ജി യു പി എസ് പുന്തോപ്പിൽ ഭാഗം/ചരിത്രം/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
14:31, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35231 (സംവാദം | സംഭാവനകൾ) ('കുട്ടികളിൽ ഉറങ്ങിക്കിടക്കുന്ന സർഗവാസനകളെ ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടികളിൽ ഉറങ്ങിക്കിടക്കുന്ന സർഗവാസനകളെ കണ്ടെത്തി അവയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി പൊതുവിദ്യാഭ്യാസ വകുപ്പിലെ നേതൃത്വത്തിൽ നടത്തിവരുന്ന സ്കൂളുകളിൽ നടത്തിവരുന്ന ഒരു പദ്ധതിയാണ് വിദ്യാരംഗം കലാസാഹിത്യവേദി . കലാ-സാഹിത്യ രംഗങ്ങളിൽ ഞങ്ങളുടെ കുട്ടികളെല്ലാവരും തന്നെ മിടുക്കരാണ്. അവരുടെ മിടുക്ക് പ്രദർശിപ്പിക്കാൻ ഉതകുന്ന ഒരു വേദി കൂടിയാണിത്.  ഞങ്ങളുടെ സ്കൂളിലെ ഇതിന്റെ പ്രവർത്തനങ്ങൾ വളരെ സജീവമായി തന്നെ നടത്തി വരുന്നു. കോവിഡിന് മുമ്പ് ഉള്ള വർഷങ്ങളിൽ നാടൻപാട്ട് ശില്പശാല, നാടകഗാന ശില്പശാല, കവിത അവതരണം എന്നിങ്ങനെ പല പരിപാടികളും വിദ്യാരംഗം കലാസാഹിത്യവേദി യുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ളതാണ്. ഇനിയും ഒട്ടേറെ കലാരൂപങ്ങളുടെ ദൃശ്യാവിഷ്കാരം നടത്താൻ പദ്ധതിയിട്ടിരുന്നു. കോവിഡ് എന്ന മഹാമാരി ഇത്തരം പ്രവർത്തനങ്ങൾക്ക് വിലങ്ങുതടി ആയി മാറിയ ഈ സാഹചര്യത്തിൽ ഓൺലൈനിലൂടെ പ്രവർത്തനങ്ങൾ നടത്തിവരുന്നു. കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന പദ്ധതിയാണിത്.