തുടർന്നു വായിക്കുക..........

Schoolwiki സംരംഭത്തിൽ നിന്ന്
14:30, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 1124 (സംവാദം | സംഭാവനകൾ) (വിവരങ്ങൾ കൂട്ടിചേർത്തു)


              അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ എന്നീ വിഭാഗങ്ങളിലായി 1450 ൽ പരം വിദ്യാത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്.ഇംഗ്ലീഷ് , മലയാളം മീഡിയം ക്ലാസുകൾ പ്രവർത്തിക്കുന്നുണ്ട്. ഹയർ സെക്കന്ററിയിൽ സയൻസ്, ഹ്യൂമാനിറ്റീസ് ബാച്ചുകളാണുള്ളത്.

സംസ്ഥാന സർക്കാറിന്റെ ഹൈടെക് സ്കൂൾ പദ്ധതിയിൽ ഉൾപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തപ്പെട്ട വിദ്യാലയമാണിത്.

സംസ്ഥാന സർക്കാറിന്റെയും കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെയും വികസന പദ്ധതികളിൽ ഉൾപ്പെടുത്തി ഭൗതിക സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി 23 ക്ലാസ് മുറികളും വിശാലമായ ലൈബ്രറിയും അടങ്ങിയ മനോഹരമായ ബഹുനില കെട്ടിടവും ഓഫീസ് കോംപ്ലക്സും അടുത്തിടെ നിർമ്മിച്ചിട്ടുണ്ട്. ക്ലാസ് മുറികളെല്ലാം ഡിജിറ്റൽ സൗകര്യങ്ങളോടു കൂടി ഹൈടെക് നിലവാരത്തിലുള്ളവയാണ്. ബഹു.നാദാപുരം എം എൽ എ,  ഇ . കെ വിജയന്റെ വികസന ഫണ്ട് ഉപയോഗപ്പെടുത്തി പുനരുദ്ധരിച്ച സ്കൂൾ ഓഡിറ്റോറിയവും മികച്ച സൗകര്യങ്ങളോട് കൂടിയതാണ്. എം എൽ എ ഫണ്ട് ഉപയോഗിച്ചുള്ള സ്കൂൾ മെയിൻ ഗെയ്റ്റിന്റെ നിർമ്മാണം പ്രവർത്തനം നടക്കാനിരിക്കുന്നു.

പഠന പഠനേതര പ്രവർത്തനങ്ങളിൽ വടകര വിദ്യാഭ്യാസ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി ഈ സ്ഥാപനം മാറിയിട്ടുണ്ട്. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിലും എൻ എം എം എസ് സ്കോളർഷിപ് പരീക്ഷയിലും തിളക്കമാർന്ന വിജയങ്ങൾ കരസ്ഥമാക്കി അക്കാദമിക് രംഗത്ത്  ഉയരങ്ങളിലേക്ക് എത്താൻ ഇന്ന് ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.

      ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവർത്തി പരിചയ മേളകളിലും, കലാമേളയിലും കായിക മേളയിലുമെല്ലാം നാദാപുരം സബ് ജില്ലയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഒന്ന് നിലനിർത്താനും കോഴിക്കോട് ജില്ലയിൽ തന്നെയും ശാസ്ത്ര മേളയിലും ഗണിത മേളയിലും ആദ്യ സ്ഥാനങ്ങളിൽ ഇടം നേടാനും പലതവണ സാധിച്ചിട്ടുണ്ട്.

കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങളോട് കൂടി സ്ഥാപനം പ്രയാണം തുടരുമ്പോൾ ശ്രദ്ധേയമായ വിജയങ്ങൾ നേട്ടങ്ങളുടെ പട്ടികയിലേക്ക് ചേർക്കപ്പെടും എന്ന് നമുക്ക് പ്രത്യാശിക്കാം.

"https://schoolwiki.in/index.php?title=തുടർന്നു_വായിക്കുക..........&oldid=1433076" എന്ന താളിൽനിന്ന് ശേഖരിച്ചത്