ജി.എൽ.പി.എസ്. കുനിയിൽ സൗത്ത്

21:18, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Parazak (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. കുനിയിൽ സൗത്ത്
അവസാനം തിരുത്തിയത്
26-01-2022Parazak



ചരിത്രം

ജി. എൽ. പി എസ് കുനിയിൽ സൗത്ത് 1957-ൽ സ്ഥാപിതമായി. വിദ്യാഭ്യാസകാര്യങ്ങളിൽ തല്പരരായ പ്രദേശ വാസികൾ താത്കാലിക അടിസ്ഥാനത്തിൽ അവിടുത്തെ മദ്രസ്സയിൽ സ്‌കൂളിന് പ്രവർത്തിക്കാനുള്ള സൗകര്യം ഒരുക്കി കൊടുത്തു. പിന്നീട് സ്ഥലത്തെ എം.എൽ.എ യുടെയും മറ്റു പ്രാദേശിക നേതാക്കന്മാരുടെയും ശ്രമഫലമായി സ്‌കൂളിന് സ്വന്തമായി സ്ഥലം വാങ്ങുകയും,MLA ഫണ്ടുപയോഗിച്ച് മനോഹരമായ ഒരു ഇരുനിലകെട്ടിടം പണിയുകയും ചെയ്തു. ശ്രീ. ഗുപ്തൻ ആയിരുന്നു സ്‌കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്ററും അധ്യാപകനും. ഈ 70 വർഷകാലയളവിൽ ഒട്ടേറെ പ്രഗത്ഭ മതികളായ ഹെഡ്മാസ്റ്റർമാരും അധ്യാപകരും ഇവിടെ സേവനം ചെയ്തു പോന്നു . പ്രദേശത്തെ അറബിക് കോളേജിന്റെ മൈതാനം സ്‌കൂൾ കെട്ടിടത്തോട് ചേർന്നായതിനാൽ കുട്ടികൾക്ക് കായിക വികസനത്തിന് ഒരു മുതൽക്കൂട്ടാണ്.2016 ഫെബ്രുവരിയിൽ സ്‌കൂൾ എഴുപതാം വാർഷികം സമുചിതമായി ആഘോഷിച്ചു. പ്രദേശത്തെ ആയിരക്കണക്കിന് കുരുന്നുകൾക്ക് അക്ഷരവെളിച്ചം പകർന്നുകൊണ്ട് ഈ സ്ഥാപനം തലയുയർത്തി നിൽക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ജി.എൽ.പി.സ്‌കൂൾ കുനിയിൽ സൗത്തിന് മികച്ച ഭൗതിക സൗകര്യങ്ങൾ ഉണ്ട്. കുട്ടികളുടെ പഠന മികവ് ഉറപ്പുവരുത്തുന്നതിനുതകുന്ന മികച്ച സൗകര്യങ്ങൾ ഉൾക്കൊള്ളുന്ന സ്‌കൂൾ കെട്ടിടത്തിൽ ക്‌ളാസ് മുറികളും, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി എന്നിവ ഉൾക്കൊള്ളുന്ന അനുബന്ധ സൗകര്യങ്ങളും ഉണ്ട്. സ്‌കൂളിന് ചുറ്റുമതിലും ഗേറ്റും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉണ്ട്. കുട്ടികൾക്ക് സൗകര്യപ്രദമായി ഉച്ചഭക്ഷണം കഴിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ സ്‌കൂൾ അങ്കണത്തിൽ ഒരുക്കിയിട്ടുണ്ട്. വൃത്തിയും വെടിപ്പുമുള്ള പാചകശാലയും സംഭരണമുറിയും സ്‌കൂളിനുണ്ട്. കുട്ടികൾക്ക് യഥേഷ്ടം ശുദ്ധജലം ലഭ്യമാക്കുന്നതിനായി ഫിൽട്ടറും ടാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:11.236685050559519, 76.05178088125159|zoom=8}}