ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
19:17, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16057 (സംവാദം | സംഭാവനകൾ) (ആർട്സ് ക്ലബ് എന്ന താൾ സൃഷ്ടിച്ചു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ മുദ്രാവാക്യം, 'എല്ലാവർക്കും വിദ്യാഭ്യാസം, കലയിലൂടെ വിദ്യാഭ്യാസം' എന്നതാകുന്നു. പുതിയ വിദ്യാഭ്യാസ സമ്പ്രദായം കലാധിഷ്ഠിതവിദ്യാഭ്യാസത്തിന് മുൻഗണന നൽകുന്നു. വിദ്യാർത്ഥികളുടെ ബൗദ്ധികവും വൈകാരികവും വൈജ്ഞാനികവുമായ വികാസത്തിന് കല ഏറെ സഹായിക്കുന്നുണ്ട് . കലകളോടുള്ള താൽപര്യം വർദ്ധിപ്പിക്കുക, വിദ്യാർഥികളിലെ കലാഭിരുചിയെ കണ്ടെത്തി വളർത്തിയെടുക്കുക ,വിദ്യാർത്ഥികൾക്ക് മാനസികോല്ലാസവും മാനസിക വളർച്ചയും ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ആർട്സ് ക്ലബ് പ്രവർത്തിക്കുന്നത് .