ജി യു പി എസ് കണിയാമ്പറ്റ/ജെ ആർ സി
ഗവ.യു പി. സ്കൂൾ കണിയാമ്പറ്റയിൽ ജെ ആർ സി യുടെ ഒരു യൂണിറ്റ് നിലവിലുണ്ട്. 18 കുട്ടികളാണ് ജെ ആർ സി യിൽ അംഗങ്ങളായിട്ടുള്ളത്.വിദ്യാലയത്തിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് ജെ ആർ സി ആണ്.സ്വാതന്ത്ര്യദിനം, റിപ്പബ്ലിക്ക് ദിനം തുടങ്ങിയ ദേശീയദിനങ്ങളിൽ ജെ ആർ സി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പരേഡ് നടത്താറുണ്ട്.ജെ ആർ സി ജില്ലാതലത്തിൽ നടത്തി വരുന്ന ക്യാമ്പുകളിൽ കണിയാമ്പറ്റ സ്കൂളിലെ വിദ്യാർത്ഥികൾ പങ്കെടുക്കാറുണ്ട്.പ്രഥമശുശ്രൂഷ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നടത്തിയ പരിശീലന പരിപാടികളിൽ കുട്ടികൾ പങ്കെടുത്തു.എല്ലാ ആഴ്ചയിലും ബുധനാഴ്ച വിദ്യാർത്ഥികൾ ജെ ആർ സി യൂണിഫോം ധരിച്ചാണ് സ്കൂളിൽ എത്തുന്നത്.കൂടാതെ ബുധനാഴ്ച വൈകുന്നേരം 3.30 മുതൽ ജെ ആർ സി കേഡറ്റുകൾ മാസ് ഡ്രിൽ ,പരേഡ് എന്നിവ നടത്താറുണ്ട്. ഈ വർഷം ജെ ആർ സി യുടെ അദ്ധ്യാപക ചുമതല ശ്രീ നൗഷാദ് മാസ്റ്റർക്ക് ആയിരുന്നു.എന്നാൽ അദ്ദേഹം മലപ്പുറം ജില്ലയിലേക്ക് മാറ്റം കിട്ടി പോയതിനാൽ ജെ ആർ സി യുടെ താല്ക്കാലിക ചുമതല ശ്രീ ശ്രീജിത്ത് ജെ എസ് നാണ്.ഈ വർഷത്തെ ജെ ആർ സി യൂണിറ്റിന്റെ ക്യാപ്റ്റൻ ഹിബ ഹാരിസും വൈസ് ക്യാപ്റ്റൻ ധ്യാൻ രാജേഷും ആണ്.