കാരക്കാട് എം എൽ പി എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:30, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Karakkadmlp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കേന്ദ്ര സാഹിത്യ അക്കാധമി അവാർഡ് നേദ്യ പ്രശസ്‌തനായ സാഹിത്യകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ള പ്രാധാമിക വിദ്യഭ്യാസം നെടിയത്ത് ഈ സ്‌ഥാപനത്തിൽ നിന്നുമാണ്.അദ്ദേഹത്തിന്റെ സ്മാരക ശിലകൾ എന്ന നോവലിന്റെ ആശയം ഉടലെടുത്തത് ഈ സ്കൂളും പ്രദേശവുമുളള ഇടപഴകലിൽ ആയിരുന്നു.അതിലെ പ്രധാന കഥാപത്രങ്ങളും ഈ സ്ഥാപനം തന്നെ.മട്ടനവധി പ്രഗൽഭരും പ്രശസ്‌തരുമായിരിക്കുന്ന ആളുകൽ ഈ വിദ്യാലയത്തിൽ നിന്ന് അറിവിന്റെ തുടക്കം കുറിച്ചുണ്ട്.പുത്തൻ പുരയിൽ ശങ്കാരക്കുറുപ്പ് ,തുണ്ടിക്കണ്ടി അപ്പു,രായറങ്ങോത്ത് മൂസ,ഉമ്മർചീന്തവിടെ മൂസ,എം കുഞ്ഞബ്ദുള്ള,ടി പി ലീല,സുവർണ്ണ വല്ലി എന്നീ പ്രശസ്‌തരായ അദ്യാപകരയിരുന്നു കഴിഞ്ഞ 50 വർഷത്തിനകത്ത് ഈ സ്ഥാപനത്തിൽ നിന്നെ പിരിഞ്ഞു പോയവർ.സ്കൂളിലെ അധ്യാപികയായിരിക്കുന്ന ശ്രീമതി അല്ലത്ത് ജാനകി ചേന്നമഗലം എൽ പി സ്കൂളിലേക്ക് സ്ഥലം മാറി പോവുകയാണു ചെയ്‌തത്.1975 വരെ മുസ്ലീം കുട്ടികളുടെ മാത്രം പഠനം നടത്തിയിരുന്ന ഈ സ്ഥാപനം എപ്പോഴൊരു പൊതു സ്കൂളിന്റെ സ്വഭാവത്തിലാണു പ്രവർത്തിക്കുന്നത്. ടൈം ടേബിൾ ആ നിലക്കു തന്നെ.ഒന്നു മുതൽ നാലുവരെ ക്ലാസുകൾ നടന്നു വരുന്ന ഈ വിദ്യാലയ കെട്ടിടം ഈടുറ്റതും മനോഹരവുമാണു.