കാവിൽ എ എം എൽ പി സ്കൂൾ

19:22, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47633 (സംവാദം | സംഭാവനകൾ) (ആമ‍ുഖം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴിക്കോട് ജില്ലയിലെ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ പേരാമ്പ്ര ഉപജില്ലയിലെ നട‍ുവണ്ണൂർ പഞ്ചായത്തിലെ

കാവിൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കാവിൽ എ എം എൽ പി സ്കൂൾ. പാലയാട്ട് സ്കൂൾ എന്ന പേരില‍ും

ഈ വിദ്യാലയം അറിയപ്പെട‍ുന്ന‍ു. 1914 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.

ചരിത്രം

കോഴിക്കോട് ജില്ലയിലെ നട‍ുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ അവികസിതമായ കാവിൽ എന്ന ഗ്രാമ പ്രദേശത്ത് ഒരു എഴുത്തുപള്ളിക്കൂടം സ്ഥാപിക്കാൻ തയ്യാറായത് കടത്തനാടൻ ഗുരുക്കൻമാരിൽ പ്രധാനിയായ അനന്തൻ ഗുരിക്കളാണ്. പൗരപ്രധാനിയായ പാലയാട്ട് കുഞ്ഞിരാമൻനായർ ദാനം നൽകിയ 18 സെന്റ് സ്ഥലത്താണ് അനന്തൻ ഗുരിക്കൾ 1914 ൽ ഈ വിദ്യാലയം ആരംഭിച്ചത്. അന്നത്തെ മദിരാശി സർക്കാർ 11/02/1916 ലെ ഡിസ് നമ്പർ 72 എം/16 ഉത്തരവിൻറെ അടിസ്ഥാനത്തിൽ 1916ലാണ് ഈ വിദ്യാലയത്തെ മുസ്ലിം സ്കൂളായി അംഗീകരിച്ചത്. ഈ വിദ്യാലയത്തിലെ പ്രഥമ പ്രധാനാധ്യാപകനും മാനേജറും ശ്രീ.അനന്തൻ ഗുരിക്കൾ തന്നെ ആയിരുന്നു. തുടർന്ന് 1930 മുതൽ 1982 വരെ കേളമംഗലത്ത്കണ്ടി ഗോപാലൻഅടിയോടിയും , 1982 മുതൽ 1992 വരെ കേളമംഗലത്ത്കണ്ടി പ്രമീളയും, 1992 മുതൽ 2013 വരെ അരിക്കുളം കാരയാട് സ്വദേശിയായ കെ ഹുസൈനും , 2013 മുതൽ മുതൽ 2016 വരെ ഇസ്സത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെ കീഴിൽ ഇസ്സത്തുൽ ഇസ്ലാം എഡുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റും ഈ വിദ്യാലയത്തിൻറെ മാനേജർമാരായിരുന്നു.2016 മുതൽ ഈ വിദ്യാലയത്തിന്റെ മാനേജർ നല്ലൂർ റഹീഷ് എന്നവരാണ്.

ക‍ൂട‍ുതൽ വായിക്ക‍ുക

മാനേജർ

നമ്മുടെ നിലവിലെ മാനേജർ നല്ലൂർ റഹീഷ് ആണ്

ഭൗതികസൗകരൃങ്ങൾ

ക‍ുട‍ുതൽ വായിക്ക‍ുക

2021-22 ലെ പി.ടി.എ എക്സികൂട്ടീവ് കമ്മിറ്റി അംഗങ്ങൾ

പ്ര‍സി‍‍ഡണ്ട് ലിജി തേച്ചേരി, വൈസ് പ്രസിഡണ്ട് ഫൈസൽ ചെറിയ മന്ദങ്കാവ്, പ്രപമോദ് ,മ‍ുഫീദ എടോത്ത്മീത്തൽ , ഷിജില , സൗമ്യ, ജസീല പടിഞാറെ നല്ല‍ൂർ, ഷഹീന ,സത്യൻ. ബിന ,സിജി ഗോപി ,ഷമീന കാരങ്ങൽ, ഹാജറ ക‍ുളമ‍ുള്ളതിൽ

ഹരിപ്രിയ പിസി, അശ്റഫ് സി കെ, അഞ്ജ‍ു എ, പ്രമീള നാഗത്തിങ്കൽ, സരിൻ എസ് റാം, റഹീഷ് നല്ല‍ൂർ എന്നിവരാണ്

2021-22 ലെ മാതൃസംഗമം എക്സികൂട്ടീവ് കമ്മിറ്റി അംഗങ്ങൾ

അദ്ധ്യാപകർ

ക്രമ

നമ്പർ

പേര് ഉദ്യോഗപേര് ക്ലാസ് ച‍ുമതല
1 പ്രമീള നാഗത്തിങ്കൽ ഹെഡ്മിസ്ട്രസ്സ് ക്ലാസ് 1
2 പരിപ്രിയ പി സി എൽ പി എസ് ടി ക്ലാസ് 4
3 അഞ്ജ‍ു എ എൽ പി എസ് ടി ക്ലാസ് 2
4 സരിൻ എസ് റാം എൽ പി എസ് ടി ക്ലാസ് 3
5 അശ്റഫ് സി കെ അറബിക് ടീച്ചർ ക്ലാസ് 1,2,3,4

മികവുകൾ

പി ടി എ യുടെ നേതൃത്വത്തിൽ കൃത്യമായ ആസൂത്രണത്തോടെ തയ്യാറാക്കപെട്ട വാർഷിക കലണ്ടർ ,മികച്ച അക്കാഡമിക പ്രവർത്തനം , സ്കൂൾ വിദ്യാർഥികൾക്കായി സ്പെഷൽ ഇംഗ്ലീഷ് സ്പീക്കിംഗ് പരിശീലനം .തിങ്കളാഴ്ച മലയാളം അസംബ്ളിയും വ്യാഴാഴ്ച ഇംഗ്ലീഷ് അസംബ്ലിയും നടത്തിവരുന്നു. പ്രഭാതഭക്ഷണം സർക്കാർ നൽകി വരുന്ന പാൽ മുട്ട കൂടാതെ രണ്ട് ദിവസങ്ങളിൽ കഞ്ഞി,റസ്ക്ക്, ഇവ നൽകി വരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രവേശനോൽസവം, വായനാദിനം ,വൈക്കം ബഷീർ അനുസ്മരണം, മാസത്തിൽ 2 ദിവസം വിദ്യാരംഗം സാഹിത്യ സമാജം ,ചാന്ദ്ര ദിനം, സ്വാതന്ത്ര്യ ദിനം, ഓണാഘോഷം,, സ്പോർട്ട്സ് ദിനം, സ്കൂൾ കലോൽസവം , സ്കൂൾ തല സാഹിത്യ ക്വിസ്സ്, സ്വാതന്ത്രൃ ദിന ക്വിസ്സ്, സാമൂഹിക ശാസ്ത്ര ക്വിസ്സ്, ഗാന്ധി ജയന്തിയോടനുബന്ദിച്ച് ശുചിത്വ വാരം, കേരളപിറവി ദിനം , ഫീൽഡ് ട്രിപ്പ്, പഠന യാത്ര , സ്കൂൾ വാർഷികം എന്നിവയാണ് ഈ വർഷം നടത്താനുദ്ധേശിക്കുന്ന പ്രധാന പാഠ്യേതര പ്രവർത്തനങ്ങൾ.

മ‍‍‍ുൻ അധ്യാപകർ

ക്രമ

നമ്പർ

പേര് കാലാവ‍ുധി
വിശ്വനാഥ ക‍ുറ‍ുപ്പ് 1987-2002
1 എ വിജയരാഘവൻ 2002-2009
2 എം കെ അബ്ദ‍ുറഹിമാൻ 2009 -2020

ചിത്രശാല

ക‍ൂട‍ുതൽ വായിക്ക‍ുക

 

വഴികാട്ടി

  • കൊയിലാണ്ടി റെയിൽവെ സ്റ്റേഷനിൽ ഇറങ്ങി കൊയിലാണ്ടി സ്റ്റാന്റിൽ നിന്ന് ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ)
  • കോഴക്കോട് ബസ്റ്റാന്റിൽ നിന്ന് ക‍ുറ്റ്യാടി /പേരാമ്പ്ര വഴി നട‍ുവണ്ണൂർ രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

{{#multimaps:11.482853, 75.751331|zoom=8}}

"https://schoolwiki.in/index.php?title=കാവിൽ_എ_എം_എൽ_പി_സ്കൂൾ&oldid=1436851" എന്ന താളിൽനിന്ന് ശേഖരിച്ചത്