ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/അറബിക്
ഒളകര ജി.എൽ.പി.സ്കൂളിലെ അറബിക് ക്ലബ്ബാണ് 'അൽ ബിദായ'. ഓരോ വർഷവും ഒത്തിരി പ്രവർത്തനങ്ങളാണ് അൽബിദായ: കുട്ടികൾക്ക് വേണ്ടിനടത്തുന്നത്. ഓരോ ദിനാചരണങ്ങളിലും (വായനാദിനം,ഗാന്ധിജയന്തി,കേരളപിറവി, ശിശുദിനം) ആ ദിനത്തെ ആസ്പദമാക്കി അറബിക് ക്വിസ്, പ്രഭാഷണ, കവിതാലാപന മത്സരങ്ങൾ നടത്താൻ അൽ ബിദായ: മുന്നിട്ടിറങ്ങി.
2021-22 വർഷത്തിൽ ഓൺലൈൻ,ഓഫ് ലൈൻ ആയാണ് മത്സരങ്ങളും പ്രവർത്തനങ്ങളും നടത്തിയത്. അന്താരാഷ്ട്ര അറബി ഭാഷാദിനമായി ആചരിക്കുന്ന 'ഡിസംബർ 18' ന് സ്കൂളിൽ മികച്ചൊരു "Arabic Expo" സംഘടിപ്പിച്ചു അൽബിദായ: കുട്ടികളിലേക്ക് അറബി ഭാഷയുടെ സവിശേഷതകൾ വ്യക്തമാക്കിക്കൊടുത്തു. പ്രസ്തുത പരിപാടിയിൽ ലോക അറബ് രാജ്യങ്ങളിലെ നാണയങ്ങൾ, കറൻസികൾ, പുരാതന അറബി കൊത്തുപണികൾ,കലിഗ്രഫികൾ, ചെമ്പിൽ തീർത്ത ഖുർആൻ തുടങ്ങി വ്യത്യസ്തതയും കൗതുകവും നിറഞ്ഞ വസ്തുക്കൾ പ്രദർശിപ്പിച്ചു. കുട്ടികളും അധ്യാപകരും അറബിവേഷം ധരിച്ച് പ്രത്യക്ഷപ്പെട്ടതും ദിനാചരണം പൊലിവുറ്റതാക്കി.
അറബി ഭാഷ കുട്ടികളുടെ നാവിനിണങ്ങാൻ അറബി കവിതകൾ, വാർത്തകൾ, തുടങ്ങി ആലപിക്കാനും വായിക്കാനും ഉതകുന്ന നിരവധി അവസങ്ങൾ കുട്ടികൾക്ക് ഉണ്ടാക്കിക്കൊടുക്കുകയും ഫലപ്രദമായ രീതിയിൽ കുട്ടികൾ അവയെ ഏറ്റെടുക്കുകയും ചെയ്യുന്നത് എടുത്തുപറയേണ്ട കാര്യമാണ്. അറബി ക്ലാസുകളിൽ അറബിയിലുള്ള അഭിവാദ്യ വചനങ്ങൾക്കും സംഭാഷണങ്ങൾക്കും മുൻതൂക്കം കൊടുക്കണമെന്ന അൽബിദായയുടെ നിർദ്ദേശപ്രകാരം അറബിഭാഷയിൽ കുട്ടികൾ അഭിമുഖീകരിക്കുന്നത് കൗതുകമുളവാക്കുന്ന കാഴ്ച്ചയാണ്. അൽബിദായ: യുടെ നിലവിലെ ചുമതലയുള്ളത് അധ്യാപകനായ സദഖത്തുള്ള മാസ്റ്റർക്കും നാലാം ക്ലാസ് വിദ്യാർത്ഥി അബ്ദുൽ ബാസിതിനുമാണ്.