ഗവ. യു പി സ്കൂൾ മാടമ്പിൽ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:03, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36460 (സംവാദം | സംഭാവനകൾ) (ഭൗതിക സൗകര്യങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതിക സൗകര്യങ്ങൾ

പൂന്തോട്ടം

ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 4 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുമുണ്ട്. എൺപതോളം കുട്ടികളുമായി പ്രവർത്തിക്കുന്ന പ്രീ പ്രൈമറി വിഭാഗവും സ്കൂളിനുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിൽ കുട്ടികൾക്കായി കമ്പ്യൂട്ടർ ലാബുകളുണ്ട്. അതിൽ ഏകദേശം പത്തോളം കമ്പ്യൂട്ടറുകളും ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്. സ്കൂളിൽ ഒരു ശാസ്ത്രലാബും, ഗണിതലാബും പ്രവർത്തിക്കുന്നുണ്ട് . നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു ലൈബ്രറിയുമുണ്ട് . സ്കൂളിലെ 4 ക്ലാസ്സ് മുറികൾ ഹൈടെക് ആണ്. എല്ലാ ക്ലാസ് മുറികളും വൈദ്യുതീകരിച്ചവയാണ്. വിസ്തൃതമായ അസംബ്ലി ഹാളും, പൂമ്പാറ്റകൾ പാറി നടക്കുന്ന പൂന്തോട്ടവും വിശാലമായ ഒരു കളിസ്ഥലവും സ്കൂളിനുണ്ട്. കളി സ്ഥലത്തോട്ചേർന്ന് ഒരു ഓപ്പൺ എയർ ഓഡിറ്റോറിയവും ഉണ്ട്. പ്രീ പ്രൈമറി ക്ലാസ്സിലെ കുട്ടികൾക്കായി പാർക്കും കളിസ്ഥലവും പ്രത്യേകം ക്രമീകരിച്ചിട്ടുണ്ട്. ശുദ്ധ ജല ലഭ്യതയ്ക്കായി ആർ ഒ പ്ലാൻറ് സ്ഥാപിച്ചിട്ടുണ്ട്. 2019 ൽ മാലിന്യ സംസ്കരണത്തിനായി എയറോബിക് കമ്പോസ്റ്റ് യൂണിറ്റ് സ്ഥാപിച്ചു. ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന് ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു അടുക്കളയും സ്കൂളിനുണ്ട്.

പ്രീപ്രൈമറി