ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2021- 22

Schoolwiki സംരംഭത്തിൽ നിന്ന്

73- മത് റിപ്പബ്ലിക് ദിനാഘോഷം

റിപ്പബ്ലിക് ദിനം സ‌മ‌ുചിതമായി തന്നെ സ്‌ക‌ൂളിൽ ആഘോഷിച്ച‌ു. രാവിലെ 8.30 ന് പ്രിൻസിപ്പൽ ശ്രീമതി ബിന്ദ‍ുറാണി ടീച്ചറ‌ും ഹെഡ്‌മി‌സ്‌ട്രസ്സ് ശ്രീമതി ജാലി ടീച്ചറ‌ും ചേർന്ന് പതാക ഉയർത്തി. പിറ്റിഎ പ്രസിഡന്റ് ശ്രീ രെജിക‌ുമാർ,സ്റ്റാഫ് സെക്രട്ടറി ശ്രീ ബ്ര‌ൂസ് രാജ് സാർ, സി പി ഒ ശ്രീ ക്രിസ്‌റ്റഫർ സാർ, എസ് പി സി കേഡറ്റ്സ് ത‌ടങ്ങി മറ്റ് അധ്യാപകര‌ും ചടങ്ങിൽ പങ്കെട‌ുത്ത‌ു.'


വിദ്യാജ്യോതി ഉദ്ഘാടനം

പഠന പിന്നോക്കം നിൽക്ക‌ുന്ന ക‌ുട്ടികളെ മ‌ുന്നോക്കാവസ്ഥയിലേക്ക് കൊണ്ട‌ുവര‌ുന്നതിലേക്കായി 12/01/22 ബ‌ുധനാഴ്ച വിദ്യാജ്യോതി പദ്ധതിയ്ക്ക് ത‌ുടക്കം ക‌ുറിച്ച‌ു.

ഹലോ ഇംഗ്ളീഷ് - സ്‌ക‌ൂൾതല ഉദ്ഘാടനം

2021-22 അധ്യയന വർഷത്തിലെ ഹലോ ഇംഗ്ളീഷ് പ്രോഗ്രാമിന്റെ ഉദ്ഘാടനം ജനുവരി 6ന് ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ബിന്ദ‌ുറാണി ടീച്ചർ നിർവഹിക്കുകയുണ്ടായി. ബഹുമാനപ്പെട്ട ഹെഡ്‌മിത്‌ട്രസ്സ് ശ്രീമതി ജാലി ടീച്ചറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്റ്റാഫ് സെക്രട്ടറി ശ്രീ ബ്രൂ‌ൂസ്രാജ് സർ ആശംസകൾ അർപ്പിച്ചു. വെൽക്കം സ്പീച്ച്, വോട്ട് ഓഫ് താങ്ക്സ്, ആങ്കറിംഗ് തുടങ്ങിയവ കുട്ടികൾ തന്നെ മനോഹരമായി അവതരിപ്പിച്ചു. കുട്ടികൾ അവതരിപ്പിച്ച ആക്ഷൻ സോംഗ്, സ്കിറ്റ്, കവിത തുടങ്ങിയ പ്രോഗ്രാമുകൾ മികച്ച നിലവാരം പുലർത്തി.ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക്‌ ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യുന്നതിനുള്ള കഴിവ് നേടുന്നു. രസകരമായ ക്ലാസ്സ്‌ റൂം അന്തരീക്ഷം സൃഷ്ടിക്കുന്നതിലൂടെ കുട്ടികൾക്ക് ഭാഷ പഠനത്തോട് താത്പര്യം ജനിക്കുകയും അതുവഴി ഭാഷശേഷികൾ ആർജിക്കുകയും ചെയ്യുന്നു.ലാംഗ്വേജ് ഗെയിംസ്,റോൾ പ്ളേ, സ്കിറ്റ്, കോറിയോഗ്രാഫി തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ ഹലോ ഇംഗ്ളീഷ് പ്രോഗ്രാം സ്കൂളിൽ തുടർന്നുകൊണ്ടിരിക്കുന്നു.

സ‌ുരീലി ഹിന്ദി ഉദ്ഘാടനം

കേരള സർക്കാറിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സമഗ്ര ശിക്ഷാ കേരളഹിന്ദി ഭാഷക്ക്‌ വേണ്ടി തയ്യാറാക്കിയ പ്രത്യക പഠനപരിപോഷണ പരിപാടിയാണ് സൂരിലി ഹിന്ദി.2016 ൽ യ‌ുപി തലത്തിലാണ് ഈ പരിപാടി ആരംഭിച്ചത്.2020 ൽ ഈ പരിപാടിയോടനുബന്ധിച്ചു 10 വീഡീയോകൾ നിർമ്മിച്ചു അതിൽ മുന്ന് ഭാഗങ്ങൾ ഉണ്ട്. ആദ്യഭാഗത്തിൽ ചിത്രങ്ങളോടൊപ്പം കവിതയുടെ ഓഡിയോ, രണ്ടാം ഭാഗത്തിൽ കവിതയുടെ ആശയം മനസിലാക്കുന്നതിനു വേണ്ടിയുള്ള ഡിഷ്നറി, മൂന്നാം ഭാഗത്തിൽ കവിതയുടെ കരോക്കെ. കുട്ടികൾ കവിത കേട്ടു വാക്കുകൾ കൂട്ടി വായിച്ചു കവിത കരോക്കെടൊപ്പം ആലപ്പിക്കുന്നു, കുട്ടികളുടെ തലത്തിനു അനുസരിച്ചു പ്രവർത്തനങ്ങൾ നൽകുന്നു.ഈ വർഷം സൂരിലി ഹിന്ദി 5 മുതൽ 12 ക്ലാസ്സ്‌ വരെ ആരംഭിച്ചു. അതിൽ കവിതയും കഥകളും ഉൾപെടുത്തിയിട്ടുണ്ട്.