ജി യു പി സ് എലപ്പുള്ളി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
19:12, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21347-pkd (സംവാദം | സംഭാവനകൾ)

പാലക്കാട് -പാറ- പൊള്ളാച്ചി റോഡിൽ എലപ്പുള്ളി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് ജി.യു.പി.എസ് എലപ്പുള്ളി പാലക്കാട് പട്ടണത്തിൽ നിന്നും 13 കിലോമീറ്റർ അകലെയാണ് സ്കൂളിന്റെ പേരിൽ കാണുന്ന എ പി എന്ന രണ്ട് അക്ഷരങ്ങളുടെ പൂർണരൂപം അപ്പാവുപിള്ള എന്നാണ്.സ്കൂളിന്റെ ഓഫീസ് റൂമും ഇപ്പോഴും അദ്ദേഹത്തിന്റെ ഛായാചിത്രത്താൽ അലംകൃതമാണ് ഇരുപതാം നൂറ്റാണ്ടിൻറെ ആരംഭത്തിൽ പാലക്കാട് താലൂക്ക് കിഴക്കു ഭാഗത്ത് അറിയപ്പെട്ടിരുന്ന ഒരു പ്രദേശമാണ് എലപ്പുള്ളി ഫർക്ക. ഇപ്പോഴത്തെ വാളയാർ,കഞ്ചിക്കോട്, പുതുശ്ശേരി, മരുതറോഡ് കിണാശ്ശേരി, കൊടുമ്പ്,പൊൽപ്പുള്ളി എന്നീ പ്രദേശങ്ങൾ എലപ്പുള്ളി ഫർക്കയിലാണ് ഉൾപ്പെട്ടിരുന്നത്.സാമുദായികമായി വിഭജിക്കപ്പെട്ട ഒരു സാമൂഹ്യസംഘടനയാണ് അന്നുണ്ടായിരുന്നത്.  അതിനാൽ വിവിധ സമുദായക്കാർ ചില പ്രത്യേക പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് താമസിച്ചിരുന്നത്. ഇതിൽ സാമ്പത്തികമായും സാമൂഹ്യയമായും വിദ്യാഭ്യാസപരമായും അല്പം മുന്നിൽ നിന്നിരുന്ന സ്ഥലമാണ് ആണ് എലപ്പുള്ളി തറ.ആദ്യകാലത്തെ പ്രൗഡിക്ക് അല്പം മങ്ങലേറ്റിട്ടുണ്ടെങ്കിലും ഇപ്പോഴും എലപ്പുള്ളി പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി എലപ്പുള്ളി തറ സ്ഥിതി ചെയ്യുന്നു

എലപ്പുള്ളി തറയിലെ മാണിക്കത്ത്‌  കുട്ടികൃഷ്ണമേനോന്റെ കാലത്താണ് ഈപ്രദേശത്തെ പ്രാഥമിക വിദ്യാഭ്യാസം പുഷ്ട്ടിപ്പെടാൻ തുടങ്ങിയത്.എലപ്പുള്ളി തറയിൽ ആദ്യമായി ഒരു മാനേജ്മെന്റ് സ്കൂൾ ആരംഭിച്ചത് അദ്ദേഹമായിരുന്നു. പിന്നീട് അത് ഗവൺമെൻറ് ഏറ്റെടുത്തു. ഇത് കൂടാതെ ഫർക്കയുടെ വിവിധഭാഗങ്ങളിൽ കുടിപള്ളികൂടങ്ങൾ ,ആശാൻ പള്ളിക്കൂടങ്ങൾ എന്നിവയും എഴുത്തച്ചൻമാരും പ്രദേശത്തെ കുട്ടികൾക്ക് അനൗപചാരിക വിദ്യാഭ്യാസം നൽകുന്നതിൽ പ്രധാന ഒരു പങ്കുവഹിച്ചിട്ടുണ്ട്, എങ്കിലും ഈ പ്രദേശത്തെ വിദ്യാഭ്യാസത്തിന് ഒരു ഔപചാരിക രൂപവും ഏകീകൃത സ്വഭാവം കൈവന്നത് എലപ്പുള്ളി സ്കൂളിന്റെ ആരംഭത്തോടു കൂടിയാന്ന് പറയാം

സ്ഥാപിക്കാനിടയായ സാഹചര്യം

പ്രൈമറി വിദ്യാഭ്യാസംപൂർത്തിയാക്കിയ കുട്ടികൾക്ക് തുടർന്നുള്ള പഠനത്തിന് തിരു-കൊച്ചി സംസ്ഥാനത്തിന്റെ ഭാഗമായി ചിറ്റൂരിനെയോ  പാലക്കാട് പട്ടണത്തിലുള്ള വിദ്യാലയങ്ങളെ ആശ്രയിക്കേണ്ട രീതിയാണ് അന്നുണ്ടായിരുന്നത്.വളരെ കുറച്ച് കുട്ടികൾ മാത്രമാണ് ദൂരസ്ഥലങ്ങളിൽ ചെന്ന് പഠനം പൂർത്തിയാക്കിയിരുന്നത്. എന്നാൽ 1920ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് രൂപീകൃതമായതോടെ സ്ഥിതിക്ക് മാറ്റം വന്നു.മാധവരാജ് ഡിസ്ട്രിക്ട് ബോർഡ് പ്രസിഡണ്ട് ആയിരുന്ന കാലത്ത് എലപ്പുള്ളിയിൽ ഒരു ഹൈസ്കൂൾ ആരംഭിക്കുന്നതിനുള്ള  സാധ്യത തെളിഞ്ഞുവന്നു.സ്ഥലവും കെട്ടിടവും സൗജന്യമായി ലഭിക്കുകയാണെങ്കിൽ എലപ്പുള്ളിയിൽ ഒരു ഹൈസ്കൂൾ  സ്ഥാപിക്കുന്നതിന് ബോർഡ് തയ്യാറായി.