എൽ.എം.എൽ.പി.എസ്. ചുള്ളിമാനൂർ

13:22, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42533 (സംവാദം | സംഭാവനകൾ) (→‎മുൻ സാരഥികൾ: സ്കൂൾ ആരംഭത്തിൽ ശ്രീ ജെ. ജോർജ്ജ് ആയിരുന്നു പ്രഥമാധ്യാപകൻ. തുടർന്ന് നേശയ്യൻ, ദേവദാനം, മാർക്കോസ്, ജോഷ്വ, പൊന്നമ്മ, ജെറാൾഡ്, ലില്ലിബായി, ജയകുമാരി ജോർജ്ജ്, വില്യoദാസ്, മിനിമോൾ, ലൗവ് ലീ ഡാനിയേൽ, ജേക്കബ് സജി എന്നിവർ സാരഥികളായിരുന്നു.)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ.എം.എൽ.പി.എസ്. ചുള്ളിമാനൂർ
വിലാസം
എൽ എം എൽ പി എസ് ചുള്ളിമാനൂർ
സ്ഥാപിതം1911
വിവരങ്ങൾ
ഫോൺ7012213017
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലം1 മുതൽ 4 വരെ
അവസാനം തിരുത്തിയത്
27-01-202242533



ചരിത്രം

1886-ൽ വിദേശ മിഷണറിമാരാൽ സ്ഥാപിതമായ എൽ എൽ പി എസ് ചുള്ളിമാനൂർ ഇന്ന് ലൂഥറൻ കോർപ്പറേറ്റ് മാനേജ്മെൻ്റിൻ്റെ കീഴിൽ എയ്ഡഡ്‌ സ്ക്കൂളായി പ്രവർത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങൾ

രണ്ടു കെട്ടിടങ്ങളിലായി പ്രീ പ്രൈമറി മുതൽ നാലു വരെയുള്ള ഓരോ ക്ലാസ്സുകൾ പ്രവർത്തിച്ചു വരുന്നു. കുട്ടികൾക്ക് ഇരിക്കാനായി ബഞ്ചും കസേരകളും എഴുതാനുള്ള ഡസ്കും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ എല്ലാ ക്ലാസ്സ് മുറികളിലും ലൈറ്റും ഫാനും വൈറ്റ് ബോർഡും ഉണ്ട്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ് സംവിധാനവും കുടിവെള്ള സംവിധാനവുമുണ്ട്. ഡോക്ടർ സമ്പത്ത് എം പി യുടെ ഫണ്ടിൽ നിന്നുള്ള രണ്ട് കമ്പ്യൂട്ടറും കൈറ്റിൻ്റെ വക രണ്ട് ലാപ്ടോപ്പും ഒരു പ്രൊജക്ടറും ഉണ്ട്. ആനാട് ഗ്രാമ പഞ്ചായത്തിൽ നിന്നുള്ള ആംപ്ലീഫയർ, വാട്ടർ പ്യൂരിഫയർ എന്നിവയുണ്ട്. സ്കൂളിന് മുൻവശത്തായി ചെറിയൊരു പൂന്തോട്ടവുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ആനാട് ഗ്രാമ പഞ്ചായത്തിൽ നിന്നും കുട്ടികൾക്കായി കരാട്ടേ, ചിത്ര രചന, സംഗീതം എന്നിവയ്ക്കായി പരിശീലകർ സ്‌ക്കൂളിലെത്തി കുട്ടികൾക്ക് പരിശീലനം നല്കുന്നു. കൂടാതെ പിറ്റിഎ യുടെ നേതൃത്വത്തിൽ നൃത്തം കായികപരിശീലനം എന്നിവയും നടത്തുന്നു.

മികവുകൾ

  പഞ്ചായത്ത് തല മേളകളിലും, ഉപജില്ലാ കലോത്സവങ്ങളിലും, മേളകളിലും കുട്ടികൾ പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

മുൻ സാരഥികൾ

സ്കൂൾ ആരംഭത്തിൽ ശ്രീ ജെ. ജോർജ്ജ് ആയിരുന്നു പ്രഥമാധ്യാപകൻ. തുടർന്ന് നേശയ്യൻ, ദേവദാനം, മാർക്കോസ്, ജോഷ്വ, പൊന്നമ്മ, ജെറാൾഡ്, ലില്ലിബായി, ജയകുമാരി ജോർജ്ജ്, വില്യoദാസ്, മിനിമോൾ, ലൗവ് ലീ ഡാനിയേൽ, ജേക്കബ് സജി എന്നിവർ സാരഥികളായിരുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി