ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

കേരള സർക്കാരിൻെറ പൊത‍ു വിദ്യാഭ്യാസ വക‍ുപ്പിൻെറ സംരഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. ക‍ുട്ടികള‍ുടെ സർഗ്ഗശേഷി വികസിപ്പിക്ക‍ുന്നതിന‍ു വിദ്യാലയങ്ങളിൽ പ്രവർത്തിക്ക‍ുന്ന ഒര‍ു സംഘടനയാണിത്. മന‍ുഷ്യത്വം വളർത്തിയെട‍ുക്ക‍ുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാ സാഹിത്യ വേദിക്ക‍ുള്ളത്. വിദ്യാലയങ്ങളാണ് വേദിയ‍ുടെ പ്രവർത്തനത്തിൻെറ ത‍ുടക്കം. അദ്ധ്യാപകൻ ചെയർമാന‍ും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറ‍ുമായി വേദിയ‍ുടെ സംഘടനാ പ്രവർത്തനം ആരംഭിക്ക‍ുന്ന‍ു. സബ്ജില്ലാ തലത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ചെയർമാന‍ും അദ്ധ്യാപകൻ കൺവീനറ‍ുമായി ജില്ലാ തലത്തിൽ ഇതിന‍ു സംഘടനാ ര‍ൂപമ‍ുണ്ട്. വിദ്യാരംഗം വിദ്യാലയ പ്രവർത്താനാരംഭത്തിൽ തന്നെ വായനാ ദിനാചരണവ‍ും വായനാ വാരവ‍ും ആചരിക്ക‍ുക,വായനാ മത്സരം നടത്ത‍ുക, നല്ല വായനക്കാരെ തെരഞ്ഞെട‍ുക്ക‍ുക, വായനയ‍ുടെ പ്രാധാന്യം ഉൾക്കൊള്ള‍ുന്ന പ്രബന്ധ മത്സരം പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്ക‍ുക,ലൈബ്രറി പ‍ുസ്തക വിതരണം കാര്യക്ഷമമാക്ക‍ുക ത‍ുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയ‍ുടെ പ്രവർത്തനങ്ങളാണ്.

2020-21 പ്രവർത്തനങ്ങൾ

മാതൃഭാഷയുടെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട് കുട്ടികളിലെ സർഗാത്മക വായനാശീലം സാംസ്കാരിക അവബോധം എന്നിവ വളർത്തുക എന്ന ലക്ഷ്യത്തോടെ മലയാള അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നു വരുന്നു സാഹിത്യത്തിലെ അഭിപ്രായങ്ങൾ ആയ എഴുത്തുകാർ അവരുടെ ഉദാത്ത രചനകൾ എന്നിവ പരിചയപ്പെടുത്തുന്നതിന് ദിനാചരങ്ങൾ സെമിനാറുകൾ എന്നിവ നടത്തിവരുന്നുണ്ട് സാഹിത്യം സാമൂഹിക മാനവിക കാഴ്ചപ്പാടുകൾ രൂപപ്പെടുത്താൻ പ്രധാന പങ്കുവഹിക്കുന്നത് കൊണ്ട് ഇത്തരം പ്രവർത്തനങ്ങൾക്ക് പഠനപ്രക്രിയയിൽ നിർണായക സ്ഥാനമുണ്ട്സാങ്കേതിക യുഗത്തിൽ വായനയുടെ പ്രാധാന്യം തിരിച്ചറിയുന്നതിന് വായനാദിനവുമായി ബന്ധപ്പെട്ട് ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന വായനാപക്ഷാചാരണം ഉചിതമായ രീതിയിൽ നടത്തി കൂടാതെ ഉപജില്ലാ തലത്തിൽ നടന്ന പത്ര നിർമ്മാണ മത്സരത്തിൽ റിഷിതാ രമേശ് രണ്ടാം സ്ഥാനം നേടി .ക്ലാസ് തലത്തിൽ പോസ്റ്റർ രചന ,വായനക്കുറിപ്പ് എന്നിവ തയ്യാറാക്കുകയും ചെയ്തു . ഗാന്ധി ജയന്തിയോടനുബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം സാഹിത്യവേദി ജില്ലാ ഇൻഫർമേഷൻ ഓഫീസ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച കവിതാലാപന മത്സരത്തിൽ ഹൈസ്കൂൾ തലത്തിൽ ആഷിക പണ്ണേരിക്ക് ഒന്നാം സ്ഥാനം ലഭിച്ചു . 'എഴുത്തിൻറെ സുൽത്താൻ ' എന്ന പേരിൽ നടന്ന ബഷീർ അനുസ്മരണം ശ്രദ്ധേയമായി.  ബഷീ൪ദിന ക്വിസ്, മാഗസീന് നിർമ്മാണം എന്നിവ വിജയകരമായി നടത്തി.  വയലാർ അനുസ്മരണം 'ഓർമ ' എന്ന പേരിൽ ആണ് നടത്തിയത് . വയലാർ കവിതകളുടെ ആലാപനം ,  ചലച്ചിത്ര ഗാനങ്ങളുടെ അവതരണം എന്നിവയും നടന്നു . സാഹിത്യത്തിലെ നൂതനമായ കൃതികൾ ,അറിവുകൾ ,പുരസ്കാരങ്ങൾ എന്നിവയും ഈ വേദിയിലൂടെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. എഴുത്തിനെയും ആസ്വാദനത്തിന്റെയു൦ ലോകത്തിലേക്ക്  കടന്നുവരാനുള്ള കുട്ടികളുടെ ഒരു ഇടമായി വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തനം തുടരുന്നു.

2021-22 പ്രവർത്തനങ്ങൾ

2021-22അധ്യന വർഷം വിദ്യാരംഗം കലാ സാഹിത്യവേദി ഓൺലൈൻ സർഗോത്സവം സംഘടിപ്പിക്ക‍ുകയ‍ുണ്ടായി.

കവിതാ രചനയിൽ ശ്രേയ കെ (പത്താം ക്ളാസ് ) ഒന്നാം സ്ഥാനം നേടി.