ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/മറ്റ്ക്ലബ്ബുകൾ
ഗാന്ധിദർശൻ
-
ഗാന്ധിദർശൻ അവാർഡ് വിദ്യാഭ്യാസമന്ത്രിയിൽ നിന്നും ഏറ്റു വാങ്ങുന്നു.
-
ഗാന്ധിരക്തസാക്ഷിത്വദിന ശാന്തിയാത്ര
2015-2016 അധ്യയന വർഷത്തെ ഗാന്ധിദർശൻ പ്രവർത്തനങ്ങൾക്ക് നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്കൂൾ വിഭാഗത്തിലെ മികച്ച സ്കൂളായി തിരഞ്ഞെടുത്തത് ഈ സ്കൂളിനെയാണ് കൂടാതെ മികച്ച ആൽബം മികച്ച ഗാന്ധിദർശൻ കൺവീനർ എന്നീ അവാർഡുകളും നേടിയെടുക്കാൻ നമ്മുടെ സ്കൂളിനു കഴിഞ്ഞു.ഗാന്ധിദർശൻ കൺവീനറായ സോഷ്യൽ സയൻസ് അധ്യാപിക ഡോ: പ്രിയങ്ക പി.യു. വിന്റെ നേതൃത്വത്തിൽ ലോഷൻ നിർമ്മാണവും വിതരണവും നടന്ന് വരുന്നു
2015-2016 അധ്യയന വർഷത്തെ ഗാന്ധിദർശൻ പ്രവർത്തനങ്ങൾക്ക് നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്കൂൾ വിഭാഗത്തിലെ മികച്ച സ്കൂളായി തിരഞ്ഞെടുത്തത് ഈ സ്കൂളിനെയാണ് കൂടാതെ മികച്ച ആൽബം മികച്ച ഗാന്ധിദർശൻ കൺവീനർ എന്നീ അവാർഡുകളും നേടിയെടുക്കാൻ നമ്മുടെ സ്കൂളിനു കഴിഞ്ഞു.ഗാന്ധിദർശൻ കൺവീനറായ സോഷ്യൽ സയൻസ് അധ്യാപിക ഡോ: പ്രിയങ്ക പി.യു. വിന്റെ നേതൃത്വത്തിൽ ലോഷൻ നിർമ്മാണവും വിതരണവും നടന്ന് വരുന്നു
ശലഭക്ലബ്
ജൈവവൈവിധ്യപാർക്ക്
നല്ല പാഠം
-
നല്ലപാഠം ലോഗോ
ഇംഗ്ലീഷ് ക്ലബ്
ഇംഗ്ളീഷ് ക്ലബ്
ഫ്ലൈറ്റ് ഓഫ് ഡ്രീംസ്'
പ‍്രാദേശിക ഭാഷയോടൊപ്പം ലോകഭാഷയായ ഇംഗ്ലീഷിലും കുട്ടികളെ പ്രാവീണ്യമുള്ളവരാക്കി മാറ്റേണ്ടതുണ്ടെന്ന ലക്ഷ്യം ഉൾക്കൊണ്ടു കൊണ്ടാണ് ഫ്ലൈറ്റ് ഓഫ് ഡ്രീംസ് എന്ന പേരിൽ നമ്മുടെ സ്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തിച്ചുവരുന്നത്. ഇംഗ്ലീഷ് ഭാഷയിൽ ആശയവിനിമയം നടത്തുന്നതിനായി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് അസംബ്ലികൾ നടത്തിവരുന്നു. കൂടാതെ കുട്ടികളുടെ സർഗ്ഗാത്മകമായ സൃഷ്ടികൾ ദിവസവും പ്രദർശിപ്പിക്കുവാൻ ഒരു ഡിസ്പ്ലേ ബോർഡ് സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട്. ദിനാചരണങ്ങളോടനുബന്ധിച്ച് പോസ്റ്റർ പ്രദർശനം, പ്രസംഗ മത്സരം, ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിവരുന്നു. മത്സരവിജയികളെ സ്കൂൾ അസംബ്ലികളിൽ വച്ച് അനുമോദിക്കുകയും ചെയ്യുന്നു. കുട്ടികളുടെ സർഗ്ഗാത്മക സൃഷ്ടികൾ ഉൾപ്പെടുത്തി ഒരു കൈയെഴുത്ത് മാസിക എല്ലാ വർഷവും പുറത്തിറക്കുന്നു. സ്കൂളിലെ യു.പി. വിഭാഗം മുതൽ എച്ച്.എസ്. വിഭാഗം വരെയുള്ള കുട്ടികൾ അംഗങ്ങളായി പ്രവർത്തിച്ചുവരുന്ന ഇംഗ്ലീഷ് ക്ലബ്ബിൽ എല്ലാ വിധ പ്രവർത്തനങ്ങളിലും യു. പി,എച്ച്.എസ് വിഭാഗം ഇംഗ്ലീഷ് അധ്യാപകർ സജീവമായി പ്രവർത്തിച്ചുവരുന്നു. എച്ച്.എസ്. ഇംഗ്ലീഷ് അധ്യാപകരായ ബിജു സാറും ശ്രകാന്ത് സാറും നേതൃത്വം നൽകുന്നു.
ഫോറസ്ട്രി ക്ലബ്
വനം പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കാളിയാക്കുക എന്ന ഉദ്ദേശത്തോടെ ദിവ്യ ടീച്ചറിന്റെ നേതൃത്വത്തിൽ സ്കൂളിൽ ഫോറസ്റ്റ്ട്രി ക്ളബ്ആരംഭിച്ചു. അതിന്റെ ഔദ്യോഗിക ഉത്ഘാടനം 14/07/2017 ന് നടന്നു. ഫോറസ്ട്രി ക്ലബ്ബിൽ പ്രവർത്തിക്കാൻ താൽപര്യമുളള 50 കുട്ടികളെ ഹൈസ്കൂൾ സെക്ഷനിൽ നിന്നും തിരഞ്ഞെടുത്തു. ഈ അവസരത്തിൽ ക്ളബ് അംഗങ്ങൾ പ്രതിജ്ഞ ചൊല്ലുകയും ക്ളബിന്റെ ലോഗോ പ്രകാശനം ചെയ്യുകയും ചെയ്തു. തുടർന്ന് വിജയകുമാരി ടീച്ചർ കുട്ടികൾക്ക് പ്രകൃതി സംരക്ഷണത്തിനായുള്ള പ്രതിജ്ഞ ചോല്ലി കൊടുത്തു.ക്ലബ്ബിലെ തിരഞ്ഞെടുകപ്പെട്ട അംഗങ്ങൾ ഒരു കവിത ചൊല്ലി. ദൃശ്യ എം വാര്യർ (9 A) സ്റ്റുഡന്റ് ക്ലബ്ബ് കോഓർഡിനേറ്റർ ആയി തിരഞ്ഞെടുകപ്പെട്ടു.ലോക പ്രകൃതി സംരക്ഷണ ദിനം ആചരിക്കുന്നതിനായുള്ള കാര്യ പരിപാടികൾ അസൂത്രണം ചെയ്യുന്നതിനായി ക്ലബ്ബ് അംഗങ്ങളുമായി ചർച്ച നടത്തി.തുടർന്ന് മുന്ന് പരിപാടികൾ നടത്താൻ തിരുമാനിച്ചു.
1. മരമുത്തശ്ശിയെ ആദരിക്കൽ 2. പരിസ്ഥിതി പ്രവർത്തകർ എന്ന വിഷയത്തിൽ ക്വിസ് മത്സരം 3. പ്രകൃതി സംരക്ഷണം എന്ന വിഷയത്തിൽ പോസ്റ്റർ രചന ഈ പ്രവർത്തനങ്ങൾക്ക് ആവശ്യമായ തയ്യാറെടുപ്പുകൾ ആരംഭിക്കാൻ വേണ്ടുന്ന നിർദ്ദേശങ്ങൾ നൽകുകയും സ്റ്റുഡന്റ് ക്ലബ്ബ് കോഓർഡിനേറ്ററിനോട് ഈ പ്രവർത്തനങ്ങൾ കൃത്യമായി വിലയിരുത്താൻ ആവശ്യപ്പെടുകയും ചെയ്തു.
സ്കൂളിലെ ഇക്കോ ക്ളബിന്റെ പ്രവർത്തനം നടക്കുന്നത് ഹൈസ്കൂൾ വിഭാഗം അധ്യാപിക ഡോ :പ്രിയങ്കയുടെയും,യു പി വിഭാഗം അധ്യാപിക ശ്രീമതി ആശ ടീച്ചറിൻറെയും നേതൃത്വത്തിലാണ്.