എന്റെ വീടിന് എന്റെ കൈത്താങ്ങ്
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഡിജിറ്റൽ ലോകത്തിലേക്ക് ഒതുങ്ങിയ കുട്ടികളെ അവരുടെ സ്വാഭാവിക ജീവിതക്രമത്തിലേക്ക് എത്തിക്കുന്നതിനുള്ള പരിശ്രമമെന്ന നിലയിലും, കുടുംബങ്ങൾ അഭിമുഖീകരിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് ഒരു ചെറിയ പരിഹാരം എന്ന നിലയിലും, ജൂലൈ മാസം മുതൽ ആസൂത്രണം ചെയ്ത് നടപ്പിൽ വരുത്തുന്ന സ്കൂളിന്റെ തനതു പ്രവർത്തനമാണിത്. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം ......... അഭിവന്ദ്യ പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് ലോഗോ പ്രകാശനം ചെയ്തുകൊണ്ട് നിർവഹിച്ചു. കുടുംബവുമായി ബന്ധപ്പെട്ട വിവിധ മേഖലകളെ കോർത്തിണക്കികൊണ്ട് ഓരോ മേഖലയുമായും ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നതിനായി അദ്ധ്യാപകരുടെ ഒരു സംഘത്തെയും നിയോഗിച്ചിട്ടുണ്ട്............................ എന്നീ മേഖലകളിൽ ആവേശത്തോടെ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ഫീൽഡ് വിസിറ്റുകൾ തനതു പ്രവർത്തനത്തിന് ഊർജ്ജം പകരുന്നു.