2019-20 വർഷത്തെ മികച്ച പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
10:18, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stthomaswiki (സംവാദം | സംഭാവനകൾ) ('{| class="wikitable" !ഡ്യൂട്ടി !അധ്യാപകർ |- |ഹെഡ് മാസ്റ്റർ |ശ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഡ്യൂട്ടി അധ്യാപകർ
ഹെഡ് മാസ്റ്റർ ശ്രീ.ബിജു മാത്യു
സീനിയർ അദ്ധ്യാപിക ശ്രീമതി. റാണി പി.സി
സറ്റാഫ് സെക്രട്ടറി ശ്രീമതി.ജെയ്മോൾ തോമസ്
SRG കൺവീനേഴസ് ശ്രീമതി.സോണിയ മാത്യു, ശ്രീമതി.ജെയ്മോൾ തോമസ്
ഉച്ച ഭക്ഷണം ആന്റണി, ശ്രീമതി.ആയിഷ കെ.എ, ശ്രീമതി.സിജ വർഗ്ഗീസ്
പ്രഭാത ഭക്ഷണം ശ്രീമതി.ആയിഷ കെ.എ, ശ്രീമതി.സിജ വർഗ്ഗീസ്
സ്കഔട്ട് ശ്രീമതി.അൻസാ ജെയ്സ്ൻ,ഷാജി എ.റ്റി
ജെ.ആർ.സി ശ്രീമതി.ജോയ്സി ജോർജ്
പ്രവ്യത്തി പരിജയം റാണി പി.സി,ജെയ്മോൾ തോമസ്
കലാമേള ശ്രീമതി.ജോയ്സി ജോർജ്, ശ്രീമതി.ജെയ്മോൾ തോമസ്, ധന്യ സഖറിയാസ്
ഗോത്രസാരഥി ശ്രീ. ആന്റണി എം.എം
നോ‍ഡൽ ഓഫീസർ ശ്രീമതി. ക്ലിസ്സീന ഫിലിപ്പ്
ലൈബ്രറി സോണിയ മാത്യു, മഹേശ്വരി,ലിൽഷ
സ്പോർട്സ് ആന്റണി എം.എം, ക്ലിസ്സീന ഫിലിപ്പ്, സോണിയ മാത്യു,
ഐ.ഇ.‍ഡി.സി റാണി പി.സി
സ്കൂൾ ബസ് സി.മിനി ജോസഫ്
ടാലന്റ് ലാബ് ഷെർളിൻ ഡാനറ്റ്, അൻസ ജെയ്സൻ
വിദ്യാരംഗം ക്ലിസ്സീന ഫിലിപ്പ്, ലിൻഷ തോമസ്
നല്ല പാഠം ധന്യ സഖറിയാസ്, ആന്റണി എം.എം
പി.എസ്.ഐ.റ്റി.സി ധന്യ സഖറിയാസ്
കോളനി സന്ദർശനം  

കോളനി സന്ദർശനം പൊതുവിദ്യാഭ്യാസ വകുപ്പിനെ്റ നിർദ്ദശപ്രകാരം 2019-20 അധ്യയന വർഷത്തിൽ എല്ലാ ഗോത്ര വർഗ്ഗകുട്ടികളെയും സ്കൂളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഹെഡ്മാസ്റ്ററുടെ മേൽനോട്ടത്തിൽ അധ്യാപകർ മെയ്യ് 30 ന്കോളനി സന്ദർശനം നടത്തുയും കുട്ടികളെ കണ്ട് സ്കൂളിലേക്ക് എത്തുവാൻ ക്ഷണിക്കുകയും ചെയ്യതു.

പ്രവേശനോത്സവം

2019-20 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂണ 6 ന് പ്രവേശനോത്സവത്തോടുകൂടി സമാരംഭിച്ചു.നവാഗതരെ വരവേൽക്കുകയും പേര് എഴുതിയ കാർഡുള്ള റ്റാഗ് കഴുത്തിലണിയിക്കുകയും കോലുമിഠയി വിതരണം നടത്തുകയും ചെയ്യ്തു.റവ. ഫാദർ ചാണ്ടി പുന്നകാട്ട് വിദ്യാലയവും ക്ലാസ് റൂമുകളും പ്രാർത്ഥന നടത്തി ആശീർവദിച്ചു. വർണ്ണ ബലൂണുകളേന്തിയ കുരുന്നുകളെ റാലിയായി കൊണ്ടുപോകുകയും റവ. ഫാദർ ചാണ്ടി പുന്നകാട്ട്,ഹെഡ് മാസ്റ്റർ ശ്രീ.ബിജു മാത്യു എന്നിവർ ആശംസകൾ അർപ്പിക്കുകയും തുടർന്ന് സേമിയ പായസം വിതരണം നടത്തി പ്രവേശനോത്സവം ആഘോഷമാക്കി. പ്രവേശനോത്സവം പരിസ്ഥിതി ദിനം

ജൂൺ 5 ന് അവധിയും ജൂൺ 6 ന് സ്കൂൾ തുറക്കലും ആയതിനാൽ  7-ന് പരിസ്ഥിതിദിന സന്ദേശം നൽകി  വൃക്ഷതൈകൾ വിതരണം ചെയ്തു.ഭൂമിയെ സംരക്ഷിക്കണ്ടതിനെ്റ ആവശ്യകതയെ കുറിച്ച് ഈ ദിനത്തോടനുബന്ധിച്ചുള്ള സന്ദേശങ്ങളും വിവിധ മത്സരങ്ങളും സഹായകമായി. കുട്ടികൾ പ്രകൃതിയോട് ചേർന്ന് വളരുന്നതിനും, പ്രകൃതിയെ സംരക്ഷിക്കുന്നതിന്റെയും ആവശ്യകത ബോധ്യപ്പെടുന്നതിനു വേണ്ടിയും പരിസ്ഥിതി ദിനാചരണം സഹായകമായി.
   

വായനാദിനം

ജൂലൈ 19 വായനാദിനത്തോടനുബന്ധിച്ച് ഒരാഴ്ച്ച വായനാവാരമായി ആചരിച്ചു പി.എൻ പണിക്കർ അനുസ്മരണ വായനാ മത്സരം,പ്രസംഗ മത്സരം,പതിപ്പ് നിർമ്മാണം,കൈയ്യെഴുത്ത് മാസിക നിർമ്മാണം,ക്വിസ് മത്സരം തുടങ്ങിയ മത്സരങ്ങൾ നടത്തി.വായനാ വാരത്തിനെ്റ ഭാഗമായി ക്ലാസ്മുറികളിൽ വായനമൂല ആരംഭിച്ചു.ലൈബ്രറി പുസ്തകങ്ങൾ വിതരണം നടത്തി. വിജയികൾക് സമ്മാനങ്ങൾ നൽകി.