില്ലയിലെ പ്രസ്സിദ്ധ ഇക്കോ ടൂറിസ് കേന്ദ്രമായ പൈതല്‍ മലയുടെയും, പാലക്കയംതട്ട് മലയുടെയും തുടര്‍ച്ചയായ മലകളാല്‍ ചുറ്റപ്പെട്ട് സമതലങ്ങളും, കുന്നുകളും, താഴ്വരകളും, വയലുകളും നിറഞ്ഞ ഫലസമൃദ്ധമായ, പ്രകൃതിരമണീയമായ ഒരു പ്രദേശമാണ് പുലിക്കുരുമ്പ. ജലലഭ്യത, അനുയോജ്യമായ കാലാവസ്ത, മണ്ണ്, സസ്യജാലങ്ങള്‍ എന്നിവകൊണ്ട് അനുഗ്രഹീതമാണ് ഈ നാട്. കണ്ണൂര്‍ കുടിയാന്മല മേജര്‍ ഡിസ്ട്രിക്റ്റ് റോഡ് ഇതിലേ കടന്നുപോകുന്നു. മൂന്ന് ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 8,9,10 ക്ലാസുകളിലായി 9 ഡിവിഷനുകള്‍ ഈ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു. 12 ക്ലാസ് മുറികളും വിവിധ ലബോറട്ടറികളും ഈ സ്കൂളില്‍ പ്രവര്‍ത്തന സജ്ജമാണ്. വിശാലമായ കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്. ബ്രോഡ് ബ്രാന്‍ഡ് ഇന്‍റര്‍നെറ്റോടു കൂടിയ കമ്പ്യൂട്ടര്‍ ലാബും സ്മാര്‍ട് ക്ലാസ് റൂമും ഈ സ്കൂളില്‍ സജ്ജീകരിച്ചിട്ടുണ്ട് മാനേജ്മെന്റ്, P. T. A. ,നല്ലവരായ നാട്ടുകാര്‍ എന്നിവരുടെ സഹകരണത്തോടെ സ്കൂളിനാവശ്യമായ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. എങ്കിലും സൗകര്യപ്രദമായ സ്റ്റേഡിയം ,ഫലപ്രദമായ ശുദ്ധജലവിതരണ സംവിധാനം, ലൈബ്രറി, വായനാമുറി, എന്നിവയ്ക്കുവേണ്ടി ഒരു സ്വതന്ത്രകെട്ടിടം, ഹൈടെക് സംവിധാനത്തോടുകൂടിയ ഡിജിറ്റല്‍ ക്ലാസ്സ് മുറികള്‍ ഇവയെല്ലാം ഈ സ്കൂളിന്റെ സ്വപ്നങ്ങളില്‍ ചിലതു മാത്രമാണ്. സമീപഭാവിയില്‍ ഇവയെല്ലാം ഉണ്ടാകും എന്ന് പ്രത്യാശിക്കാം. പ്രകൃതിരമണീയമായ പശ്ചാത്തല ഭംഗിയില്‍ നിലകൊള്ളുന്ന ഈ വിദ്യാക്ഷേത്രം ഐശ്വര്യത്തിന്റെയും വിജയത്തിന്റെയും നിറകുടമായി പരിലസിക്കുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്:2014 വര്‍ഷത്തില്‍ സ്കൂളിലെ ആദ്യത്തെ ഗൈഡ്സ് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. ഇപ്പോള്‍ 27 ഗൈഡ്സ് ഈ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു. അതില്‍ 16 പേര്‍ രാജ്യപുരസ്കാര്‍ അവാര്‍ഡിന് അര്‍ഹരായിട്ടുണ്ട്. ഗൈഡ്സ് യൂണിറ്റിന്റെ ചാര്‍ജ് വഹിക്കുന്നത് സിസ്റ്റര്‍ മേഴ്സി സി.ജെ ആണ്. സ്കൂളിലെ എല്ലാ പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങളിലും സേവന സംഘടനയായി മികച്ച രീതിയില്‍ ഈ യൂണിറ്റ് പ്രവര്‍ത്തിക്കുന്നു. ഈ വര്‍ഷത്തെ പ്രവര്‍ത്തനമെന്ന നിലയില്‍ പുലിക്കുരുമ്പ ടൗണും പരിസരവും ശുചീകരിച്ചു.
2016-ല്‍ സ്കൂളില്‍ സ്കൗട്ട് യൂണിറ്റ് ആരംഭിച്ചു. 12 കുട്ടികള്‍ ഇതില്‍ അംഗങ്ങളാണ്. ചാര്‍ജ് വഹിക്കുന്നത് ശ്രീമതി തങ്കമ്മ ജോസഫ് ആണ്. ഇതും സേവനസന്നദ്ധ സംഘടനയായി പ്രവര്‍ത്തിക്കുന്നു. സ്കൗട്ട്, ഗൈഡ്സ് അംഗങ്ങളുടെ നേതൃത്വത്തില്‍ പച്ചക്കറിതോട്ടവും പൂന്തോട്ടവും പരിപാലിക്കപ്പെടുന്നു.
.. ജൂനിയര്‍ റെഡ്ക്രോസ് യൂണിറ്റ്: ആരോഗ്യം അഭിവൃദ്ധിപ്പെടുത്തല്‍, പരോപകാര പ്രവര്‍ത്തനം, അന്താരാഷ്ട്ര സൗഹൃദം സമ്പുഷ്ടമാക്കല്‍ എന്നിവ ലക്ഷ്യം വച്ചുകൊണ്ട് ജൂനിയര്‍ റെഡ്ക്രാസ് പ്രവര്‍ത്തിക്കുന്നു. ഇതിലെ യോഗ്യത നേടിയ അംഗങ്ങള്‍ക്ക് എസ്.എസ്.എല്‍.സി പരീക്ഷയില്‍ 10 മാര്‍ക്ക് ഗ്രേഡ്മാര്‍ക്കായി ലഭിക്കും. ചാര്‍ജ് വഹിക്കുന്നത് സിസ്റ്റര്‍ മേരി ടി. സി ആണ്. .. ആന്‍റി ഡ്രഗ്സ് സ്റ്റുഡന്‍റ്സ് യൂണിയന്‍: ആധുനിക സമൂഹത്തില്‍ വളര്‍ന്നു വരുന്ന മദ്യപാനം, മയക്കുമരുന്ന് ഉപയോഗം മുതലായ സാമൂഹ്യ തിന്മകളെക്കുറിച്ച് കുട്ടികള്‍ക്ക് അവബോധം നല്‍കി നേരായ മാര്‍ഗ്ഗത്തിലൂടെ മുന്നോട്ട് നയിക്കുക എന്ന ലക്യത്തോടെ എ.ഡി.എസ്.യു പ്രവര്‍ത്തിക്കുന്നു. ചാര്‍ജ് വഹിക്കുന്നത് മിനി പി. കുരുവിളയാണ്. .. സോഷ്യല്‍ സര്‍വീസ് ലീഗ്: സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികള്‍ പഠനോപകരണങ്ങള്‍, യൂണിഫോം, ചികിത്സാ സഹായം എന്നിവ നല്‍കി സഹായിക്കുന്നതിനായി സോഷ്യല്‍ സര്‍വ്വീസ് ലീഗ് പ്രവര്‍ത്തിക്കുന്നു. ഹെഡ്മാസ്റ്റര്‍ പ്രസിഡണ്ടായുള്ള ഒരു കമ്മിറ്റി ഇതിനു മേല്‍നോട്ടം വഹിക്കുന്നു. .. സഞ്ചയിക: കുട്ടികളില്‍ ചെറു പ്രായത്തില്‍ തന്നെ മിത്യവ്യയ ശീലമുണ്ടാക്കുന്നതിനും വേണ്ടി കേന്ദ്ര ഗവണ്‍മെന്റിന്റെ ദേശീയ സമ്പാദ്യ പദ്ധതിയുടെ ഭാഗമായി ഭാരതത്തിലെ എല്ലാ സ്കൂളുകളിലും പ്രവര്‍ത്തിക്കുന്ന സേവിഗ്സ് ബാങ്കാണ് "സഞ്ചയിക".
സഞ്ചയികയില്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് പലിശ ലഭിക്കുന്നതും, അവശ്യ സന്ദര്‍ഭങ്ങളില്‍ നിക്ഷേപകര്‍ക്ക് എടുത്ത് ഉപയോഗിക്കുവാന്‍ കഴിയുന്നതുമാണ്. കൂടുതല്‍ തുക നിക്ഷേപിക്കുന്ന കുട്ടികള്‍ പ്രോത്സാഹന സമ്മാനവും നല്‍കുന്നുണ്ട്.
.. ദീപിക ചില്‍ഡ്രന്‍സ് ലീഗ് : കുട്ടികളുടെ വ്യക്തിത്വ വികസനം ലക്ഷമാക്കി, അവരുടെ വിവിധ കഴിവുകള്‍ മാധ്യമങ്ങളിലൂടെയും മറ്റും പ്രകടിപ്പിക്കാനുള്ള അവസരമൊരുക്കി ഡി.സി.എല്‍ പ്രവര്‍ത്തിക്കുന്നു. ഡി,സി.എല്‍-ന്റെ നേതൃത്വത്തില്‍ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. ചെറിയ സംഭാവനകളും വസ്ത്രങ്ങളുമൊക്കെ സമാഹരിച്ച് കുട്ടികള്‍ അഗതി മന്ദിരങ്ങളിലും മറ്റും നല്‍കി വരുന്നു. ചാര്‍ജ് വഹിക്കുന്നത് ശ്രീമതി ഉഷാ ജോണ്‍ ആണ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി : വിദ്യാര്‍ത്ഥികളുടെ കലാപരവും സാഹിത്യപരവുമായ കഴിവുകള്‍ വളര്‍ത്തുന്നതിനുവേണ്ടി ഈ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍: അധ്യയനം ഒരു അനുഭവമാക്കുന്നതിനും കുട്ടികളുടെ കഴിവുകളെ ക്രിയാത്കമമായി വളര്‍ത്തുന്നതിനും വേണ്ടി താഴെപ്പറയുന്ന ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നു.
1. സയന്‍സ് ക്ലബ്ബ് 2. മാത്തമാറ്റിക് ക്ലബ്ബ് 3. സോഷ്യല്‍ സയന്‍സ് ക്ലബ്ബ് 4. ഹെല്‍ത്ത് ക്ലബ്ബ് 5. ഇക്കോ ക്ലബ്ബ്പെണ്‍ കുട്ടികളുടെ എണ്ണം=103 6. ഒറേറ്ററി ക്ലബ്ബ് 7. ഇംഗ്ലീഷ് ക്ലബ്ബ് 8. ഐ.റ്റി ക്ലബ്ബ് 9. വിദ്യാരംഗം കലാസാഹിത്യവേദി 10. സ്പോട്സ് ക്ലബ്ബ്
വിവിധ ക്ലബ്പ്രവര്‍ത്തനങ്ങള്‍ കൂടാതെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും കുട്ടികള്‍ പ്രവര്‍ത്തിക്കുന്നു. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കുകയും ആവശ്യമായ ബോധവല്‍ക്കരണം നടത്തുകയും ചെയ്യുന്നു. കായിക രംഗത്ത് കുട്ടികള്‍ക്ക് പരിശീലനം നല്‍കുകയും ജില്ലാ,റവന്യൂജില്ലാ, സംസ്ഥാന തല മത്സരങ്ങളില്‍ പങ്കെടുപ്പിക്കുകയും ചെയ്യുന്നു. കലാരംഗത്തും ഈ വിദ്യാലയത്തിലെ കുട്ടികള്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കുന്നു. കുട്ടികളില്‍ സമ്പാദ്യ ശീലം വളര്‍ത്തുന്നതിനായി ദേശീയ സമ്പാദ്യ പദ്ധതതിയായ സഞ്ചയിക നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നു. മുഴുവന്‍ കുട്ടികളും ഈ പദ്ധതിയില്‍ അംഗങ്ങളാണ്. വ്യക്തിത്വവികസനത്തിനും ധാര്‍മികനിലവാരം ഉയര്‍ത്തുന്നതിനും ആവശ്യമായ സെമിനാറുകളും ബോധവത്കരണ ക്ലാസുകളും രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം നടത്തുന്നു. ഓണം , ക്രിസ്മസ് , ഗാന്ധിജയന്തി തുടങ്ങിയ പ്രധാനദിവസങ്ങളെല്ലാം അധ്യാപകരും കുട്ടികളും ഒന്നിച്ച് സമുചിതമായി ആഘോഷിക്കുന്നു.
പാഠ്യപ്രവര്‍ത്തനങ്ങള്‍
ജില്ലയിലെ മികച്ച എയിഡഡ് വിദ്യാലയങ്ങളിലൊന്നാണ് ഈ വിദ്യാക്ഷേത്രം. 2008 - ല്‍ 100 ശതമാനം എസ്. എസ്. എല്‍. സി. വിജയം നേടിയ ഈ സ്കൂളിന് കടന്നുപോയ വര്‍ഷങ്ങളിലെല്ലാം മികച്ച വിജയം നേടാനായി. കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് മാനേജ്മെന്റിന്റെയും P. T. A. യുടെയും സഹായത്തോടെ പല പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്. പഠനത്തില്‍ പിന്നോക്കമുള്ള കുട്ടികള്‍ക്കു വേണ്ടി പ്രത്യേക ക്ലാസ്സുകള്‍ നടത്തുന്നു. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിലുള്ള 'മുകുളം'പദ്ധതി കാര്യക്ഷമമായി നടത്തുന്നു. സ്മാര്‍ട് ക്ലാസ്റൂം, ലൈബ്രറി , വായനാമുറി , I.T. ലാബ് എന്നിവയുടെ ഫലപ്രദമായ ഉപയോഗം കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന് സഹായിക്കുന്നു. എന്‍ഡോവ്മെന്റുുകള്‍
1.അദ്ധ്യാപക-രക്ഷാകത്തൃ സംഘടന വക അവാര്‍ഡ്: ഓരോ വര്‍ഷവും എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക്/ഗ്രേഡ് നേടിയ കുട്ടികള്‍ക്ക് കേഷ് അവാര്‍ഡ് നല്‍കുന്നു. 2.കാക്കനാട്ട് ആഗസ്തി മെമ്മോറിയല്‍ അവാര്‍ഡ്: ഈ സ്കൂളില്‍നിന്നും എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് ഏറ്റവും കൂടുതല്‍ മാര്‍ക്ക്/ഗ്രേഡ് വാങ്ങുന്ന കുട്ടികള്‍ക്ക് നല്‍കുന്നതിന് കാക്കനാട്ട് സെബാസ്റ്റ്യന്‍ തന്റെ 3.പടിഞ്ഞാറേക്കൂറ്റ് പത്രോസ് മെമ്മോറിയല്‍ അവാര്‍ഡ്: എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക്/ഗ്രേഡ് വാങ്ങുന്ന SC/ST വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നതിന് റവ. ഫാ. ജോസഫ് പടിഞ്ഞേറേക്കൂറ്റ് തന്റെ പിതാവിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ എന്‍ഡോവ്മെന്റ്. 4.ആട്ടപ്പാട്ട് ഔസേപ്പ് ആന്റ് മറിയം മെമ്മോറിയല്‍ അവാര്‍ഡ്: ഈ സ്കൂളില്‍നിന്നും 9-ാം ക്ലാസ്സില്‍ വാര്‍ഷിക പരീക്ഷയ്ക്ക് ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിക്കുന്ന കുട്ടിക്ക് നല്‍കുവാനായി ആട്ടപ്പാട്ട് ജോസഫ് തന്റെ മാതാപിതാക്കളുടെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള എന്‍ഡോവ്മെന്റ്. 5.ആര്യങ്കാലായില്‍ അന്നമ്മ ജോസഫ് മെമ്മോറിയല്‍ എന്‍ഡോവ്മെന്റ്: ഈ സ്കൂളില്‍നിന്നും എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക്/ഗ്രേഡ് വാങ്ങുന്ന കുട്ടിക്ക് നല്‍കുന്നതിന് ആര്യങ്കാലായില്‍ ജോസപ് സാര്‍ തന്റെ മാതാവിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ എന്‍ഡോവിമെന്റ്. 6.റവ.ഫാ. ജോസഫ് കൊട്ടുകാപ്പിള്ളില്‍ മെമ്മോറിയല്‍ എന്‍ഡോവ്മെന്റ്: ഈ സ്കൂളിന്റെ സ്ഥാപക മാനേജറായ റവ.ഫാ. ജോസഫ് കൊട്ടുകാപ്പിള്ളിയുടെ സ്മരണയ്ക്കായി സ്കൂള്‍ പി.ടി.എ ഏര്‍പ്പെടുത്തിയത്. സ്കൂളില്‍ കലാ-കായിക രംഗങ്ങളില്‍ മികവ് പുലര്‍ത്തുന്ന കുട്ടികള്‍ക്ക് തുല്യമായി നല്കുന്നു. 7.ശ്രീമതി പി.ജെ. ബ്രിജിത്താമ്മ ടീച്ചര്‍ എന്‍ഡോവ്മെന്റ്: 2011 മാര്‍ച്ചില്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച ബ്രിജീത്താമ്മ ടീച്ചര്‍ 9-ാം തരത്തിലെ ടേമിനല്‍ പരീക്ഷകളില്‍ ഏറ്റവും മികവ് പുലര്‍ത്തുന്ന ഒരു ആണ്‍ക്കുട്ടിക്കും പെണ്‍കുട്ടിക്കും നല്‍കുന്നതിനായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. 8.ശ്രീമതി മേരിക്കുട്ടി തോമസ് ടീച്ചര്‍ എന്‍ഡോവ്മെന്റ്: 2011 മാര്‍ച്ചില്‍ സേവനത്തില്‍ നിന്നും വിരമിച്ച മേരിക്കുട്ടി ടീച്ചര്‍, 8-ാം തരത്തിലെ ടേമിനല്‍ പരീക്ഷകളില്‍ ഏറ്റവും മികവ് പുലര്‍ത്തുന്ന ഒരു ആണ്‍കുുട്ടിക്കും ഒരു പെണ്‍ക്കുട്ടിക്കും നല്‍കുന്നതിനായി ഏര്‍പ്പെടുത്തിയിരിക്കുന്നു. 9.ബ്രൈറ്റ് സ്റ്റാര്‍ അവാര്‍ഡ്: 2010 മുതല്‍ 2013 വരെ ഈ വിദ്യാലയത്തില്‍ സേവനമനുഷ്ടിച്ച ശ്രീ. ബേബി കെ.ഡി. സാര്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ്. പാഠ്യ-പാഠ്യേതര രംഗങ്ങളില്‍ മികവ് പുലര്‍ത്തുന്ന 10-ാം ക്ലാസ്സിലെ വിദ്യാര്‍ത്ഥിക്ക് 'Memento' യും ക്യാഷ് അവാര്‍ഡും നല്‍കുന്നു. 10.ശ്രീ പി.എല്‍. ഫ്രാന്‍സിസ് മെറിറ്റ് സ്കോളര്‍ഷിപ്പ്: 2013 മാര്‍ച്ചില്‍ സേവനത്തില്‍ നിന്നും വിരമിച്ച ഗണിതശാസ്ത്ര അധ്യാപകനായ ശ്രീ പി.എല്‍. ഫ്രാന്സിസ് സാര്‍, എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഏറ്റവും മികവ് പുലര്‍ത്തുന്ന SC/ST വിഭാഗത്തില്‍പ്പെട്ട കുട്ടിക്ക് നല്കുന്നതിനായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. 11.റിനു കുര്യാക്കോസ് കുഴിവേലിപ്പറമ്പില്‍ മെമ്മോറിയല്‍ എന്‍ഡോവ്മെന്റ്: ഈ സ്കൂളിലെ റിനു പിതാവ് കുര്യാക്കോസ് കുഴിവേലിപ്പറമ്പില്‍ ഏര്‍പ്പെടുത്തിയ എന്‍ഡോവ്മെന്റ്. നല്ല സ്വഭാവ വൈശിഷ്ട്യവും, മൂല്യബോധവും പഠനത്തില്‍ മുന്നിട്ടുനില്‍ക്കുന്നതുമായ 10 -ാം ക്ലാസ്സിലെ വിദ്യാര്‍ത്ഥിക്ക് നല്കുന്നു. 12.ശ്രീ. ത്രേസ്യാമ്മ വി.ഡി.[ലിസമ്മ ടീച്ചര്‍]
മാനേജ്മെന്റ്
തലശ്ശേരി കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയത്തിന് നാട്ടുകാരുടെയും മാനേജ്മെന്‍റിന്റെയും പൂര്‍ണസഹകരണമുണ്ട് . മുന്‍കാലങ്ങളില്‍ സ്കൂള്‍മാനേജര്‍മാരായിരുന്ന വികാരിയച്ചന്‍മാരെ നന്ദിയോടെ സ്മരിക്കുന്നു. സ്കൂളിന്റെ ഭൗതികസാഹചര്യങ്ങള്‍ ഒരുക്കുന്നതുകൂടാതെ സ്കൂളിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും പി. ടി. എയുടെയും മാനേജ്മെന്റിന്റെയും ശക്തമായ സഹകരണം സ്കൂളിനെ ഉയര്‍ച്ചയിലേക്ക് നയിക്കുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
... ശ്രീ. കെ.എസ്. ജോസഫ് ... ശ്രീ. കെ.എ. ജോസഫ് ... ശ്രീ. മാത്തുക്കുട്ടി സക്കറിയ ... ശ്രീ. പി.വി. ജോസഫ് ... ശ്രീ. എം.എം. വര്‍ക്കി ... ശ്രീ. എ.ജെ. ജോസഫ് ... ശ്രീ. കെ.ജെ. വര്‍ഗീസ് ... ശ്രീ. എ. ഡി. ജോസഫ് ... ശ്രീ. ബേബി കെ ഡി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{126}
<googlemap version="0.9" lat="12.155472" lon="75.464401" zoom="13" width="350" height="350" selector="no" controls="none">
12.154423, 75.465195, ST JOSEPH'S HIGH SCHOOL
PULIKURUMBA
</googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക