ഗവ. യു പി സ്ക്കൂൾ, കീച്ചേരി/ക്ലബ്ബുകൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സയൻസ് ക്ലബ്ബ്
ജി യു പി എസ് കീച്ചേരി യിൽ ശാസ്ത്രമേളകളുടെ പങ്കാളിത്തവും പ്രവർത്തനങ്ങളും സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദശകങ്ങളായി നല്ലരീതിയിൽ നടന്നു വരുന്നു .സബ് ജില്ലാ തലത്തിൽ ഓവർ ഓൾ ചാംപ്യൻഷിപ് ,വ്യക്തിഗത ഇനങ്ങളിൽ നേട്ടങ്ങൾ എന്നിവ തുടർച്ചയായി കരസ്ഥമാക്കാൻ കഴിഞ്ഞിട്ടുണ്ട്.കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്തുന്നത്തിനുള്ള ഉപാധി എന്ന നിലയിൽ സയൻസിൽ താല്പര്യം ഉള്ള എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിയാണ് ക്ലബ് പ്രവർത്തിച്ചു വരുന്നത്. ദിനാചരണങ്ങൾ ,പരീക്ഷണങ്ങൾ ,ശാസ്ത്രപ്രൊജെക്ടുകൾ,പഠനയാത്രകൾ ,ശാസ്ത്രമാജിക്കുകൾ ,ശാസ്ത്ര സംവാദങ്ങൾ,ക്വിസ് മത്സരങ്ങൾ എന്നിവ ഈ ക്ലബ്ബിന്റെ കീഴിൽ നടന്നു വരുന്നു .ശാസ്ത്ര സാങ്കേതിക മന്ത്രാലയം നടത്തുന്ന Inspire award മത്സരത്തിൽ പങ്കെടുപ്പിക്കുകയും വിജയിക്കുകയും ചെയ്തു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്.

അപൂർവ ഔഷധങ്ങൾ നിറഞ്ഞ ഔഷധസസ്യ തോട്ടം സ്കൂളിന്റെ സമ്പത്താണ്. പരിസ്ഥിതി ദിനാചരചരണത്തിന്റെ ഭാഗമായി സ്കൂൾ അങ്കണത്തിലും വീടുകളിലും വൃക്ഷതൈകൾ നട്ട് പരിപാലിച്ചു വരുന്നു.ശലഭോദ്യാനം ,ജൈവോദ്യാനം ഇവ സ്കൂൾ പരിസരത്തിനു ശോഭയേറുന്നു .മനോഹരമായ ജൈവ വൈവിധ്യങ്ങൾ ഷൂട്ട് ചെയ്തു ഡിജിറ്റൽ രൂപത്തിൽ സൂക്ഷിച്ചു പോരുന്നു.ഹരിത വിദ്യാലയം എന്ന പേര് അന്വർത്ഥമാക്കുന്ന പരിസ്ഥിതി പ്രവർത്തങ്ങൾ വിദ്യാലയത്തിൽ നടന്നു വരുന്നു

ഹെൽത്ത് ക്ലബ്
ജി യു പി എസ് കീച്ചേരി സ്കൂളിൽ ഹെൽത്ത് ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നുണ്ട്.കുട്ടികളുടെ ശാരീരികവും മാനസികവും ആയ ശേഷി വർധിപ്പിക്കാൻ ഇത് വളരെ സഹായകരമാണ്
ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ഇനം പരിപാടികൾ നടത്തി വരുന്നു.കുട്ടികളെ ആരോഗ്യവാന്മാർ ആയി ഇരിക്കേണ്ടതിന്റെ ആവ്യശകതയും ശരിയായ ഭക്ഷണ രീതിയുടെ ആവശ്യകതയും അറിയിക്കുക എന്നത് ഈ ക്ലബ്ബിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ് .