രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
18:44, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14028 (സംവാദം | സംഭാവനകൾ) ('*<font size=4>''' കേരള സ്കൂൽ കലോത്സവം '''</font> പാനൂർ ഉപജില്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  • കേരള സ്കൂൽ കലോത്സവം

പാനൂർ ഉപജില്ല കേരള സ്കൂൾ കലോത്സവം കടവത്തൂർ പി കെ എം ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് ‍ നടന്നു. ഒക്‌ടോബർ29,30,31,1 തിയ്യതികളിലാണ് കലോത്സവം നടന്നത്.പൊതു വിഭാഗ മത്സരങ്ങളിലും സംസ്കൃതോത്സവത്തിലും ,അറബികലോത്സവത്തിലും മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്‌കൂൾ ഹൈസ്കൂൾ വിഭാഗത്തിലും ഹയർസെക്കന്ററി വിഭാഗത്തിലും ഓവറോൾ ചാമ്പ്യൻമാരായി.കഴിഞ്ഞ 24 വർഷമായി പാനൂർ ഉപജില്ലയിൽ കലോത്സവം ,അറബികലോത്സവം,,സംസ്കൃതോത്സവം എന്നിവയിൽ വിജയകിരീടം ചൂടുന്നു.കണ്ണൂർ റവന്യു ജില്ലകലോത്സവത്തിൽ തുടർച്ചയായി രണ്ട്തവണ (2015-16,2016-17)ചാമ്പ്യൻഷിപ്പ് നേടി മികച്ച വിദ്യാലയമായി മാറി.ഇക്കഴിഞ്ഞ കണ്ണൂർ റവന്യു ജില്ലാ കലോത്സവത്തിൽ റണ്ണേഴ്‌സ് അപ്പ്,സംസ്ഥാനതലത്തിൽ നാല്പതോളം വിദ്യാർതഥി‍കൾക്ക്എ ഗ്രേഡ്.സംസ്ഥാനതലത്തിൽ മാർഗ്ഗംകളി,ദഫ്‌മുട്ട്,യക്ഷഗാനം ,അറബനമുട്ട് എന്നീ നാല് ഗ്രൂപ്പിനങ്ങളിൽഎ ഗ്രേഡ് .
സ്കൂൾ കലോത്സവം കൂടുതൽ ചിത്രങ്ങൾ