അഴിയൂർ സെൻട്രൽ എൽ പി എസ്/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
അഴിയൂർ പഞ്ചായത്തിലെ കുഞ്ഞിപ്പള്ളിയിൽനിന്നും റയിൽവെ ഗേറ്റ് കടന്ന് കോറോത്ത് റോഡുവഴി ഏകദേശം 750 മീറ്റർ ദൂരെയാണ് അഴിയൂർ സെൻട്രൽ എൽ.പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈസ്കൂളിനടുത്ത് ഒരു അത്താണി സ്ഥിതി ചെയ്യുന്നതിനാൽഅത്താണിക്കൽ സ്കൂൾ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.ഈ വിദ്യാലയം കോറോത്ത് റോഡിന്റെ കിഴക്കും പടിഞ്ഞാറുംവശങ്ങളിലായാണ് ഇന്ന് സ്ഥിതിചെയ്യുന്നത്. ഒന്നുമുതൽഅഞ്ചു വരെയുള്ള ക്ലാസുകളാണ് ഈ വിദ്യാലയത്തിൽ നടന്നുവരുന്നത്. അഴിയൂരിലെ ഇതര വിദ്യാലയങ്ങളിൽ ഏറ്റവും പഴക്കമുള്ളവിദ്യാലയമെന്ന് കരുതാവുന്ന അത്താണിക്കൽ സ്കൂൾ എന്ന പേരിൽഅറിയപ്പെടുന്ന അഴിയൂർ സെൻട്രൽ എൽ.പി. സ്കൂൾ ഒരു അംഗീകൃതവിദ്യാലയമായി തീർന്നത് 1900ആണ്ടിലാണ്. അതിനുമുമ്പുതന്നെഈ പ്രദേശത്തെ വിദ്യാഭ്യാസരംഗത്ത് മഹത്തായ സേവനമനുഷ്ഠിച്ചുഎന്ന ഒരു ചരിത്ര പശ്ചാത്തലം ഈ വിദ്യാലയത്തിനുണ്ട്